ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 28 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44019 (സംവാദം | സംഭാവനകൾ) (' ഈ സ്കൂളിലെ ഗണിത ക്ലബ്ബ് ബാബു ഡേവിഡ് സാര്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)
          ഈ സ്കൂളിലെ ഗണിത ക്ലബ്ബ് ബാബു ഡേവിഡ് സാര്‍,  ഷാഹിത റ്റീച്ചര്‍  എന്നിവരുടെ നേതൃത്വത്തില്‍ ഭംഗിയായി പ്രവര്‍ത്തിച്ചു വരുന്നു. പ്രസ്തുത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 5 മുതല്‍ 10 വരെ  ക്ലാസ്സിലെ  കുട്ടികള്‍ക്ക് കണക്കിലെ കളികള്‍, വ്യത്യസ്ത തരം പസിലുകള്‍ ,ഗണിത ശാസ്ത്രജ്ഞരെ ക്കുറിച്ചുള്ള അവബോധം , പ്രോജക്ടുകള്‍, വിജ്ഞാന പ്രദമായ ഗണിത ചോദ്യങ്ങള്‍ അവയുടെ ഉത്തരങ്ങള്‍ എന്നിവ നല്‍കി വരുന്നു.  കൂടാതെ സബ്ജില്ലാ, ജില്ലാതല ഗണിതശാസ്ത്ര മേളകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നു.  പ്രസ്തുത മേളകളിലെ വിവിധയിനം മത്സരങ്ങളെക്കുറിച്ച്  ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും അതിലേയ്ക്കായി അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു.  ഈ വര്‍ഷത്തെ സബ്ജില്ലാതല ഗണിതശാസ്ത്ര മേളയില്‍ ആന്‍ഫേല്‍ എന്ന വിദ്യാര്‍ത്ഥിനിയ്ക്ക് നമ്പര്‍ ചാര്‍ട്ട് വിഭാഗത്തില്‍ ജില്ലാതല  മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചു.  പാഠ്യേതര പ്രവര്‍ത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളിലും ഈ ക്ലബ്ബ്  സജീവമായി ഇടപെടുന്നു.  പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ  പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന  കുട്ടികളെ കണ്ടെത്തി  അവര്‍ക്ക് ആവശ്യമായ പരിഹാര പഠന പ്രവര്‍ത്തനം നടത്തി വരുകയും ചെയ്യുന്നു.