സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

96 സെൻറ് സ്ഥലത്ത് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളിലും ടൈൽ പാകിയിരിക്കുന്നു. നിലവിലുള്ള 7 ക്ലാസ് മുറികളിലേക്കാവശ്യമായ ഫർണിച്ചറുകളുമുണ്ട്. സ്റ്റേജും, അസംബ്ലി പന്തലുമുണ്ട്. ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ആവശ്യത്തിനുള്ള ടൈൽ പാകിയ വൃത്തിയുള്ള ടോയിലറ്റുകളും യൂറിനൽസും ഉണ്ട്. കുട്ടികൾക്ക് കൈ കഴുകാൻ മേൽക്കൂരയോടു കൂടിയ വാഷിംഗ് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്.ഇവിടെ ഹാൻഡ് വാഷ് നിറച്ച ടാപ്പുകളും സജ്ജമാണ്.ചുറ്റു മതിലുണ്ട്. 9 ലാപ്പ്ടോപ്പുകൾ ഉൾപ്പെട്ട കംപ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാണ്. 3 എൽസിഡി പ്രൊജക്ടർ, പ്രിന്റർ എന്നിവ വിദ്യാലയത്തിൽ ഉണ്ട്. 2020-21 അധ്യയന വർഷം ബഹു.കായംകുളം MLA യു. പ്രതിഭയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ച് ക്ലാസ്സ് മുറികളുള്ള ഇരുനിലക്കെട്ടിടം അനുവദിച്ചതിൽ പണി പൂർത്തിയാക്കി ക്ലാസുകൾ ആരംഭിച്ചു

 
ബഹു. കായംകുളം എം.എൽ.എ. യു പ്രതിഭയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടം
 
അഞ്ച് ക്ലാസ്സ് മുറികളോട് കൂടിയ നവീന കെട്ടിടം.
 
പഴമയുടെ പ്രൗഢി
 
പഴമയുടെ പ്രൗഢി
 
എൽസിഡി പ്രൊജക്ടർ
 
എൽസിഡി പ്രൊജക്ടർ
 
സ്റ്റേജ്
 
അസംബ്ലി പന്തൽ
 
മേൽക്കൂരയോടു കൂടിയ, ഹാൻഡ് വാഷ് നിറച്ച വാഷിംഗ് ഏരിയ
 
മേൽക്കൂരയോടു കൂടിയ, ഹാൻഡ് വാഷ് നിറച്ച വാഷിംഗ് ഏരിയ
 
ഗേൾസ് ടോയ്ലറ്റുകൾ
 
ബോയ്സ് ടോയ് ലെറ്റുകൾ