ജി എച്ച് എസ് പൊറ്റശ്ശേരി/കണ്ണുനീർ

Schoolwiki സംരംഭത്തിൽ നിന്ന്
19:59, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21081 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കണ്ണുനീർ

                 ചിരിക്കുമ്പോൾ ചുണ്ടും മനസ്സും തമ്മിലുള്ളതിനേക്കാൾ ദൃഢമാണ് കരയുമ്പോൾ കണ്ണും മനസ്സും തമ്മിൽ.ആ ആത്മബന്ധം കാരണമാണല്ലോ മനസ്സിന്റെ ദു:ഖം കണ്ണിനേയും ബാധിക്കുന്നത്.എത്രയായാലു൦ മനസ്സിന്റെ ദീർഘലോലചിന്താഗതികൾക്ക് അവസാനമുണ്ടാവില്ല.എന്തിന് ഞാനിന്ന് കരയുന്നു?മനസ്സിന്റെ ഏഴാംഭിത്തിയിലേക്ക് ഹൃദയത്തിന്റെ നാലാം അറകളിലേക്ക് മഷിയൊഴിച്ച് ഞാൻ നോക്കിക്കൊണ്ടിരിക്കുന്നു.നാലാം അറയിലേക്കുള്ള പാതയിൽ ഒരു വിള്ളൽ.സങ്കടത്തി൯െറ തീക്ഷ്ണത കുറയുമോ എന്നറിയാൻ ഒരു പ്രാവശ്യം കൂടി ആ സങ്കടത്തെ ഞാൻ ചിതറിയെടുത്ത് അളന്നുനോക്കി.ഇന്നലെ വൈകുന്നേരത്ത് ആകാശത്തിന്റെ കണ്ണുനീരിനെ ഒരു ശത്രുവിനെപ്പോലെ ഞാനാസ്വദിച്ച് നിൽക്കുകയായിരുന്നു.വീടിന്റെ വരാന്തയിൽനിന്ന് റോഡിലേക്കുള്ള ഇത്തിരി സെന്റ് ഭൂമിയിലേക്ക് കണ്ണിനെ ഞാനോടിച്ചുവിട്ടു.എല്ലാ വൃക്ഷലതാദികളും ആ പുതുമഴയെ ഭൂമിയിലേക്ക് വരവേറ്റു.പെട്ടെന്ന് കൃഷ്ണമണി ഒരു കാഴ്ചയിൽ ഉറച്ചുനിന്നു.പേരയുടെ ആകാരവടിവിന് ഉതകുന്ന തരത്തിലുള്ള വണ്ണൻ ശിഖരങ്ങളിൽ ഒരു കിളിക്കൂട്.ഇലകൾകൊണ്ടും ചുള്ളിക്കമ്പുകൊണ്ടും കൊട്ടാരം തീർത്ത് ത൯െറ മക്കളെ ഒരിറ്റ് മഴത്തുള്ളിപോലു൦ കൊള്ളാതെ സംരക്ഷിക്കുന്നു.അമ്മക്കുരുവി പെട്ടെന്ന് ഒരുൾവിളിയിലെന്നോണം മഴയെ മേഘം തിരിച്ചുവിളിച്ചു.തണുത്തുവിറച്ച കിളിക്കുട്ടികൾ മാതൃചൂടേൽക്കാൻ മത്സരിക്കുന്നു.കിളിക്കുട്ടിയെപെട്ടെന്നുണ്ടായ കാറ്റ് നിലത്തെ പുൽമേട്ടിലേക്ക് വീഴ്ത്തി.എന്റെ കൺമുന്നിൽനിന്ന് ഒരു കീരി അതിനെ എടുത്തുകൊണ്ടുപോകുന്നത് ഞാൻ കണ്ടുനിന്നു.എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല.ഗദ്ഗദം പൂണ്ട ഞാൻ പശ്ചാത്താപം കൊണ്ട് പുളഞ്ഞു.ഇല്ല ! കഴിയില്ല ! എന്റെ സങ്കടം കുറയുന്നില്ല,ഇപ്പോഴും ഇന്നലെ നടന്ന അനുഭവത്തിന്റെ.  പ്രഭാതത്തിലും കണ്ണിൽനിന്ന് കണ്ണുനീർ ഒഴുകിക്കൊണ്ടിരിക്കുന്നു,പിൻവാങ്ങാനാവാതെ !                                        കാവേരി കെ എം,

    8 ബി