സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/വിദ്യാരംഗം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂളിലെ പ്രവർത്തനോദ്ഘാടനം 2021 ജൂലൈ 16-ാം തീയതി ഓൺലൈൻ ആയി നടത്തുകയുണ്ടായി. പ്രസ്തുത പരിപാടിയിൽ സ്കൂൾ മാനേജർ ബഹു മാനപ്പെട്ട ഫാദർ ആൻ്റോച്ചൻ മംഗലശേരി അധ്യക്ഷ പ്രസംഗം നടത്തി. സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം പ്രശസ്ത സാഹിത്യകാരനായ ശ്രീ ഷാജി മാലിപ്പാറ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് പോൾ ആശംസയർപ്പിച്ചു. കുട്ടികളുടെ കവിതയും നാടൻ പാട്ടും ചെറുകഥയും ഉദ്ഘാടനത്തിന് മിഴിവേകി.