എ എൽ പി എസ് ഒളവണ്ണ/ചരിത്രം

17:48, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17319oalps (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒളവണ്ണ എ. എൽ. പി സ്കൂളിൻെറ ചരിത്രം തുടങ്ങുന്നതിങ്ങനെയാണ്.

പട്ടിക ജാതിയിൽപെട്ട ദേവദത്തൻ എന്നൊരു അധ്യാപകൻ ശ്രീ. ചെരയക്കാട്ട് ബീരാൻകോയയുടെ പീടികമുകളിൽ ഒരു നിശാ പാഠശാല നടത്തിയിരുന്നു. അന്ന് ആ പ്രദേശത്ത് സ്കൂളുകൾ ഉണ്ടായിരുന്നില്ല. ദൂരെ സ്ഥലങ്ങളിൽ പോയാരുന്നു കുട്ടികൾ പഠിക്കാറുള്ളത്. അക്കാലത്തു നമ്മുടെ ഒളവണ്ണ സ്കൂൾ കെട്ടിടം നിൽക്കുന്ന ചേർങ്ങാട്ടിൽ എന്ന സ്ഥലത്തിന്റെ ഉടമ ശ്രീ. ചോയി മരയ്ക്കാട്ട് പുറത്ത് ആയിരുന്നു. മേൽ സൂചിപ്പിച്ച നിശാ പാഠശാലയുടെ പ്രചോദനത്താൽ അദ്ദേഹം അത്താറുകൊണ്ട് മറച്ച് ഓലകൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു ഷെഡ്ഡ് ഉണ്ടാക്കി. കിട്ടാവുന്ന കുട്ടികളെ ചേർത്ത് സ്കൂൾ തുടങ്ങി. ശ്രീ. മരയ്ക്കാട്ട് പുറത്ത് ചോയിയുടെ മൂത്ത മകൾ ശ്രീമതി. നാരായണിയുടെ ഭർത്താവായ വാകേരി പുറക്കാട്ടിരി കോരപ്പൻ മകൻ ശ്രീ അപ്പുട്ടി സ്കൂളിന്റെ മാനേജരായി. ആദ്യ അദ്ധ്യാപകൻ ശ്രീ. എൻ ഇമ്പച്ചൻ മാസ്റ്റർ ആയിരുന്നു. 1930 ജൂൺ 1 നു ഒളവണ്ണ എ.എൽ.പി. സ്കൂളിന് അംഗീകാരം ലഭിച്ചു. ശ്രീ. ഇമ്പച്ചൻ മാസ്റ്ററുടെ അനുജൻ ശ്രീ. എൻ. രാഘവൻ സർവ്വശ്രീ. എൻ. സി. അപ്പുമാസ്റ്റർ, കെ മുഹമ്മദ് മാസ്റ്റർ , പി.പി. ഉണ്ണിക്കോയ മാസ്റ്റർ എന്നിവർ മറ്റു ക്ലാസ്സുകൾക്ക് അംഗീകാരം ലഭിച്ചപ്പോൾ അദ്ധ്യാപകരായി നിയമിതനായി.

ഒന്നുമുതൽ അഞ്ചുവരെയുള്ള ഒരു എൽ.പി. സ്കൂളായി ഒളവണ്ണ എ.എൽ.പി. സ്കൂൾ മാറി.

വർഷങ്ങൾ കടന്നു പോയി, ആ അവസരത്തിൽ മരയ്ക്കാട്ട് പുറത്ത്കാരുടെ പക്കൽ നിന്നും സർവ്വശ്രീ ചെറയക്കാട്ട് ആവളകുട്ടിയും കുഞ്ഞിയും കൂടി സ്കൂളും പറമ്പും വിലയ്ക്ക് വാങ്ങി. അവർ പിന്നീട് തങ്ങളുടെ സ്വത്ത് ഭാഗം ചെയ്തപ്പോൾ സ്കൂളും പറമ്പും ജ്യേഷ്ഠ സഹോദരനായ ശ്രീ. സി . അവളകുട്ടിക്ക് ലഭിച്ചു. അദ്ദേഹം തന്റെ സ്വത്ത് മക്കൾക്ക് ഓഹരിഭാഗം ചെയ്തു കൊടുത്തു.

അപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലം ഡോക്ടർ അബൂബക്കറിനും, സ്കൂൾ മാനേജർ സ്ഥാനം ജ്യേഷ്ഠ സഹോദരൻ ശ്രീ. സി. സീതിക്കും, സ്കൂൾ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ജ്യേഷ്ഠ സഹോദരി ശ്രീമതി. സി . കുഞ്ഞാത്തുമ്മയ്ക്കും ലഭിച്ചു.

കുറച്ചു കാലത്തിനു ശേഷം സ്കൂൾ മാനേജർ സ്ഥാനം ശ്രീ. സി. സീതി അനുജനായ ഡോക്ടർ സി. അബൂബക്കറിന് നൽകി. അദ്ദേഹം ഗവണ്മെന്റ് ഡോക്ടർ ആയതിനാൽ മാനേജർ സ്ഥാനം ഭാര്യയായ ശ്രീമതി. സി. സൈനഭയ്ക്ക് നൽകി. ഇവരിൽ നിന്നാണ് ഇന്നത്തെ മാനേജർ ആയ ശ്രീ. വി.ടി മാമുക്കോയ സർ സ്കൂൾ വാങ്ങിക്കുന്നത്. ഒളവണ്ണ പഞ്ചായത്തിലെ കുന്നത്തുപാലം എന്ന സ്ഥലത്ത് 20 ക്‌ളാസ്സുകളിലായി 630ൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ 23 അദ്ധ്യാപകരാണ് ഇപ്പോഴുള്ളത് , പഠനത്തിലും പഠ്യേതരപ്രവർത്തനങ്ങളിലും ഉയരത്തിൽ നിൽക്കുന്ന ഈ സ്കൂൾ കഴിഞ്ഞ 13 വർഷങ്ങളായി കലാകിരീടം തുടർച്ചയായി നേടുന്ന സ്കൂളാണ്

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_ഒളവണ്ണ/ചരിത്രം&oldid=1363210" എന്ന താളിൽനിന്ന് ശേഖരിച്ചത്