എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19632 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1924 ൽ തുടക്കംകുറിച്ചതാ ണ് ഈ വിദ്യാലയം. മലബാറിലെ ഒരു കുഗ്രാമമായിരുന്ന ക്ലാരി പുത്തൂരിൽ മതപഠനത്തിന് മാത്രമായി ഓത്തുപള്ളിയാണ് അന്നുണ്ടായിരുന്നത്. ഇന്നത്തെ മാനേജറുടെ പിതാമഹൻ പരേതനായ പൂഴിക്കൽ കുഞ്ഞഹമ്മദ് മുസ്ലിയാരുടെ ഭാര്യ വീടായ ചേക്കത്ത് തറവാടി നോടനുബന്ധിച്ച് ആയിരുന്നു ആ പ്രദേശത്തെ കുട്ടികൾ മതപഠനം നടത്തിയിരുന്നത്. കുഞ്ഞഹമ്മദ് മുസ്‌ലിയാർ ആയുർവേദ വൈദ്യനും നാട്ടു പ്രധാനിയും ആയിരുന്നു. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ ചിലർക്കും ആളുകൾ അക്ഷരാഭ്യാസം നേടുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചിന്ത ഉടലെടുക്കുകയും സാക്ഷരരായ മുസ്ലിയാരെ ഒരു സ്ഥാപനം ഉണ്ടാക്കാൻ ആ പ്രദേശത്തെ ആളുകൾ ചുമതലപ്പെടുത്തുകയും ചെയ്തു. അങ്ങനെ സ്ഥാപിച്ച കൊച്ചുസ്ഥാപനതിന് ബന്ധപ്പെട്ട ഡിസ്ട്രിക്ട് ബോസ് അംഗീകാരം കൊടുക്കുകയുണ്ടായി അങ്ങനെ ക്ലാരി പുത്തൂർ സ്കൂൾ നിലവിൽ വന്നു.

ഇപ്പോൾ ചരിത്രപ്രാധാന്യമുള്ള ക്ലാരി പുത്തൂർ ജുമാഅത്ത് പള്ളി സ്ഥിതി ചെയ്യുന്നതിന് തൊട്ടു മുൻവശത്തുള്ള സ്ഥലത്തായിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്

1945-50 കാലഘട്ടത്തിൽ കുറുകത്താണി kuruka കഴുങ്ങിൽ പടി തുടങ്ങിയ സ്ഥലങ്ങളിൽ ജനസംഖ്യ വർദ്ധിക്കുകയും കുട്ടികൾക്ക് പുത്തൂരിൽ പോയി വരുന്നതിന് വഴിയുടെ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തപ്പോൾ സ്കൂൾ കുറുകത്താണി ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള മാനേജറുടെ

മാനേജറുടെ തീരുമാനത്തിന് ജനങ്ങൾ സഹകരണം വാഗ്ദാനം നൽകുകയും ചെയ്തു ഈ കാണുന്ന സ്ഥലം വിലക്ക് വാങ്ങി കെട്ടിടം ഉണ്ടാക്കി സ്കൂൾ ഇങ്ങോട്ടു മാറ്റി 1951 ലാണ് ഇവിടെ പ്രവർത്തനം തുടങ്ങിയത് എന്ന് രേഖകളിൽ കാണുന്നു