ഗവ. എൽ പി എസ് എളന്തിക്കര/സൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിൻ്റെ തിരുമുറ്റത്തേക്ക് കയറി ചെല്ലുമ്പോൾ തന്നെ കാണുന്ന ഓടിട്ട കെട്ടിടം വിദ്യാലയത്തിൻ്റെ പഴമയും പ്രശസ്തിയും എടുത്തു കാട്ടുന്നു.ഈ പഴയ കെട്ടിടത്തിലാണ് ഒരു സ്റ്റേജ് ഉൾപ്പെടെ 3 ക്ലാസ്സ് റൂമുകളും ഓഫീസ് റൂമും സ്ഥിതി ചെയ്യുന്നത്. ഈ പഴയ കെട്ടിടത്തിൻ്റെ പിറകിലായി പുതിയ ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നു.ഇവിടെ 4 ക്ലാസ്സ് റൂമുകളും സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്.ഈ കെട്ടിടത്തോട് ചേർന്ന് കുട്ടികൾക്ക് കൈ കഴുകുന്നതിനുള്ള സൗകര്യം ഉള്ളത്.പഴയ കെട്ടിടത്തിൻ്റെ വടക്ക് ഭാഗത്തായി ശുദ്ധ ജലമുള്ള കിണറും അതിനോട് ചേർന്ന് സ്റ്റോർ റൂമും അടുക്കളയും സ്ഥിതി ചെയ്യുന്നു. പുതിയ കെട്ടിടത്തിൻ്റെ തെക്ക് ഭാഗത്തായുള്ള ചെറിയ കെട്ടിടത്തിൽ ആണ് പ്രീ പ്രൈമറിയും അങ്കണവാടിയും പ്രവർത്തിക്കുന്നത്.ഈ കെട്ടിടത്തിൻ്റെ അടുത്ത് മതിലിനോട് ചേർന്ന് കുട്ടികൾക്കുള്ള ടോയ്‌ലറ്റ് സൗകര്യവും ഉണ്ട്. * 2008-ൽ പ്രീ-പ്രൈമറി വിഭാഗം * 1998-ജനകീയാസൂത്രണപദ്ധതി പ്രകാരം- ഗ്രാമപഞ്ചായത്ത് വിദ്യാലയത്തിന് ചുറ്റുമതിലും സ്റ്റോ൪ മുറിയും നി൪മ്മിച്ചു നൽകി. * 2004-Eng Med ആരംഭിച്ചു,വാഹനസൗകര്യം ഏ൪പ്പെടുത്തി. * 2009- Semi Permanent കെട്ടിടം ഗ്രിൽ വയ്ക്കൽ,Office മുറി ടൈൽ വിരിക്കൽ. * 2011-12-Major റിപ്പയറിംഗിന്റെ ഭാഗമായി SSA ഫണ്ടിൽ നിന്നും ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റൽ,പെയിന്റിംഗ്,സീലിംഗ്. * 2005 കംപ്യൂട്ട൪ ലാബ് സജ്ജമാക്കി. * 2014 -MP P.RAJEEV ഫണ്ടിൽ നിന്നും സ്വന്തമായി സ്കൂൾ വാഹനം. * 2013-MLA ഫണ്ടിൽ നിന്നും പുതിയ പാചകപ്പുര.
ലൈബ്രറി
700 ൽ അധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. കുട്ടികൾക്ക് അനുയോജ്യമായ പുസ്തകങ്ങളാണ് ഉള്ളത്. ലൈബ്രറിയുടെ ചാർജ്ജ് ഷിബി ടീച്ചർക്കാണ്. ആഴ്ചയിൽ ഒരു ദിവസം പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുന്നു. കുട്ടികൾ വായനാക്കുറിപ്പ് തയ്യാറാക്കുന്നു.
കമ്പ്യൂട്ടർ ലാബ്
എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബാണ് വിദ്യാലയത്തിലുള്ളത്.
4 കമ്പ്യൂട്ടർ, 1 ലാപ് ടോപ്പ്, 1 പ്രോജക്ടർ. 1 പ്രിന്റർ, 1 സ്കാനർ മറ്റ് അനുബന്ധ സൗകര്യങ്ങളും എല്ലാം നല്ല രീതിയിൽ ഒരുക്കിയിരിക്കുന്നു. LGK മുതൽ നാലാം ക്ലാസ്സ് വരെ കമ്പ്യൂട്ടർ പഠനം നടത്തി വരുന്നു. ശ്രീമതി ഷിബി ശങ്കർ PSITC യായും ശ്രീമതി ജിൽഷസുനിൽ കമ്പ്യൂട്ടർ ടീച്ചറായും പ്രവർത്തിക്കുന്നു.
ജൈവകൃഷി
'നല്ല ഭക്ഷണം നല്ല ആരോഗ്യം' എന്നിവ വിദ്യാർത്ഥികളെ പഠനപുരോഗതിയിലേക്ക് നയിക്കുന്നു എന്ന ധാരണയിലൂടെ ജൈവ പച്ചക്കറികൃഷി, കരനെൽ കൃഷി എന്നിവ നടത്തുന്നു. ജൈവപച്ചക്കറി കൃഷിയിലൂടെ വെണ്ട, പയർ എന്നിവയും കരനെൽ കൃഷിയിലൂടെ 50 പറ നെല്ലും ഉത്പാദിപ്പിക്കാൻ സാധിച്ചു. പി.ടി.എ, മാതൃസംഘം, സ്കൂൾ മാനേജ്മെന്റ് കമ്മറ്റി എന്നിവയുടെ ഒത്തൊരുമയും ഈ പ്രവർത്തനങ്ങളിലെല്ലാം കാണാൻ കഴിഞ്ഞു എന്നത് അഭിമാനത്തോടെ പറയുന്നു. 50 സെന്റ് സ്ഥലത്ത് തുടർച്ചയായി നെൽകൃഷി ചെയ്തുവരുന്നു.