എ.എൽ.പി.എസ്. തോക്കാംപാറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
00:10, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SaifArash (സംവാദം | സംഭാവനകൾ) ('മലപ്പുറം ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മലപ്പുറം ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കിലോമീറ്റർ തെക്കുപടിഞ്ഞാറ് ദിശയിൽ കുന്നുകളുംമലകളും ചെറുസമതലങ്ങളും നെൽവയലുകളുമെല്ലാം നിറഞ്ഞ ജില്ലയുടെ എല്ലാ പൊതുഭൂപ്രകൃതിസവിശേഷതയും പ്രകടമായ മനോഹരമായതും ആയൂർവേദ നഗരി എന്നറിയപ്പെടുന്നതുമായ കോട്ടക്കലിലാണ്ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  

വൈദ്യരത്നം പി. എസ്. വാര്യർ സ്ഥാപിച്ച പ്രശസ്തമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാല ഇവിടെയാണ്സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്. ആയുർവേദത്തിനു പുറമെ, ഗൃഹസാമഗ്രികളുടെ വ്യവസായം കൊണ്ടും ഇവിടം പ്രശസ്തമാണ്. മാർച്ച്-ഏപ്രിൽമാസത്തിൽ നടക്കുന്ന കോട്ടയ്ക്കൽ പൂരവും പ്രശസ്തം തന്നെ.