പ്രവേശനോത്സവം

വായനക്കളരി

മലയാളമനോരമയും നല്ലപാഠം അംഗങ്ങളും ചേർന്ന് നമ്മുടെ വിദ്യാലയത്തിൽ  തുടക്കം കുറിച്ച പദ്ധതിയാണ് വായനക്കളരി.സിനി ആർട്ടിസ്റ്റ് സാജൻസൂര്യ മലയാളമനോരമ ദിനപത്രം കുട്ടികൾക്ക് നൽകിയാണ് പ്രവർത്തനം ഉദ്ഘാടനം ചെയ്തത്. നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് , വാർഡ് മെമ്പർ, സ്കൂൾ മാനേജർ ലക്ഷ്മൺ നായർ എന്നിവരും സന്നിഹിതരായിരുന്നു.

വായന കോർണർ

"വായനാക്കളരി" യുമായി ബന്ധപ്പെട്ട് ലൈബ്രറിയോട് ചേർന്ന് ഒരു 'വായനാ കോർണർ' തയ്യാറാക്കി. അവിടെ ദിനപത്രം, ഇയർബുക്ക് ബാലരമ ഡൈജസ്റ്റ്, പഠിപ്പുര, മാസികകൾ എന്നിവ ക്രമീകരിച്ചു. കൂടുതൽ വായനാസാമഗ്രികൾ ശേഖരിക്കുന്നതിനും സ്കൂൾ ലൈബ്രറി വിപുലീകരിക്കുന്നതിനുമായി 'പുസ്തകത്തൊട്ടിൽ', 'പുസ്തകവണ്ടി' എന്നീ പ്രോജക്ടുകൾ നടപ്പിലാക്കി . ഇതിലൂടെ വായനയുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപെടുത്താനും സാമൂഹിക പങ്കാളിത്തം ഉറപ്പു വരുത്താനും കഴിഞ്ഞു.

അക്ഷരമരം

ജൂൺ 19 ‘വായനാദിന'വുമായി ബന്ധപ്പെട്ട് കുട്ടികൾ സ്കൂളിൽ 'അക്ഷരമം' തയ്യാറാക്കി . യു. പി കുട്ടികൾ തയ്യാറാക്കിയ  അക്ഷരമരം എൽ പി വിഭാഗത്തിലുള്ള കുട്ടികൾക്ക് വേറിട്ട കാഴ്ചയായിരുന്നു. ചാർട്ട് പേപ്പറിൽ വെട്ടിയെടുത്ത അക്ഷരങ്ങൾ ഉപയോഗിച്ച് സ്കൂളിലെ പേരമരം അലങ്കരിക്കുകയും  അതിലെ അക്ഷരങ്ങൾ ഉപയോഗിച്ച് അക്ഷരകേളി നടത്തുകയും ചെയ്തു.

തുണിക്യാരി ബാഗ് നല്ലപാഠവും ഔട്ടറിക്ലബ്ബും കൈകോർത്തു.

മലയാളമനോരമ ‘നല്ലപാഠം യൂണിറ്റ് കടയ്ക്കൽ റോട്ടറി ക്ലബ്ബിന്റെ സഹായ ത്തോടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും സൗജന്യ തുണി ക്യാരിബാഗ് നൽകി. PTA പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ക്യാരിബാഗ് വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു റോട്ടറി ക്ലബ് ഭാരവാഹികൾ ഡോ.സജീവ്, അനിൽകുമാർ , ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്ര പ്രസാദ് എന്നിവർ പങ്കെടുത്തു.സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത സ്കൂൾ എന്ന ആശയം കൈവരിക്കുവാൻ വേണ്ടിയുളള ഒരു പ്രവർത്തനം കൂടി യായിരുന്നു.കുട്ടികൾക്ക് ഗണിത ക്രിയകളുടെ ആവശ്യ ബോധം മനസിലാക്കാനും ലാഭവും നഷ്ടവും സ്വയം മനസിലാക്കാനും കഴിഞ്ഞു.

പാഠം ഒന്ന് പാടത്തേക്ക്

മലയാള മനോരമ ‘നല്ലപാഠത്തിന്റെ നേതൃത്വത്തിൽ 'പാഠം ഒന്ന് പാടത്തേക്ക് 'എന്ന പരിപാടി മുരുക്കൂമൺ യൂ പി എസ് ഉത്സവമായി കൊണ്ടാടി. മുരുമൺ സ്കൂളിന് സമീപത്തുള്ള വയലിലായിരുന്നു കുട്ടികളുടെ കാർഷിക ഉത്സവം. കാളയും കലപ്പയും ഉപയോഗിച്ച് നിലം പൂട്ടി മരം കൊണ്ടു നിരത്തി പതം വരുത്തിയ വയലിൽ പരമ്പരാഗത കാർഷിക വേഷങ്ങളായ പാളത്തൊപ്പി ബനിയൻ, ലുങ്കി, തോർത്ത് എന്നിവ ധരിച്ചു കുട്ടികൾ ഉത്സവത്തിന്റെ കൂട്ടി. നടൻപാട്ടും കൃഷിപ്പാട്ടും കണ്ടു നിന്നവർക്ക് ആവേശമായി.കാർഷിക സംസ്കാരം പുതുതലമുറയ്ക്ക് പകർന്നു കൊടുക്കാനു൦ കാർഷിക ഉപകരണങ്ങളെ അടുത്തറിയാനു൦ പ്രാദേശിക വിഭവങ്ങളെ ഉപയോഗപ്പെടുത്താനും പാഠം ഒന്ന് പാടത്തേക്ക് എന്ന പ്രവർത്തനത്തിലൂടെ നമുക്ക് കഴിഞ്ഞു.

നെൽകൃഷി

നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിനു സമീപത്തെ 40 സെന്റ് പുരയിടം പാട്ടത്തിനെടുത്ത നെൽകൃഷി ആരംഭിച്ചു സമീപത്തെ കർഷകനായ ശ്രീ വേണു ഗോപാലൻ ഉണ്ണിത്താന്റെ സഹായത്തോടെ കൃഷിയിറക്കുകയും നിലം ഒരുക്കാനും ഞാറ് നാടാനും കളപറിക്കാനുമൊക്കെ കുട്ടികൾ പങ്കാളികളായി. കൂടാതെ ശ്രീ വേണു ഗോപാലൻ ഉണ്ണിത്താൻ വിത്തിന്റെ ഗുണമേന്മ, നടീൽ രീതി, വളപ്രയോഗം എന്നിവയെ കുറിച്ച് കുട്ടികൾക്ക് ക്ലാസുകൾ നൽകി. മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ അഭിമുഖവും നടത്തി.

സന്ദേശയാത്ര

സൈക്കിളിൽ കന്യാകുമാരി മുതൽ ഇടുക്കി വരെ

നമ്മുടെ രാജ്യത്ത് നടക്കുന്ന അസഹിഷ്ണുതയും അനാചാരങ്ങളും ജനശ്രദ്ധയിൽകൊണ്ട് വരാൻ ശ്രീ .യൂഗേയ്ൻ മോസസ് എന്ന വ്യക്തി സൈക്കിളിൽ ഒരു സമാധാന സന്ദേശയാത്ര നടത്തി. കന്യാകുമാരി മുതൽ ഇടുക്കി വരെയായിരുന്നു യാത്ര അദ്ദേഹത്തിന് മുരുമൺ സ്കൂളിലെ വിദ്യാർഥികൾ സ്വീകരണം നൽകി.

തുടർന്ന് സന്ദേശയാത്രയുടെ ഉദ്ദേശ്യത്ത കുറിച്ചും യാത്രയ്ക്ക് എടുക്കുന്ന ദിവസങ്ങളുടെ എണ്ണം, യൂഗെയ്ൻ  നടത്തിയ മറ്റ് യാത്രകൾ തുടങ്ങി നിരവധി വിവരങ്ങൾ അദ്ദേഹവുമായുള്ള അഭിമുഖത്തിലൂടെ കുട്ടികൾ ചോദിച്ച് മനസിലാക്കി.

ബാലരമ ഡൈജസ്റ്റ്

പ്രവേശന ദിനത്തോടനുബന്ധിച്ച് സ്കൂളിന്റെ ചുമരിൽ ‘മായാവി തീം പെയിന്റിംഗ് ചെയ്തിരുന്നു. ഇത് പത്രവാർത്ത കളിൽ നിന്നറിഞ്ഞ ബാലരമ സംഘം സ്കൂൾ സന്ദർശിച്ചു. ലിംക വേൾഡ് ഓഫ് റെക്കോഡിൽ ഇടം നേടിയ ബാലമാസികയായ ബാലരമയുടെ കവർപേജിൽ ഇടം നേടാൻ സ്കൂളിന് കഴിഞ്ഞു.  അധികവായനയുടെ പ്രാധാന്യം കുട്ടികൾ തിരിച്ചറിയുകയും  എകദേശം അമ്പതോളം കുട്ടികൾ പുതിയതായി ബാലരമ ഡൈജസ്റ്റ് വരിക്കാരാവുകയും ചെയ്തു.തുടർന്ന് പത്രത്തിൽ നിന്നും ഡൈജസ്റ്റ്നിന്നുമുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി ഓരോ മാസവും ക്വിസ് പ്രോഗ്രാം സംഘടിപ്പികാറുണ്ട്. വിജയികൾക്ക് അസംബ്ലിയിൽ സമ്മാന ദാനവും നൽകി വരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം