സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/നാടോടി വിജ്ഞാനകോശം

22:28, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34010HM (സംവാദം | സംഭാവനകൾ) ('ലഘുചിത്രം ക്രൈസ്തവ ദേവാലയങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്രൈസ്തവ ദേവാലയങ്ങളിൽ പെസഹാ വ്യാഴം ദു:ഖവെള്ളി ദിവസങ്ങളിൽ ഉപയോഗിക്കുന്ന തടികൊണ്ട് നിർമ്മിച്ചിരിക്കുന്ന ഒരു മണിയാണ് മരമണി. ഇവയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുണ്ട്. പതിമൂന്നാം നൂറ്റാണ്ടിൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയാണ് ഇവ ആദ്യമായി അവതരിപ്പിച്ചത്.സാധാരണ ഉപയോഗിക്കുന്ന ഓട്ടുമണികൾക്ക് ദുഃഖഭാവം നൽകുവാൻ സാധിക്കുന്നില്ല എന്നതിനാലാണ് അദ്ദേഹം മരമണികൾക്ക് രൂപം നൽകിയത്.പിന്നീട് പീഡാനുഭവ രംഗങ്ങളിലും ഇവ ഉപയോഗിച്ചു തുടങ്ങി.സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള മിഷനറിമാരാണ് കേരളത്തിൽ  ഇവ അവതരിപ്പിച്ചത്. വിശുദ്ധ ഫ്രാൻസിസ് സേവ്യറാണ് മരമണി ഭാരതത്തിൽ പ്രചരിപ്പിച്ചത്.