ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/മറ്റ്ക്ലബ്ബുകൾ
സൗഹ്യദ ക്ലബ്
കൗമാരക്കാരിൽ ആത്മധൈര്യവും നിശ്ചയദാർഢ്യവും അനിവാര്യം
കൗമാരമനസ്സുകളെ ആഴത്തിലറിഞ്ഞ്, അവരെ സ്നേഹത്തിലൂടെ നേർവഴിക്ക് നയിച്ച് അവരിൽ ആത്മധൈര്യവും, നിശ്ചയദാർഢ്യവും വളർത്തിയെടുക്കണമെന്ന്സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആൻറ് അഡോളസൻസ് കൗൺസിലിങ്ങിന്റെ നേതൃത്വത്തിൽ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ സൗഹൃദ ക്ലബ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ മക്കളെ അറിയാൻ ബോധവൽക്കരണ സെമിനാറിൽ സംസാരിച്ച് കൊണ്ട് വിദ്യാഭ്യാസ വിചക്ഷണനും നാഷണൽ ട്രെയിനറുമായ നിസാർ പട്ടുവം പറഞ്ഞു. ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി കൗമാരക്കാരുടെ മാനസികആരോഗ്യത്തിൽ ജീവിത നൈപുണികളുടെ സ്വാധീനം എന്ന വിഷയത്തിൽ പ്രത്യേകമോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. പരിപാടി ഫാത്തിമാബി ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ കെ.അബ്ദുൾ നാസിർ ഉൽഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് എൻ.കെ. ഇസ്മായിൽ അദ്ധ്യക്ഷം വഹിച്ചു. സൗഹൃദ കോ-ഓർഡിനേറ്റർ എ.എം ബിന്ദുകുമാരി സ്വാഗതം പറഞ്ഞു. കെ.കെ.അഷറഫ്, കെ. അബ്ദുൾനാസർ, കെ.ജിനി, മുഹമ്മദ് സുബിൻ, വി.കെ.അബ്ദുസലാം, കെ.കെ.അബ്ദുൾ ജമാൽ, കെ. നാസർ, യു എം.അബ്ദുൾ ലത്തീഫ് എന്നിവർ ആശംസ പ്രസംഗം നടത്തി