ഗവ.വി.എച്ച് .എസ്.എസ് കരിങ്കുറ്റി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

15:53, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dhanoopamk (സംവാദം | സംഭാവനകൾ) (കൂട്ടി ചേര്ത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ആഴ്ച തോറും ക്വിസ് മത്സരങ്ങൾ നടത്തുകയും യൂത്ത്‌ പാർലമെന്റ് മത്സരത്തിൽ ഒന്നാം സ്ഥാനവും,പ്രാദേശിക ചരിത്ര രചനയിൽ ജില്ലയിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു.മോഡൽ പാർലമെന്റ്  മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ,ശ്രുതി എ എസ് എന്ന കുട്ടി മികച്ച സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടു.ന്യൂഡൽഹിയിൽ പാർലമെന്റ് സന്ദർശിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു .

പ്രാദേശിക ചരിത്രരചന ,പുരാവസ്തുശേഖരണം ,വിവിധ ക്വിസ് മത്സരങ്ങൾ എന്നിവയിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ,ജില്ലയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .ശ്രുതി എ എസ് ,സ്വേതാ ജയന്ത്,സൂര്യദർശ് എന്നിവരായിരുന്നു വിജയം കരസ്ഥമാക്കിയത്.

ചരിത്ര ഗവേഷണ കൗൺസിലിന്റെ മത്സരത്തിൽ സുബിന്യ മേരി ജോർജ്,മിധുല ടി കെ എന്നിവർ ജില്ലയിൽ ഒന്നാം സ്ഥാനം നേടി.

2019 -2020 അധ്യയന വർഷത്തെ സാമൂഹ്യ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടി .