മണ്ണാറശാല യു പി എസ് ഹരിപ്പാട് /സീഡ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനാഘോഷം ജൂൺ അഞ്ച് ലോകപപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശങ്ങൾ നൽകുകയും കുട്ടികൾ വീട്ടുവളപ്പിൽ വൃക്ഷതൈ നടുകയും ചെയ്തു.

സമുദ്ര ദിനാഘോഷം ഓൺലൈൻ സംഗമം കടലറിവിനെപ്പറ്റി ശ്രീ. അശോകൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തിയ ഓൺലൈൻ സംഗമത്തിൽ സമുദ്ര സംരക്ഷണത്തിൻറെ പ്രാധാന്യത്തെപ്പറ്റി ശ്രീ ഫിറോസ് അഹമ്മദ് ക്ളാസ് നയിച്ചു.

മരുഭൂമി മരുവൽക്കരണ വിരുദ്ധ ദിനാചരണം പ്രകൃതി സംരക്ഷണത്തിൻറെ പ്രാധാന്യത്തെപ്പറ്റി ഡോ. കണ്ണൻ സി. എസ് വാര്യർ ക്ളാസ് നയിച്ചു.

മരുഭൂമി മരുവൽക്കരണ വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ളാസ് ശ്രീ. സജികുമാർ (എക്സൈസ് റേഞ്ച് ഓഫീസർ) നയിച്ചു.