നേറ്റീവ് എ യു പി സ്കൂൾ വള്ളിക്കുന്ന്/ചരിത്രം
മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ പ്രദേശ്റത് ഇരുപതാം സൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ് നാട്ടുഭാഷാ പള്ളിക്കുടങ്ങൾക്ക് ആരംഭം കുറിച്ചത്. ഗ്രാമീണരായ നിലത്തെഴുത്ത് ആശാന്മാരുടെ കുടിപ്പള്ളിക്കുടങ്ങളും പ്രാദേശിക മൊല്ലാക്കമാർ നടത്തിയിരുന്ന മദസ്സകളും, വിദ്യാഭ്യാസത്തിന് ജനകീയ മുഖം നൽകാനുള്ള ആദ്യസംരംഭങ്ങളായിരുന്നു. എന്നാൽ മേൽപറഞ്ഞ കുടിപ്പളിക്കുടങ്ങളും മ്രദസ്സകളും ്രാദേശിക വിദ്യാഭ്യാസത്തിന്റെ മൗലികമായ ആവശ്യം നിറവേറ്റാൻ അപര്യാപ്തമായിരുന്നു. അതുകൊണ്ട് സർക്കാറിന്റെ പ്രോത്സാഹനത്തോടെ അതാത് താലൂക്ക് ബോർഡുകൾ പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്ന ശ്രാമത്തിൽ താലൂക്ക് ബോർഡിന്റെ കീഴിലുണ്ടായിരുന രണ്ട് എലിമെന്ററി സ്കൂളുകളിലൊന്ന് ലേബർ സ്കൂളും മറ്റേത് ഗേൾസ് സ്കൂളുമായിരുന്നു. 1923ലെ മലബാർ കലാപത്തിനുശേഷം മുസ്ലിം
ജനതയെ പൊതു വിദ്യാഭ്യാസ ധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഫലമായി 1923 ഇൽ ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ
കൂടി പ്രവർത്തനമാരംഭിച്ചതോടെ ഗ്രാമത്തിലെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങഞ്ഞുടെ എണ്ണം മൂന്നായി. എന്നാൽ അധസ്ഥിത ജനതക്കു
മാത്രമായി നിലനിന്നിരുന്ന ലേബർ സ്കൂളിൽ ആവശ്യത്തിന് വിദ്യാർത്ഥികളില്ലാതിരുന്നതുകൊണ്ട് സ്കൂൾ നിർത്തലാക്കപ്പെട്ടു,
എലിമെന്ററി സ്കൂളിൽ ഭാഠതരം വരെ മാത്രമേ പഠനസരകര്യമുണ്ടായിരുന്നുള്ളു, അതിനാൽ എണ്ണത്തിൽ കുറവായിരുന്നുവെങ്കിലും
ഹയർ എലിമെന്റി പഠനം ആഗ്രഹിച്ചിരുന്ന ഇടത്തരം കൂടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഗ്രാമത്തിൽ പഠനസൌകര്യമുണ്ടായിരുന്ന ഏറ്റവും അടുത്തുള്ള വിദ്യാഭ്യാസ കേന്ദ്രം ഫറോക്കി ലെ ക്രൈസ്തവ കീഴിലുള്ള വിദ്യാലയമായിരുന്നു (ലിറ്റിൽ ഫ്ളവർ സ്കൂൾ വാഹന സൗകര്യം വിരളമായിരുന്ന അക്കാലത്തു ലത്ത് അത്രയും ദൂരം നടന്നു പോയി പഠിക്കുകയെന്നത് ക്ലേശകരമായിരുന്നതിനാൽ ഗ്രാമത്തിന്റെ വിദ്യാഭ്യാസ മോഹങ്ങൾക്ക് അഞ്ചാംതരത്തോടെ തിരശ്ശീല വീഴുകയായിരുന്നു (ദേശീയ ബോധത്തിന്റെവളർച്ചയും ഗ്രാമപുരോഗതിയെക്കുറിച്ചുള്ള പുതിയ സങ്കല്പങ്ങളും പ്രാദേശിക വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾക്ക് വഴിയൊരുക്കിയതിന്റെ ഫലമാണ് വള്ളിക്കുന്നിൽ ഒരു ഹയർ എലിമെന്ററി വിദ്യാലയം വേണമെന്ന ആശയത്തിന് വിത്തിട്ടത്.ഇത്തരമൊരാശയത്തിന് പ്രചോദനം നൽകിയത്, കോഴിക്കോട് ഗണപത് ഹൈസ്ക്കൂൾ സ്ഥാപകൻ പാറപ്ലുറത്ത് സ്വാമി സുവിചാരാനന്ദ സന്യാസിയായിരുന്നു. അംശം അധികാരിയായിരുന്ന തിരുത്തിക്കളത്തിൽ നാരായണൻ മൂസ്സതിന്റെ നേതൃ
ത്വത്തിലും (ഗ്രാമത്തിലെ പരമുഖ്യന്മാരായിരുന്ന കുത്തിരേഴി അയ്യപ്പൻ നായർ, എം. വി. രായിൻ കൂട്ടി സാഹിബ്, മാധവക്കുറുപ്പ്, അറ
മ്മൽകുട്ടി ശങ്കരൻ നായർ, കെ. മുഹമ്മദ നഹ, പി. കുഞ്ഞിരാമൻ നായർ, എൻ.ചോയി മാസ്റ്റർ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തിലുമാണ് 1830ൽ നേറ്റീവ് എലിമെന്ററി സ്കൂൾ സ്ഥാപിതമായത്.പാണാട്ട് പള്ളിയാളി കൂട്ടൻ നായരുടെ ഉടമസ്ഥതയിൽ അത്താണിക്കൽ ഉണ്ടായിരുന്ന ഒരു പീടിക മുറിയിലാണ് സ്കൂൾ ആരംഭിച്ചത് .സർക്കാരിന്റേയോ മറ്റേതെങ്കിലും ഏജൻസിയുടേയോ സഹായമൊന്നുമില്ലാതെ ഒരു സന്നദ്ധ സംരംഭമായി തുടങ്ങിയലയത്തിൽ 6 ആം തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ, പിന്നേയും 2 കൊല്ലം കഴിഞ്ഞാണ് ഇതൊരു ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനമായി വളർന്നത്, സംഘാടക കമ്മിറ്റിയുടെ സ്രെകരട്ടറിയായിരുന്നു നാരായണൻ മൂസ്സത് തന്നെയായിരുന്നു ആദ്യത്തെ
പ്രഥമ അധ്യാപകനായിരുന്നത് രാമനാട്ടുകര സ്വദേശി വേലുക്കുട്ടി മാസ്റ്ററായിരുന്നു, സ്കൂളിൽ 7,8 ക്ലാസ്സുകൾ ആരംഭിച്ചതോടെ
അദ്ദേഹം ഹെഡ്മാസ്റ്ററായി ഉയർത്തപ്പെട്ടു.