ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സൗകര്യങ്ങൾ

വിശാലമായ സെമി പെർമനന്റ് സ്റ്റേജ് മുൻഭാഗത്ത് തന്നെ ദൃശ്യമാണ്.എതിർ വശങ്ങളിലായി ഇരുനിലകെട്ടിവും മൂന്നുനില കെട്ടിടവും കാണാം. ആകെ 40 മുറികൾ. താഴത്തെ നിലയിൽ ഓഫീസ് മുറികൾ, സ്റ്റാഫ് റൂമുകൾ, സ്കൂൾ സൊസൈറ്റി എന്നിവ പ്രവർത്തിക്കുന്നു. മൂന്നുനില കെട്ടിടത്തിൻെറ രണ്ടാം നിലയിൽ വിജ്ഞാനത്തിൻെറയും സർഗാത്മകതയുടെയും വാതായനങ്ങൾ മലർക്കെ തുറന്നിട്ട് അതിവിശാലമായലൈബ്രറി പ്രവർത്തിക്കുന്നു. പതിനായിരത്തിലധികം പുസ്തകങ്ങൾ കുട്ടികളുടെ തോഴരായി ഉണ്ട്. ഇ -റീഡിങ് സൗകര്യം ലൈബ്രറിയെ വേറിട്ടതാക്കുന്നു. ഇരു നില കെട്ടിടത്തിന് മുകളിലത്തെ നിലയിൽ വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്ന ഐ .ടി ലാബ് പ്രവർത്തിക്കുന്നു. മുപ്പതോളം കമ്പ്യൂട്ടറുകൾ. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം . എച്ച് എസ് വിഭാഗത്തിലെ ഹൈടെക് ക്ലാസ്സ് മുറികൾ കുട്ടികളുടെ പഠനം എളുപ്പവും രസകരവും അനുഭവേദ്യവുമാക്കുന്നു . എച്ച് എസ് വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്കാണ് .ആധുനിക സൗകര്യങ്ങളോടുകൂടിയശാസ്ത്രലാബ് ശാസ്ത്ര പഠനം രസകരവും താല്പര്യജനകവുമാക്കുന്നു. കുട്ടികൾ കുട്ടിശാസ്ത്രജ്ഞന്മാർ ആയി മാറുന്ന കാഴ്ച. യു പി വിദ്യാർഥികൾക്കായി പ്രത്യേക ഐ. ടി ലാബ് സൗകര്യമുണ്ട്. ഈ ബഹുനിലക്കെട്ടിടങ്ങൾ കടന്ന് അല്പം മുന്നോട്ടായി വീണ്ടും മറ്റൊരു ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നുണ്ട്. മുകളിലത്തെ നില വിശാലമായ ഹൈ ടെക് ഹാൾ ആണ് .ഇരുന്നൂറ്റിയമ്പതിലധികം പേർക്കിരിക്കാവുന്ന വിശാലമായ ഹാൾ. അല്പം മുന്നോട്ട് ആയി പഴമ നിലനിർത്തിയിരിക്കുന്ന ഓടിട്ട കെട്ടിടം കാണാം. പ്രവർത്തിപരിചയ ക്ലാസ്സുകൾ പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. വൃത്തിയും വെടിപ്പും സൗകര്യവുമുള്ള പാചകപ്പുരയും , ഡൈനിങ് ഹാളും കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തന്ന വിധം സജ്ജീകരിച്ചിരിക്കുന്നു. ബയോ ഗ്യാസ്, എൽപിജി എന്നിവ പ്രത്യേകമായി തന്നെയുണ്ട്. എസ് പി സി റൂം പ്രത്യേകമായി പ്രവർത്തിക്കുന്നു . കുട്ടികൾക്ക് പ്രഥമശുശ്രൂഷ സൗകര്യം ഉറപ്പുവരുത്തുന്നതിനുപകരിക്കുന്ന നേഴ്സ്റൂം സ്കൂളിൽ പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം രണ്ടു വീതം ടോയ്‌ലറ്റ് ബ്ലോക്കുകൾ സജ്ജമാണ്. സ്കൂൾ സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായി കിണറും ഒപ്പം കുഴൽ കിണറും ഉണ്ട്. റോഡിന്റെ മറുവശത്തു അല്പം അകലെ ഉള്ളിലേക്കായാണ് എൽ പി വിഭാഗം പ്രവർത്തിക്കുന്നത് . എൽ പി വിഭാഗത്തിലേക്ക് കടന്നു ചെല്ലുമ്പോൾ കടമ്പു മരവും ഹോർട്ടി കൾച്ചർ തെറാപ്പി ഗാർഡനുമാണ് നമ്മെ വരവേൽക്കുന്നത് .ഒരു ഭാഗത്തായി കൊച്ചുകുട്ടികൾക്കായി വിഭാവനം ചെയ്തിരിക്കുന്ന പാർക്ക്. 4 കെട്ടിടങ്ങളിലായി 16 അടച്ചുറപ്പുള്ള മുറികൾ ,ഓഫീസ് ,ഐടി ലാബ് ,ലൈബ്രറി എന്നിവ എൽപിയിൽ സജീവമായി പ്രവർത്തിക്കുന്നു .സ്മാർട്ട് ക്ലാസ്സ്‌റൂം സാധ്യത എൽ പി യിലും പ്രയോജനപ്പെടുത്തിരിക്കുന്നു. പ്രീ പ്രൈമറി വിഭാഗവും അത്യാധുനികസൗകര്യങ്ങളോട് കൂടിയ ഹൈടെക് റൂമുകളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നുവീതം ടോയ് ലെറ്റ് ബ്ലോക്കുകൾ സജ്ജീകരിച്ചിരിക്കുന്നു .എൽപി കെട്ടിടത്തിന്റെ അങ്കണം തറയോട് പാകിയിരിക്കുന്നു. കുടിവെള്ള ലഭ്യതക്കായി കുഴൽ കിണർ ,കിണർ എന്നിവ എൽ പിയിലും ഉണ്ട് .കൊച്ചു കുട്ടികൾക്ക് സുഗമമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധ കൈവരിക്കാനുതകുന്ന സ്കൂൾ അന്തരീക്ഷമാണ് ഇവിടെ ഉള്ളത്.


കുട്ടിയുടെ സർവതോന്മുഖമായ വിദ്യാഭ്യാസ ലക്ഷ്യം സാക്ഷാത്കരിക്കുന്ന വിധത്തിലുള്ള സൗകര്യങ്ങൾ ഗവൺമെൻറ് ഹൈസ്കൂൾ അവനവഞ്ചേരി യുടെ മുഖമുദ്രയാണ് .പഠനത്തെ സ്വാഭാവികം ആക്കി പഠിതാക്കളുടെ ബൗദ്ധികവും, മാനസികവും പ്രവർത്തനപരവുമായുള്ള സമഗ്ര വികാസം ലക്ഷ്യമാക്കുന്ന മസ്തിഷ്ക ഹൃദയഹസ്ത സമന്വിതമായ പാഠ്യപദ്ധതി സാക്ഷാത്കരിക്കുന്നതിന് ഉതകുന്ന സ്കൂൾ സൗകര്യങ്ങൾ ഈ വിദ്യാലയത്തിലെ പ്രത്യേകതയാണ് .ഉത്തമ പൗരൻ ആയി സാമൂഹ്യ ബോധമുള്ളവരായി മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന വനായി ലോകത്തിലെവിടെയും ഉള്ളവരോടൊപ്പം പിടിച്ചുനിൽക്കാൻ തക്കവിധം കുട്ടിയെ പ്രാപ്തനാക്കി എടുക്കാൻ സഹായിക്കുന്ന ഭൗതികവും ,അക്കാദമികവും സാമൂഹികവുമായ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്

കെട്ടിടങ്ങൾ
ക്ലാസ്മുറികൾ
ലൈബ്രറി

സയൻസ് ലാബ്  

ഐടി ലാബ്
സ്കൂൾ വാഹനങ്ങൾ

സ്പോർട്സ് മുറി ആർട്ട് ആൻഡ് ക്രാഫ്റ്റ് വർക്ക് റൂം  

കുടിവെള്ള സൗകര്യങ്ങൾ
അസംബ്ലി ഏരിയ

ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുര 
ശാസ്ത്ര പാർക്ക്

ഗണിതലാബ്

ജൈവവൈവിധ്യ ഉദ്യാനം  

നഴ്സിങ് റൂം