എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ഇംഗ്ലീഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഇംഗ്ലീഷ് ക്ലബ്ബ്


ഇംഗ്ലീഷ് ക്ലബ് വളരെ മികച്ചരീതിയിൽ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ സ്നേഹം വളർത്തുന്നതിനും താൽപര്യം ഉണ്ടാക്കുവാനും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനും ഈ ക്ലബ്ബിലെ പ്രവർത്തനങ്ങൾ സഹായിക്കുന്നു.

" Hello English " പ്രവർത്തനങ്ങൾ എല്ലാ  ക്ലാസ്സുകളിലും സജീവമായി നടക്കുന്നു. ആഴ്ചയിലൊരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു.

കുട്ടികൾക്ക് തങ്ങളുടെ ഇംഗ്ലീഷ് ഭാഷാ പരിപാടികൾ അവതരിപ്പിക്കുന്നതിനായി  "English Fest" നടത്തുകയും അതിൽ കുട്ടികളുടെ ആംഗ്യ പാട്ടുകൾ, സ്കിറ്റ്, പ്രസംഗം തുടങ്ങി വിവിധയിനം പരിപാടികൾ ഉണ്ടാകാറുണ്ട്.