ജി.യു.പി.എസ്.പട്ടാമ്പി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20655 (സംവാദം | സംഭാവനകൾ) (അംഗീകാരങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്കാദമികകാര്യങ്ങളിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം മികവുറ്റ പ്രവർത്തനങ്ങളാണ് നട ത്തിയിട്ടുള്ളത്. പാഠ്യപദ്ധതി പരിഷ്ക്കരണത്തിന് മുമ്പ് സംസ്ഥാനത്ത് നടപ്പിലാക്കിയ എം.എൽ.എൽ. പദ്ധ തിക്ക് തെരെഞ്ഞെടുത്ത സ്ക്കൂളുകളിലൊന്ന് പട്ടാമ്പി ജി.യു.പി. സ്കൂളായിരുന്നു. ഡയറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലാടിസ്ഥാനത്തിൽ നടപ്പാക്കുന്ന വിവിധ പ്രോജക്ടുകൾക്കും ആദ്യം തെരെഞ്ഞെടുത്തി രുന്നത് ഇതേ സ്കൂൾ തന്നെയാണ്. പാഠ്യപദ്ധതി പരിഷ്ക്കരണത്തിലും ഡി.പി.ഇ.പി. എസ്.എസ്.എപദ്ധതികൾ നടപ്പാക്കുന്നതിനും ജില്ലയിലെ അധ്യാപക സമൂഹ ത്തോടൊപ്പം മികച്ച പങ്കും നേതൃത്വവുമാണ് ഇവിടത്തെ അധ്യാ പകർ നടത്തിയിട്ടുള്ളത്. സജില്ലാതലത്തിലും ജില്ലാതല ത്തിലും സംസ്ഥാനത്തും വിവിധ വിഷയങ്ങളിൽ റിസോഴ്സ് അധ്യാപകരായി ഇവിടത്തെ അധ്യാപകർ തെരെഞ്ഞ ടുക്കപ്പെട്ടിരുന്നു.