ഉള്ളടക്കത്തിലേക്ക് പോവുക

നെരുവമ്പ്രം യു പി/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13571 (സംവാദം | സംഭാവനകൾ) (' ഏഴോം തളിപ്പറമ്പ് റോഡിൽ നെരുവമ്പ്രം ബസ്റ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
     ഏഴോം തളിപ്പറമ്പ് റോഡിൽ നെരുവമ്പ്രം ബസ്റ്റോപ്പിൽ നിന്നും നടന്നെ

ത്താവുന്ന ദൂരത്തിൽ നെരുവമ്പ്രം യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളിലായി 334 കുട്ടികൾ പഠിക്കുന്നു.മനോഹരമാക്കിയ പതി നെട്ടോളം ക്ലാസ് മുറികൾ ‍,സ്മാർട്ട് ക്ലാസ്റൂമുകൾ ,ശാസ്ത്രസാമൂഹ്യശാസ്ത്രഗണി തശാസ്ത്രലാബുകൾ , കംപ്യൂട്ടർ ലാബ് ,ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകമായൊരുക്കിയ ആധുനിക സംവിധാനത്തോടുകൂടിയ ശുചിമു റികൾ,കളിസ്ഥലം,ചുറ്റുമതിൽ,ഉദ്യാനം ,പച്ചക്കറിത്തോട്ടം ഭക്ഷണശാല,400 പേർക്ക് ഇരിക്കാവുന്ന വിശാലമായ ഓ‍ഡിറ്റോറിയം,സൗണ്ട് സിസ്റ്റം,'മാഞ്ചോ ട്ടി'ലെ ഒ.എൻ.വി.സ്മൃതിമണ്ഡപം വെയിസ്റ്റ് മാനേജ്മെന്റ് സിസ്റ്റം ,ബയോഗ്യാ സ് പ്ലാന്റ് എന്നിവയും ശാന്തസുന്തരമായ പഠനാന്തരീക്ഷവും ഇവിടുത്തെ പ്ര ത്യേകതകളാണ്.സ്കൂളിന്റെ ചരിത്രത്തോടൊപ്പം ചേർന്നു നിൽക്കുന്ന രണ്ട് നെല്ലി മരങ്ങൾ പൂർവ്വവിദ്യാർത്ഥികൾക്കും ഇന്നുള്ളവർക്കും ' ഉതിരുന്ന കായ് മണികൾ കൊഴിയുമ്പോൾ ചെന്നെടുത്ത് ........... ’ എന്ന ഒ.എൻ.വി യുടെ വരികൾ അന്വർത്ഥമാക്കും വിധം നെല്ലിക്കയുടെ കയ്പും മധുരവും ഒരുപിടി ഓ ർമ്മകളും മനസിലടയാളപ്പെടുത്തുന്നു.