ജി എൽ പി എസ് കടുക്കാരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsk13907 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ പയ്യനൂർ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന കടുക്കാരം എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ പയ്യനൂർ ഉപജില്ലയിലാണ് സ്കൂൾ ഉൾപ്പെടുന്നത്.1990 ജൂൺ 18നാണ് കടുക്കാരം ജനകീയ വായനശാലയിൽ ഏകാധ്യാപക വിദ്യാലയമായാ ണ് സ്കൂളിൻ്റെ തുടക്കം. തുടർന്ന് മ നിയേരി മാണിയമ്മ സൗജന്യമായി നൽകിയ ഒന്നര ഏക്കർ ഭൂമിയിൽ നാട്ടുകാരുടെ അകമഴിഞ്ഞ ശ്രമഫലമായി അഞ്ച് മുറികളുള്ള കെട്ടിടം നിർമ്മിച്ചു.1991 ജൂലൈ 12ന് തൃക്കരിപ്പൂർ മണ്ഡലം എം.എൽ.എ ആയിരുന്ന ശ്രീ ഇ.കെ നായനാർ സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.