എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കോർണർ പി.ടി.എ:- കായംകുളം സബ്ജില്ലയിൽ കോർണർ പി.ടി.എ എന്ന പ്രവർത്തന സംരംഭത്തിന് ആദ്യമായി തുടക്കം കുറിച്ച വിദ്യാലയം എം.എം. കെ.എം.എൽ പി.എസ് ആണ്. കുട്ടികളിൽ കൂടുതൽ താല്പര്യമുളവാക്കുന്ന രീതിയിൽ വാതിൽപ്പുറ പഠനാന്തരീക്ഷം ഒരു ക്കുക എന്ന ഉദ്ദേശ്യത്തോടെ രക്ഷിതാക്കളുടെ സഹരണത്തോടെയാണ് കോർണർ പി.ടി.എ സംഘ്രിപ്പിക്കുന്നത്. രാവിലെ ഒരു വിദ്യാലയത്തിൽ സ്ക്കൂൾ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന അതേ രീതിയിൽ ഈശ്വര പ്രാർത്ഥനയിൽ തുടങ്ങി അസംബ്ലിയോടെ കോർണർ പി .ടി.എ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ , കുട്ടികളുടെ വിവിധ സർഗ്ഗശേഷി പ്രകടനങ്ങൾ, English Fest, നൂതനപ്രവർത്തനങ്ങളുടെ ആരംഭം എന്നിവ കോർണർ പിടിഎയിലെ വിവിധ പ്രവർത്തനങ്ങളാണ്.

കോർണർ പി റ്റി  എ

-


പ്രസ്തുത പരിപാടിയിൽ ജനപ്രതിനിധികൾ, രക്ഷകർത്താക്കൾ, BRC പ്രതിനിധികൾ, പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ പിന്തുണ പരിപാടിയുടെ വിജയത്തിന് പ്രധാന ഘടകമാണ്. ലഘുഭക്ഷണ

വിതരണവും നടത്തുന്നു .ഓരോ യോഗത്തിനു ശേഷവും അടുത്ത കൂടിച്ചേരൽ എവിടെ എന്ന് കൂടി തീരുമാനിക്കുന്നു .അതിനുള്ള പരിപാടികൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും പരിശീലനം നൽകുകയും ചെയ്യുന്നു .ഓരോ കോർണർ പിറ്റി എ യിലും ഓരോ പുതിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കാനും ശ്രമിക്കാറുണ്ട് .പല മേഖലയിൽ ഉള്ളവരും ഈ യോഗത്തിൽ ക്ഷണിതാക്കൾ ആയി എത്താറുണ്ട്. വേണ്ട പ്രോത്സാഹനവും നിർദ്ദേശങ്ങളും നൽകാറുമുണ്ട് .പരിപാടിയിൽ വ്യത്യസ്തങ്ങളായ പരിപാടികൾ ചെയ്യിക്കാൻ രക്ഷിതാക്കൾ നല്ല രീതിയിൽ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു .ക്ലാസ്സ്‌റൂം പഠനത്തേക്കാൾ കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നതും ഇതുപോലെ ഉള്ള വാതിൽപ്പുറ  പഠനങ്ങൾ ആണ് .ഹോം ലൈബ്രറിക്കു തുടക്കം കുറിച്ചുകൊണ്ട് ആദ്യഘട്ട പുസ്തക വിതരണവും കോർണർ പി റ്റി എ യിൽ നിർവഹിക്കപ്പെട്ടു .

ഹോം ലൈബ്രറിക്കു തുടക്കം കുറിച്ചുകൊണ്ട് ആദ്യഘട്ട പുസ്തക വിതരണം

മലയാളത്തിളക്കം :- വായന ലേഖനം എന്നീമേഖലകളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നടപ്പാക്കിയ  സംരംഭം. കമ്പ്യൂട്ടറിന്റെ സഹായത്തോടെ ചിത്രങ്ങൾ കാണിച്ചു ചിത്രങ്ങൾ അടിസ്ഥാനമാക്കി വാക്യരചന നടത്തി സ്വയം തെറ്റുതിരുത്തിനൽകാൻ അവസരം ഒരുക്കുന്നു .സചിത്ര രചന നോട്ട്ബുക്ക് കാര്യക്ഷമമാക്കുക ,അസംബ്ലി യിൽ വാക്കുകൾ കേട്ടെഴുത്തു ആയി നൽകി അദ്ധ്യാപകർ നോക്കി നൽകാനും കൂടുതൽ വാക്കുകൾ ശരിയാക്കി എഴുതുന്നവർക്കു  സമ്മാനങ്ങൾ നൽകാനും വിവിധ പ്രവർത്തനങ്ങളും  നടത്തിവരുന്നു . കുട്ടികൾ സ്വന്തം രചനകൾ തയാറാക്കി രക്ഷിതാക്കളെ കൊണ്ട് ഒപ്പിടീച്ചുകൊണ്ടുവരാനും അദ്ധ്യാപകരുടെ സഹായത്തോടെ തെറ്റ് ബോധ്യപ്പെടുത്തി  സ്വയം മെച്ചപ്പെടാനും  അവസരം ഒരുക്കുന്നു .ലൈബ്രറി യുടെ ഫലപ്രദമായ ഉപയോഗം ഏറെ ഫലപ്രദതമാണ് .വീട്ടിലെ ഓരോ  അനുഭവങ്ങളും പടനാനുഭവമാക്കി മാറ്റുന്നു .

Malayalathilakkam



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം