ജി.എൽ.പി.എസ്. തവനൂർ
1925 ല്‍ തവനൂര്‍ മതിലകത്ത് ആരംഭം കുറിക്കുകയും പിന്നീട് മുതുപറമ്പിലേക്കും മാറുകയും അവിടെയൊന്നും നിലയില്ലാതെ ഉഴലുകയും ചെയ്ത സന്ദര്‍ഭത്തില്‍ തെറ്റന്‍ അഹമ്മദ് കുട്ടി ഹാജി എന്നവര്‍ സ്വന്തം വീട്ടു മുറ്റത്ത് വാടകകെട്ടിടം പണിത് സ്കൂള്‍ അവിടേക്കു മാറ്റുകയുണ്ടായി.അത് പിന്നീട് ഡി.പി.ഇ.പി ഫണ്ട് ഉപയോഗിച്ച് എം.യു.പി സ്കൂള്‍ മാനേജര്‍ നല്‍കിയ 20.5 സെന്‍റ് സ്ഥലത്തേക്കു മാറുകയുണ്ടായി.ഇപ്പോള്‍ 10 മുറികളുള്ള ഇരു നില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.