ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/അക്ഷരവൃക്ഷം/ ലോകത്തെ നടുക്കി കൊറോണ വൈറസ്

11:21, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി.എച്ച്. എസ്സ്. എസ്സ്. എം.സി.സി./അക്ഷരവൃക്ഷം/ ലോകത്തെ നടുക്കി കൊറോണ വൈറസ് എന്ന താൾ ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/അക്ഷരവൃക്ഷം/ ലോകത്തെ നടുക്കി കൊറോണ വൈറസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തെ നടുക്കി കൊറോണ വൈറസ്

കോവിഡ് 19 ആദ്യമായി ചൈനയിലെ വുഹാനിൽ ഒരാൾക്ക് ആണ് വന്നത്. അയാൾ മൃഗങ്ങളെ പൊരിച്ചു കഴിക്കുന്ന കടയിൽ നിന്നാണ് അയാൾക്ക് കൊറോണ വൈറസ് വന്നത്. ശ്വാസതടസ്സവും പനിയും വന്ന് അയാൾ മരിച്ചു അതിനു ശേഷം വിദഗ്ധറ്ക്കു മനസിലായി ഇത് കൊറോണ വൈറസിന്റ്റെ അംഗ മായ നോവൽ കൊറോണ വൈറസാണെന്ന് മനസിലാക്കി. പിന്നെ ഈ മഹാ മാരി ലോകമെമ്പാടും പടർന്നു പിടിച്ചു.അമേരിക്കയിൽ മാത്രം അരലക്ഷതോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു ഗൾഫ് രാജ്യങ്ങളിലും ചൈന എന്നിങ്ങനെ പല മഹാ രാജ്യങ്ങളിലും നിരവധി പേരുടെ ജീവൻ നഷ്ടമായി. ലോകത്ത് ആദ്യമായി ലോക്ഡൗണ് നിലവിൽ വന്നു. എല്ലാവരും പുറത്തിറങ്ങാൻ പറ്റാതെ വീട്ടിനുള്ളിൽ തന്നെ ആയി വാഹനങ്ങളൊന്നും ഇല്ലാത്ത അവസ്ഥ. പല ആളുകളും പല സ്ഥലങ്ങളിലായി കുടുങ്ങി കിടക്കുന്നു ചിലർക്ക് ഭക്ഷണം പോലും കിട്ടുന്നില്ല് നമ്മുടെ ജീവൻറ്റെ രക്ഷക്കു വേണ്ടി ഡോക്ടർസ്,നഴ്സുമാർ,ആരോഗ്യ പ്രവർത്തകർ, ഗവൺമെന്റ് കൂട്ടായമയോടുകൂടി പ്രവർത്തിക്കുന്ന സംഘടനകൾ. എന്നിവർ നമുക്ക് ഒപ്പമുണ്ട്.നമ്മുക്ക് നേരിടാം കൊറോണ എന്ന മഹാമാരിയെ കട കമ്പോളങൾ അടഞ്ഞു കിടക്കുകയും ആർക്കും ജോലിക്കുപോലും പോകാൻ അവസ്ഥ കൊറോണ കാലത്ത് നമ്മുക്ക് കൊച്ചു സന്തോഷവും കൂടിയുണ്ട്. ബാറുകൾ അടച്ചതോടു കൂടി എത്രയോ കുടുംബം മനസമാധാനതോടെ കഴിയുന്നു അതിന് നമ്മുടെ ഗവൺമെന്റിന് ബിഗ് സല്യൂട്ട്. നമ്മുടെ ജീവൻറ്റെ നിലനിൽപ്പിനു വേണ്ടി ഊണും ഉറക്കവും ഒഴിഞ്ഞു പ്രവർത്തിക്കുന്ന നമ്മുടെ പോലീസുകാർ, ആരോഗ്യ പ്രവർത്തകർ, നഴ്സുമാർ, മറ്റു സന്നദ്ധ സംഘടനക്കാർ നമ്മുടെ ഗവൺമെന്റ് എല്ലാവർക്കും കൊടുക്കാം ഒരു 'ബിഗ് ബിഗ് സല്യൂട്ട് '. ഈ കൊറോണ എന്ന മഹാമാരിയുടെ പശ്ചാത്തലത്തിലും നമ്മുടെ ഗവൺമെന്റ് അരിയും ഭക്ഷണകിറ്റുകളും പാവപ്പെട്ടവനോ പണകാരനെന്നോ നോകാതെ എല്ലാവർക്കും കൊടുക്കുന്നു. അത് എത്രയോ എത്രയോ കുടുംബങ്ങൾക്ക് ആശ്വാസമാണ് നമ്മൾ ഒറ്റക്കെട്ടായി നിന്ന് കൊറോണ എന്ന മഹാമാരിയെ ലോകത്ത് നിന്നും തുടച്ചുമാറ്റും തീർച്ച.

വിസ്മയ ഷാജി വി
VI C ജി.എച്ച്. എസ്സ്. എസ്സ്. എം.സി.സി.
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - ലേഖനം