സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

  •  എച്ച് . എസ് വിഭാഗത്തിൽ 14  ഡിവിഷനുകളിലായി 557 ആൺകുട്ടികളും 142 പെൺകുട്ടികളും ഉൾപ്പടെ 699 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് . 21  അദ്ധ്യാപകർ എച്ച് . എസ് വിഭാഗത്തിൽ ഉണ്ട്.
  • 1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര്  രാജശ്രീ  മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .അതിനുശേഷം അപ്ഗ്രഡേഷൻ വന്ന് പത്താം ക്ലാസ് വരെയായി .
  • ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സിമാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.
  • വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും   ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന  സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ പി സി തോമസ് മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .
  • .ശ്രീമതി.അനു ആനന്ദ് ആണ് ഇപ്പോഴത്തെ  ഹെഡ്മിസ്ട്രസ്സ്.
  • 2017 മുതൽ 2021 വരെ തുടർച്ചയായി  എസ്.എസ്.എൽ.സി ക്ക് 100 % വിജയം നേടാൻ കഴിഞ്ഞു.  
  • കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പല ചാരിറ്റി പ്രവർത്തനങ്ങളും സ്കൂൾ നടപ്പിലാക്കിയിട്ടുണ്ട് . ഈ കൊറോണ കാലഘട്ടത്തിൽ സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം സ്വരൂപിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു ,
  • പഠനത്തിൽ പിന്നോക്കം നില്ക്കുന്ന ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് ശ്രദ്ധ, മലയാളത്തിളക്കം എന്നീ പദ്ധതികളിലൂടെ പഠനപിന്തുണ നൽകാൻ സാധിച്ചു .
  • ശാസ്ത്രരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനായി വിദ്യാർത്ഥികൾക്കായി പരിശീലനം നടത്തുകയും  ശാസ്ത്രമേളകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
  • കലാകായിക രംഗത്ത് വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു .  
  • കുട്ടികൾക്ക് വർഷംതോറും പഠനയാത്രകളും, വിനോദയാത്രകളും നടത്താറുണ്ട്.
  • വിവര സാങ്കേതിക വിദ്യയിൽ പരിശീലനം നേടിയ എല്ലാ അധ്യാപകരും ഐ.ടി അധിഷ്ഠിത ബോധന രീതിയിലൂടെ അധ്യയനം നടത്തുന്നു.
  • വ്യക്തിത്വ വികസനത്തിന്റേയും നേതൃത്വപാടവത്തിന്റേയും തലങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്നതിനായി  ദേശീയ സൈനിക വിദ്യാർത്ഥി പരിശീലനം നടത്തിവരുന്നു .
  • പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുന്നതിലേക്കായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം നടത്തിവരുന്നു
  • 2017 മുതൽ 2021 വരെ തുടർച്ചയായി  എസ്.എസ്.എൽ.സി ക്ക് 100 % വിജയം നേടാൻ കഴിഞ്ഞു.  
സ്റ്റാഫ് ലിസ്റ്റ്
1 അനു ആനന്ദ് കെ ഹെഡ്മാസ്റ്റർ/ഹെഡ്മിസ്‌റ്റർ എസ്എസ്(20740-36140)
2 സിത്താര എം പി ഹൈസ്കൂൾ അസിസ്റ്റൻറ് ടി
3 ധന്യ ജെ തെക്കൻ ഹൈസ്കൂൾ അസിസ്റ്റന്റ് ടി ഹൈസ്കൂൾ അസിസ്റ്റൻറ് ടി
4 ജോസഫ് എ സി ഹൈസ്കൂൾ അസിസ്റ്റൻറ് ടി (എച്ച്ജി)
5 ലിൻഡ മാത്യു കെ ഹൈസ്കൂൾ അസിസ്റ്റൻറ് ടി (എച്ച്ജി)
6 ലിജി ജോൺ എം ഹൈസ്കൂൾ അസിസ്റ്റാൻ (എച്ച്ജി)
7 സനിത ബാലകൃഷ്ണൻ കെ ഹൈസ്കൂൾ അസിസ്റ്റൻ ടി ഇംഗ്ലീഷ്
8 സിന്ധു എം എസ് ഹൈസ്കൂൾ അസിസ്റ്റാൻ ടി ഇംഗ്ലീഷ് (എസ്എൻആർ ഗ്രി)
9 ശ്രീന പ്രസാദ് പി എൻ ഹൈസ്കൂൾ അസിസ്റ്റാൻ ടി ഹിന്ദി
10 ഉഷാ തെക്കേക്കര ഹൈസ്‌കൂൾ അസിസ്റ്റന്റ് ഹിന്ദി(എച്ച്ജി)
11 ഷിമ മോഹൻ ഹൈസ്കൂൾ അസിസ്റ്റന്റ് ടി മലയാളം(എച്ച്ജി)
12 നിഷ കെ ഹൈസ്കൂൾ അസിസ്റ്റൻറ് ടി മലയാളം (എസ്എൻആർ ഗ്രി)
13 അനീന കെ പോൾ ഹൈസ്‌കൂൾ അസിസ്റ്റന്റ് ടി മാത്തമാറ്റിക്‌സ്
14 ലിംസി തോമസ് പി ഹൈസ്കൂൾ അസിസ്റ്റന്റ് ടി മാത്തമാറ്റിക്സ് (എച്ച്ജി)
15 വന്ദന കെ എ ഹൈസ്കൂൾ അസിസ്റ്റന്റ് ടി നാച്ചുറൽ സയൻസ് (എച്ച്ജി)
16 ആൻസി ജോർജ് ഹൈസ്കൂൾ അസിസ്റ്റന്റ് ടി നാച്ചുറൽ സയൻസ് (സീനിയർ ഗ്രേഡ്)
17 സുജാത എം വി ഹൈസ്കൂൾ അസിസ്റ്റന്റ് ടി ഫിസിക്കൽ സയൻസ്
18 കൃഷ്ണൻ കെ വി ഹൈസ്കൂൾ അസിസ്റ്റന്റ് ടി സംസ്കൃതം
19 മിനി ജോസഫ് ഹൈസ്കൂൾ അസിസ്റ്റന്റ് ടി സോഷ്യൽ സയൻസ്
20 ടീനോജ് ജോസ് ടി ജൂനിയർ ഹിന്ദി ടീച്ചർ ഗ്രേഡ് II
21 അഷിത പി വി സംഗീതാധ്യാപിക
22 ജോൺ വി ജെ ഫിസിക്കൽ എഡ്യൂക്കേഷൻ
23 സൺസീ മഞ്ഞളി യുപി സ്കൂൾ അസിസ്റ്റന്റ്
24 ഫിനു ടി ജെ യു.പി.എസ്.എ
25 ലിജോയിസ് ബാബു യുപി സ്കൂൾ അസിസ്റ്റന്റ്
26 ജീന വർഗീസ് യുപി സ്കൂൾ അസിസ്റ്റന്റ്
27 ഡെൽഫി എ ജെ യുപി സ്കൂൾ അസിസ്റ്റന്റ്
28 മെറിൽ റോസ് പികെ യുപി സ്കൂൾ അസിസ്റ്റന്റ്
29 ഗോജി ജോർജ് സി യുപി സ്കൂൾ അസിസ്റ്റന്റ്
30 ജെയ്‌സ്മി പീറ്റർ പി യുപി സ്കൂൾ അസിസ്റ്റന്റ് (എച്ച്ജി)
31 റോസ് ജോസ് എം യുപി സ്കൂൾ അസിസ്റ്റന്റ് (എച്ച്ജി)
32 ടെസി ഡി വെള്ളറ യുപി സ്കൂൾ അസിസ്റ്റന്റ് (സീനിയർ ഗ്രേഡ്)
33 ജോമോൻ എം എ യുപിഎസ്എ
34 സോജി ജോസ് ഇ യു.പി.എസ്.എ
35 ഉഷസ് വി ഉണ്ണികൃഷ്ണൻ യു.പി.എസ്.എ
36 ടെസി തോമസ് യു.പി.എസ്.എ
  • 2021 -2022 അധ്യയനവര്ഷത്തെ വിദ്യാർത്ഥികളുടെ എണ്ണം
    സ്റ്റാഫ്
    ഹെഡ്മിസ്ട്രസ് ആയി അനു ടീച്ചർ ചാർജെടുക്കുന്നു