(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
വട്ടം കൂടാനും കൂടിച്ചേരാനും
എവിടെയും എങ്ങും ആരുമില്ല
തിക്കും തിരക്കും ബഹളമില്ല
വാഹന അപകടം തീരേഇല്ല
കല്ലെറിയാൻ റോട്ടിൽ ജാഥയില്ല
കല്യാണത്തിൽ പോലും ജാഡയില്ല
ജാഗ്രത എല്ലാ ജനങ്ങൾക്കുമുണ്ടാ -
യാൽ
രോഗം വരും എന്ന പേടിവേണ്ട
വീട്ടിൽ എല്ലാവരും ഒതുങ്ങി നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും
വീട്ടിൽ എല്ലാവരും ഒതുങ്ങിനിന്നാൽ
കൊറോണ വൈറസ് തളർന്ന് വീഴും