നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/നാഷണൽ സർവ്വീസ് സ്കീം
വിദ്യാർത്ഥികളിൽ സാമൂഹ്യ ക്ഷേമം എന്ന ആശയം വളർത്തുവാനും അത് വഴി വ്യക്തിത്വ വികസനം സാധ്യമാക്കാനും നാഷണൽ സർവീസ് സ്കീമിലൂടെ സാധിക്കുന്നു. കുട്ടികളിൽ നേതൃത്വപാടവം വളർത്താൻ സാധിക്കുന്നു.
സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ പ്രവർത്തനത്തിലും മികച്ച പ്രവർത്തനങ്ങൾ എൻ എസ് എസ് യൂണിറ്റ് നടത്തി വരുന്നു. ലഹരി വിരുദ്ധ റാലി, പോസ്റ്റർ പ്രദർശനം, സെമിനാർ എന്നിവയും രക്ത ദാന ബോധവൽക്കരണം, പൊതിച്ചോർ വിതരണം, ക്യാമ്പസ്സിലും പുറത്തും ഉള്ള ശുചീകരണ പ്രവർത്തനങ്ങൾ, വൃക്ഷ തൈ നടീൽ, പച്ചക്കറിത്തോട്ട നിർമാണം വിത്ത് വിതരണം, പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങ്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്ക് നിർമാണം, നെൽകൃഷി വിത്ത് പാകലും കൊയ്ത്തും, സാന്ത്വന പരിചരണം എന്നിവ പ്രവർത്തനങ്ങളിൽ ചിലതാണ്. വാഴമുട്ടം ദത്തു ഗ്രാമമായി ഏറ്റെടുത്തിട്ടുണ്ട്. അവിടെ വർഷം തോറും ക്യാമ്പ് നടത്തുകയും വിവിധ പ്രവർത്തനങ്ങൾ നടത്തി വരുകയും ചെയ്യുന്നു. 2015 മുതൽ nss യൂണിറ്റ് നേതാജി സ്കൂളിന്റെ ഭാഗം ആണ്.