ജി.എച്ച്.എസ്.എസ് പാളയംകുന്ന്/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

എൻ.എസ്.എസ്


2016 മുതൽ സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് പ്രവ൪ത്തിച്ചു കൊണ്ടിരിക്കുന്നു . ഹയ൪ സെക്കന്ററിയിലെ 50 വിദ്യാ൪ത്ഥികൾ അതിലെ വോളയന്റിയേഴ്സ് ആണ് . ഹയർ സെക്കന്ററിയിലെ ബാബുരാജ് സർ ആണ് പ്രോഗ്രാം ഓഫീസ൪ . എല്ലാ പ്രധാന ദിനങ്ങൾ ആചരിക്കുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും വൃത്തിയാക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . 7 ദിവസം നീണ്ടുനിന്ന ഒരു സഹവാസ ക്യാമ്പ് ക്രിസ്തുമസ് അവധിക്കാലത്ത് നടക്കുകയുണ്ടായി.

ഈ വർഷത്തെ NSS പ്രവർത്തനങ്ങളുടെ ഭാഗവ​മായി +1 വിദ്ധ്യാർത്ഥികളിൽ നിന്നും 50 വിദ്ധ്യാർത്ഥികളെ തിരഞ്ഞെടുത്തു. ലീഡർ ആയിട്ട് +1 സി യിലെ മണികണ്ഠനേയും തിരഞ്ഞെടുത്തു.

ഗവൺമെന്റ്  ഹയർ സെക്കൻഡറി സ്കൂൾ പാളയംകുന്ന്  നാഷണൽ സർവീസ് സ്കീം

പാളയംകുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റ് 2016 ൽ ആരംഭിച്ചു. നാളിതുവരെ അതിന്റെ പ്രവർത്തനങ്ങൾ സജീവമായി തന്നെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. ഈ മഹാമാരി കാലത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വോളണ്ടിയർമാർ ഏർപ്പെട്ടു വരുന്നു. സമൂഹത്തിന് വേണ്ട സേവനങ്ങളിൽ ഏർപ്പെട്ടു വ്യക്തിത്വ വികസനം നേടുന്നു. കോവിഡ് മൂലം മുടങ്ങിയ 2020ലെ  ഹയർ സെക്കൻഡറി പ്ലസ് വൺ വിദ്യാർത്ഥികളുടെ ക്യാമ്പ്  2021 ഡിസംബർ മാസത്തിൽ സപ്തദിന ക്യാമ്പ് ആയി നടത്തുവാൻ സാധിച്ചു. ഏറെ പ്രതിബന്ധങ്ങൾ മുന്നിൽ ഉള്ളപ്പോഴും വളരെ ആവേശത്തോടെ തന്നെ വോളണ്ടിയേഴ്സ് ക്യാമ്പ് ഏറ്റെടുക്കുകയും പ്രവർത്തനങ്ങൾ ഭംഗിയാക്കുകയും ചെയ്തു.

ഈ ക്യാമ്പ് അതിജീവനം 2021 എന്ന പേരിലാണ് നടത്തപ്പെട്ടത്. ഇടം എന്ന പേരിൽ തനതിടം തയ്യാറാക്കുകയും, കൃഷിയിടം ഒരുക്കുകയും ചെയ്തു. വയോജനങ്ങൾ നേരിടുന്ന മാനസിക പ്രയാസങ്ങളും ആയി ബന്ധപ്പെട്ടു പഠനങ്ങൾ നടത്തി. വ്യക്തിത്വ വികസനത്തിനായുള്ള വിവിധ ക്ലാസുകൾ നടക്കുകയുണ്ടായി. സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന എൻഎസ് എസിന്റെ സന്ദേശം അർത്ഥവത്താക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ ക്യാമ്പിൽ സംഘടിപ്പിച്ചു.