നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
21:23, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jacobdaniel (സംവാദം | സംഭാവനകൾ) (സ്കൗട്ട്സ്& ഗൈഡ്സ് പ്രസ്ഥാനം)

നേതാജി സ്കൗട്ട്സ്& ഗൈഡ്സ് പ്രസ്ഥാനം.  കുട്ടികളുടെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം വളരെ വർഷങ്ങൾക്കു മുൻപു മുതൽ തന്നെ നേതാജി ഹൈസ്കൂളിൽ പ്രവർത്തിച്ചുവരുന്നു. നാട്ടിലെ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുവാൻ പ്രസ്ഥാനത്തിലെ അംഗങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. എല്ലാവർഷവും ജില്ലാതലത്തിൽ നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡ്, റിപ്പബ്ലിക് ദിന പരേഡ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നുണ്ട്. ഒക്ടോബർ 2 മുതൽ ഒരാഴ്ചക്കാലം സ്കൂളിലും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും പൊതു സ്ഥലങ്ങൾ കൃഷിഭവൻ ഉൾപ്പെടെ ശുചീകരിക്കുന്നതിനും പങ്കാളികളാകാറുണ്ട്.സ്കൂളിൽ നടത്തുന്ന പരിസ്ഥിതി ദിനം, ഹിരോഷിമ ദിനം, ലോക എയ്ഡ്സ് ദിനം പോലെയുള്ള വിവിധ ദിനാചരണങ്ങളിൽ നേതൃത്വ പരമായ പങ്കുവഹിച്ചു വരുന്നു.സംസ്ഥാന കാമ്പോരി ഉൾപ്പെടെ സ്കൗട്ട് ഗൈഡ് പരിപാടികളിൽ യൂണിറ്റ് അംഗങ്ങൾ സജീവമായി പങ്കെടുക്കാറുണ്ട്. രാജ്യപുരസ്കാർ അവാർഡ് ലഭിച്ച യൂണിറ്റ് അംഗങ്ങളിലൂടെ സ്കൂളിന്റെ മികച്ച വിജയത്തിലും പ്രസ്ഥാനം പങ്കാളിയാകുന്നു. കോവിഡ് ദുരിതബാധിതരെ സഹായിക്കുവാൻ സ്കൗട്ട് ഗൈഡ് അംഗങ്ങൾ മാസ്ക്, സാനിറ്റൈസർ, സോപ്പ് എന്നിവ ശേഖരിക്കുകയും ജില്ലാ അസോസിയേഷനിലൂടെ വിവിധ കോവിഡ് സെന്ററുകളിൽ എത്തിക്കുകയും ചെയ്തു.