എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/സ്കൗട്ട്&ഗൈഡ്സ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൗട്ട് & ഗൈഡ്സ്

ഉള്ളടക്കം
  • സ്കൗട്ട് & ഗൈഡ്സ്
  • സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ
  • ഗൈഡ്സ്
  • നിയമാവലി

"""""""""""'"'''''''"""'''''''''''''''''''''''''''''''

സാമൂഹ്യസേവനത്തിന്റെ മഹത്വം ജനങ്ങളിലേക്കെത്തിച്ചുകൊണ്ട് സ്കൗട്ട് & ഗൈഡ്സ് നമ്മുടെ വിദ്യാലയത്തിൽ  മികവുറ്റ രീതിയിൽ പ്രവർത്തിച്ചുവരുന്നു. ശാരീരികവും മാനസികവുമായ ഉണർവ്വിലൂടെ ലോകത്തിന് മികച്ച പൗരൻമാരെ സംഭാവന ചെയ്യുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ ഹോബി സെന്റർ പ്രവർത്തിച്ചുവരുന്നു.

പ്രസ്ഥാനത്തിന്റെ സ്ഥാപകൻ

റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ(22 ഫെബ്രുവരി 1857 – 8 ജനുവരി 1941) ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. ബ്രിട്ടീഷ്‌ പട്ടാളത്തിലെ ലെഫ്റ്റനന്റ് ജനറലായിരുന്നു ഇദ്ദേഹം. കുട്ടികളെ പരിശീലിപ്പിച്ചാൽ അവർ മുതിർന്നവരെ പോലെ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് പട്ടാളത്തിൽ സേവനമനുഷ്ടിച്ചിരുന്ന കാലത്തെ ഒരനുഭവം വെച്ച് അദ്ദേഹത്തിനു തോന്നി. വിരമിച്ച ശേഷം കുട്ടികളുടെ പ്രവർത്തനശേഷിയും പ്രതികരണവും നേരിൽ കണ്ടറിയാനായി ജീവിതത്തിന്റെ വിവിധ തുറകളിലുള്ള 21 കുട്ടികളെ ഉൾപ്പെടുത്തി 1907ൽ അദ്ദേഹം ഇംഗ്ളീഷ് ചാനലിലുള്ള ബ്രൗൺസി ദ്വീപിൽ വെച്ച് ഒരു ക്യാമ്പ് നടത്തി. ഈ ക്യാമ്പിനെ ആദ്യത്തെ സ്കൗട്ട് ക്യാമ്പായി കണക്കാക്കാം.ഇന്ത്യ,അഫ്ഗാനിസ്ഥാൻ,റഷ്യ സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.

ഗൈഡ്സ്

ബേഡൻ പവൽന്റെ ഇളയ സഹോദരി ആഗ്നസ് ബേഡൻ പവലാണ് ഗേൾ ഗൈഡ് പ്രസ്ഥാനം സ്ഥാപിച്ചത്. തുടക്കത്തിൽ ഗേൾ ഗൈഡ് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.

സാമൂഹ്യസേവനത്തിന്റെ മഹത്വം ജനങ്ങളിലേക്കെത്തിച്ചുകൊണ്ട് സ്കൗട്ട് & ഗൈഡ്സ് നമ്മുടെ വിദ്യാലയത്തിൽ മികവുറ്റ രീതിയിൽ പ്രവർത്തിച്ചുവരുന്നു. ശാരീരികവും മാനസികവുമായ ഉണർവ്വിലൂടെ ലോകത്തിന് മികച്ച പൗരൻമാരെ സംഭാവന ചെയ്യുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ ഹോബി സെന്റർ പ്രവർത്തിച്ചുവരുന്നു. 1996 ലാണ് കായംകുളം എൻ ആർ പി എം എച്ച് എസ് എസ് ൽ ഗൈഡിങ് ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം സംഘടനയാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ്. കുട്ടികൾക്ക് വ്യക്തിത്വവികസനം ഉണ്ടാക്കുന്നതിനും സ്വയംപര്യാപ്തത നേടുന്നതിനും വളരെ പ്രേയോജനം ചെയ്യുന്നഒരു സംഘടനയാണിത്. പ്രേവേശ്, പ്രഥമ,ദ്വിദീയ, തൃതീയ, രാജ്യപുരസ്‌കാർ, രാഷ്ട്രപതി എന്നീ ഘട്ടങ്ങളിലൂടെയാണ് കുട്ടികൾ പഠിക്കേണ്ടത്.ഗൈഡ് നിയമവും പ്രതിജ്ഞയും അനുസരിക്കുക, ദിവസേന ഒരു സൽപ്രവർത്തി ചെയ്യുക, സമൂഹസേവനം ഒക്കെയാണ് ഗൈഡിങ്ങിന്റെ ലക്ഷ്യം. എന്നാൽ വളരെ വർഷങ്ങൾ കുട്ടികൾ ഇതിനായി കഷ്ടപ്പെടുമ്പോൾ കുട്ടികൾ സ്കൂളിലെ പാട് ങ്ങൾ പഠിക്കാൻ സമയം ലഭിക്കാതെ വരുന്നു. അപ്പോൾ വിദ്യാഭ്യാസവകുപ്പ് ആനുകൂല്യമായി ഗ്രേസ് മാർക്കും അഡ്മിഷൻ ആനുകൂല്യങ്ങലും നൽകുന്നു. കേരളത്തിൽ മാത്രമേ ഗ്രേസ് മാർക്ക്‌ ഉള്ളൂ.267കുട്ടികൾക്ക് രാജ്യപുരസ്‌കാർ അവാർഡും 70കുട്ടികൾക്കു രാഷ്ട്രപതിഅവാർഡും വാങ്ങി കൊടുക്കാൻ സാധിച്ചു. ഗവർണർ, ഇന്ത്യൻ പ്രസിഡന്റ്‌ എന്നിവരുടെ കൈയൊ പ്പോടു കൂടിയതാണ് ഈ സർട്ടിഫിക്കറ്റ്കൾ. ഹോമിയോ ആശുപത്രിയിൽ, വില്ലജ് ഓഫീസിൽ, പഞ്ചായത്ത്‌ ഓഫീസിൽ, ഗവ.ആശുപത്രിയിൽ, തുടങ്ങിയോ പൊതു സ്ഥാപനങ്ങളിൽ പൂന്തോട്ടം വച്ചു പിടിപ്പിക്കുക, ക്ലീനിങ്, ഉത്ഘാടനം സമയത്തു വി ഐ പി യെ സല്യൂട്ട് കൊടുത്തു സ്വീകർക്കുക, പോളിയോ വിതരണസഹായം സുനാമി റീഹാബിലിറ്റേഷൻ പ്രേവർത്തനം, സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളി ആവുക, മുഖ്യ ധാരയിൽ ഇടപെടുക, കോവിഡ് കാലത്ത് മാസ്ക് വിതരണം, പ്ലാസ്റ്റിക് ടർണർ ടൈഡ് ലുടെ പറമ്പിലെ പ്ലാസ്റ്റിക് ശേഖരണം , പക്ഷികൾക്കു ചട്ടിയിൽ വെള്ളം കെട്ടി തൂക്കി കൊടുക്കുക തുടങ്ങി നിരവധി പ്രവർത്തങ്ങൾ ഗൈഡ്സ് ന്റെ നേതൃത്വതിൽ നടക്കുന്നു. നിയമാവലി

ഒരു നിയമവും അതിന് ഒൻപത് ഭാഗങ്ങളും ആണ് ഉള്ളത്

ഒരു സ്കൗട്ട്(ഗൈഡ്) വിശ്വസ്തനാ(യാ)ണ്.

ഒരു സ്കൗട്ട്(ഗൈഡ്) കൂറുള്ളവനാ(ളാ)ണ്.

ഒരു സ്കൗട്ട്(ഗൈഡ്) എല്ലാവരുടേയും സ്നേഹിതനും(യും) മറ്റ് ഓരോ സ്കൗട്ടിന്റെയും(ഗൈഡിന്റെയും) സഹോദരനു(രിയു)മാണ്.

ഒരു സ്കൗട്ട്(ഗൈഡ്) മര്യാദയുള്ളവനാ(ളാ)ണ്.

ഒരു സ്കൗട്ട്(ഗൈഡ്) ജന്തുക്കളുടെ സ്നേഹിതനും(യും) പ്രകൃതിയെ സ്നേഹിക്കുന്നവനു(ളു)മാണ്.

ഒരു സ്കൗട്ട്(ഗൈഡ്) അച്ചടക്കമുള്ളവനും(ളും) പൊതുമുതൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്നവനു(ളു)മാണ്.

ഒരു സ്കൗട്ട്(ഗൈഡ്) ധൈര്യമുള്ളവനാ(ളാ)ണ്.

ഒരു സ്കൗട്ട്(ഗൈഡ്) മിതവ്യയശീലമുള്ളവനാ(ളാ)ണ്.

ഒരു സ്കൗട്ട്(ഗൈഡ്) മനസാ, വാചാ, കർമണാ ശുദ്ധിയുള്ളവനാ(ളാ)ണ്