ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities/2020-21 -ലെ പ്രവർത്തനങ്ങൾ‍‍‍‍‍

Schoolwiki സംരംഭത്തിൽ നിന്ന്

ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം 2020-21ലെ പ്രവർത്തനങ്ങൾ

"നേട്ടങ്ങൾ"

പഠനപ്രവർത്തനങ്ങൾ

"ഫസ്റ്റ്‍ ബെൽ"

ജൂൺ ഒന്നിനുതന്നെ സ് കൂളുകൾ തുറക്കാതെ അദ്ധ്യയന വർഷം ആരംഭിച്ചു . "ഫസ്റ്റ്‍ ബെൽ" എന്ന് പേരിട്ട ഓൺ ലൈൻ ക്ലാസ്സുകൾ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നു. കുട്ടികൾ വീടുകളിലിരുന്ന് ക്ലാസ്സുകളിൽ പങ്കെടുക്കുന്നു. ഈ ക്ലാസുകൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ടോയെന്ന് ക്ലാസദ്ധ്യാപകർ അന്വേഷിച്ചു. എല്ലാ ക്ലാസുകൾക്കും പ്രത്യേകം പ്രത്യേകം വാട്ട്സ്ആപ് ഗ്രൂപ്പുകൾ ഉണ്ടാക്കി. എല്ലാ അദ്ധ്യാപകരും വാട്ട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി വീഡിയോ, അസൈൻമെന്റ്സ്, ടൈംടേബിൾഎന്നിവ പങ്കുവെക്കുന്നു സംശയനിവാരണം നടത്തുന്നു. ടി വി സ്മാർട്ട് ഫോൺ ഇവ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി.സംഘടനകൾ, വ്യക്തികൾ, ഗവൺമെൻ്റ് മുഖേന ലഭിച്ച ടിവികളും സ്മാർട്ട് ഫോണുകളും കുട്ടികൾക്ക് നൽകി എല്ലാവർക്കും ക്ലാസ് കാഞ്ഞന്നതിനുള്ള സൗകര്യമൊരുക്കി നോട്ടുകൾ, വർക് ഷീറ്റ് എന്നിവ നൽകി കൊണ്ട് ഓൺലൈൻ പ0നത്തിനാവശ്യമായ കൈത്താങ്ങൽ അദ്ധ്യാപകർ ചെയ്യുന്നു. കോവിഡ്കാല പ്രതിസന്ധി മറികടക്കാനുള്ള ഈ സംവിധാനം ഒരു അസാധാരണസംഭവമാണ്.


ഭിന്നശേഷി സൗഹൃദപഠനപ്രവർത്തനങ്ങൾ

ഭിന്നശേഷി യുള്ള കുട്ടികൾ പ്രത്യേക പരിശീലനം നൽകുന്നതിന് രണ്ടു അദ്ധ്യാപരുണ്ട്.

പരീക്ഷകൾ

ക്ലാസ് പരീക്ഷകൾ ഓരോ യൂണി റ്റിൻ്റെയും അവസാ നം നടത്തുന്നു'

ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ ക്ലാസുകളുടെ പുരോഗതി വിലയിരുത്തി.എല്ലാ വിഷയങ്ങൾക്കും യൂണിറ്റ് പരീക്ഷകളും മിഡ് ടേം, ടേം പരീക്ഷകളും നടത്തി വരുന്നു. ഫസ്റ്റ് മിഡ് ടേം പരീക്ഷ ജൂലൈ 16 മുതൽ 22 വരെ നടത്തപ്പെട്ടു.

മത്സരപ്പരീക്ഷകൾ, സ്ക്കോളർഷിപ്പുകൾ

എല്ലാവർഷവും USS, NMMS, NTSE NuMAT മത്സരപ്പരീക്ഷകളിൽ കുട്ടികൾ പങ്കെടുക്കുന്നു. ഇതിനായി കുട്ടികൾക്ക് സ്ക്കൂൾ തലത്തിൽ പ്രത്യേകപരിശീലനം നല്കുന്നുു.

പാഠ്യേതരപ്രവർത്തനങ്ങൾ

സ്ക്കൂൾ സ്പോർട്സ്

ബുക്കാനൻ സ്ക്കൂൾ സ്പോർട്സ് ഒക്ടോബർ 4 ന് നടത്തപ്പെട്ടു. വിദ്യാർത്ഥികളെ നാലു വിഭാഗങ്ങളിലായി തിരിച്ചായിരുന്നു മത്സരങ്ങൾ‍ നടത്തിയത് . മാര്ച്ച് പാസ്റ്റ് , ഓട്ടം, ചാട്ടം, , ഷോട്ട് പുട്ട്, ജാവലിൻ ത്രോ, ഡിസ്ക്കസ് ത്രോ, റിലേ എന്നീ ഇനങ്ങളിലാണ് കുട്ടികൾ മത്സരിച്ചത്.

സ്ക്കൂൾ ശാസ്ത്രോത്സവം

ബുക്കാനൻ സ്ക്കൂൾ ശാസ്ത്രോത്സവം സെപ്റ്റംബർ 30 ന് നടത്തപ്പെട്ടു

സ്ക്കൂൾ കലോത്സവം

സ്ക്കൂൾ തെരഞ്ഞെടുപ്പ് 2019-20

സ്ക്കൂൾ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 25 ാം തീയതി നടന്നു. രാവിലെ മണിക്ക് ക്ലാസ്സ് ലീഡറിനെ തെരഞ്ഞെടുത്തു. ഉച്ചയ്ക്ക് 2മണിക്ക് ക്ലാസ്സ് ലീഡറുമാർ ചേർന്ന് സ്ക്കൂൾ ലീഡറിനെ തെരഞ്ഞെടുത്തു സമ്മതി സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സ്ക്കൂൾ ലീഡറായി ഹെമി റേചേ്ചൽ തെരഞ്ഞെടുക്കപ്പെട്ടു.

ബുക്കാനൻ തെരഞ്ഞെടുപ്പ് 2019-20

പി.ടി.എ. പൊതുസമ്മേളനം

28/06/2019 ൽ പ്രഥമ പി.ടി.എ. പൊതുസമ്മേളനം നടന്നു. പി.ടി.എ. പൊതുസമ്മേളനം , തെരഞ്ഞടുപ്പ്, എസ് എസ് എൽ സി അവാർഡ് ദാനം എന്നിവ ഉൾപ്പെട്ടിരുന്നു. ലോക്കൽ മാനേജർ  യോഗം ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളുടെ ഭവന സന്ദർശനം

എല്ലാ വർഷവും വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും വീട്ടിലെ പഠനപ്രവർത്തനങ്ങളും നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അദ്ധ്യാപകരും ജൂൺ മാസത്തിൽ വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്താറുണ്ട്.അതിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ സ്റ്റാഫ് കൗൺസിൽ ചേർന്ന് ക്രോഡീകരിച്ച് റിപ്പോർട്ട് ഹെഡ്‌മാസ്റ്റർക്കും പി.ടി.എ കമ്മിറ്റിക്കും കൈമാറുന്നു. തുടർന്ന് ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്കൂളിനാകുന്ന വിധത്തിലുള്ള സഹായം കുട്ടികൾക്ക് ചെയ്ത് കൊടുക്കുന്നു.

സ്ക്കൂൾ അസംബ്ലി

എല്ലാ തിങ്കളാഴ്ചയും ഓരോ ക്ലാസ്സുകളുടെ നേതൃത്വത്തിൽ അസംബ്ലി നടത്തുന്നു. എല്ലാ ബുധനാഴ്ചയും മാസ് ഡ്രിൽ നടത്തപ്പെടുന്നു. ചൊവ്വ മലയാളത്തിലും ബുധൻ ഹിന്ദിയിലും വ്യാഴം ഇംഗ്ലീഷിലും പ്രാർത്ഥനയും പ്രതിജ്ഞയും നടത്തുന്നു.

ദിനാചരണങ്ങൾ 2020-2021

ലോക പരിസ്ഥിതി ദിനാചരണം

ജൂൺ അഞ്ചാംതീയതി പരിസ്ഥിതി ദിനമായി ആഘോഷിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂളിൽ എസ് പി.സി യൂണിറ്റിന്റെയും പിടിഎ യുടെയും ആഭിമുഖ്യത്തിൽ സ്ക്കൂൾ വളപ്പിൽ വൃക്ഷ തൈകൾ നട്ടു .ഹെഡ്മിസ്ട്രസ് മീനു മറിയംജോൺ, പിടിഎ എക്സിക്യൂട്ടീവ് അംഗം സൂരേന്ദ്രകുമാർ, എസ് പി.സി കേഡറ്റ്സ് , അദ്ധ്യാപകർ എന്നിവർ സാമൂഹ്യ അകലം പാലിച്ചു പങ്കെടുത്തു. കൂട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു, ഫോട്ടോ വാട്ട്സാപ്പിലൂടെ പങ്കുവെച്ച് ഇതിൽ പങ്കാളികളായി.


വാകത്താനം പഞ്ചായത്ത്‌ മൂന്നാം വാർഡ് ഹരിത കർമ്മ സേന അംഗം ശ്രീമതി. ശോശാമ്മ ചാക്കോയുടെ കയ്യിൽ നിന്നും ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ എസ് പി.സി കേഡറ്റ് മെറിസ് മറിയം ബെൻ മാവിൻതൈ ഏറ്റു വാങ്ങുന്നു, നടുന്നു. മെറിസ് മറിയം ബെനി ന്റെപുറകിൽ കാണുന്ന ആത്ത അഞ്ചാം ക്ലാസ്സിൽ വച്ചു പരിസ്ഥിതി ദിനത്തിൽ ഈ സ്കൂളിൽ നിന്നും കിട്ടിയതാണ്. നിറയെ കായ്ച്ചു തുടങ്ങി.

"ആന്റി ഹ്യൂമൻ ട്രാഫികിംഗ് ഡേ "

വനിതാശിശുവികസന വകുപ്പു് ജൂലൈ 30ആന്റി ഹ്യൂമൻ ട്രാഫികിംഗ് ഡേ ആയി ആചരിച്ചു. ദിനാചരണവുമായി ബന്ധപ്പെട്ട് ജൂലൈ 28ന് സ്ക്കൂൾതലത്തിൽ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ ബോധവൽക്കരണം, ചിത്രരചനാ മത്സരം ഇവ നടത്തി. "തടയാം കുട്ടിക്കടത്ത് , സുരക്ഷിത ബാല്യത്തിനും എന്റെ നാടിനും" എന്നതായിരുന്നു വിഷയം.

ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019

ഇൻഡ്യയുടെ 73ാം സ്വതന്ത്ര്യ ദിനം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂളിൽ ആഘോഷിച്ചു ചിങ്ങവനം സി.ഐ. രതീഷ് കുമാർ പതാകയുയർത്തി , മുഖ്യ സന്ദേശം നൽകി. ജനമൈത്രി പോലീസ് സിആർ ഒ എം ജി ഗോപകുമാർ , റവ. സബി മാത്യു, റ്റി. റ്റി ഐ പ്രിൻസിപ്പൽ ജെസ്സി വർഗ്ഗീസ് ഹെഡ്മിസ്ട്രസ് മീനു മറിയം ചാണ്ടി എന്നിവർ ആശംസകൾ നേർന്നു. പോലീസ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ, അദ്ധ്യപകർ, വിദ്ധ്യാർത്ഥിനികൾ സന്നിഹിതരായിരുന്നു

ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019
ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019
ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019
ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019


വായനാദിനം: ജൂൺ 17

വായനാ വാരാഘോഷത്തിന്റെ ഉദ്ഘാടനം മുൻ പി ടി എ പ്രസിഡന്റ് ശ്രീ ദിലീപ് കുമാർ നിർവ്വഹിച്ചു. കൂടാതെ സ്കൂൾ ലൈബ്രറിയിലേയ്ക്ക് 100 പുസ്തകങ്ങൾ സംഭാവന ചെയ്തു വായനയുടെ പ്രസക്തിയെ കുറിച്ച് റവ. സബി മാത്യു പ്രസംഗിച്ചു.ലോക്കൽ മാനേജർ റവ.വർക്കി തോമസ് പി ടി എ പ്രസിഡൻറ് ശ്രീ രവീന്ദ്രകുമാർ എന്നിവർ ആശംസകൾ നേർന്നു. വായനാ വാരാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു

ലഹരിവിരുദ്ധദിനം

ജൂൺ 26 ലഹരിവിരുദ്ധദിനമായി ആഘോഷിച്ചു ലഹരി വിരുദ്ധപ്രതിജ്ഞ എടുത്തു

ബുക്കാനൻ ഓണാഘോഷം 2019

ഫിറ്റ് ഇൻഡ്യ മൂവ്മെന്റ്

അദ്ധ്യാപകദിനം

ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂളിൽ "ഊർജസ്വരാജ് "

കേരളപിറവി ദിനാഘോഷം

ശിശുദിനാഘോഷം

എസ്‍ പി സി - ലഹരി വിരുദ്ധ പ്രവർത്തനം

26/11/19 ഭരണഘടനാ ദിനാചരണം

പൊതുസമ്മേളനം, ഭരണഘടനാഭാഗം വായിക്കൽ തുടങ്ങിയവ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽനടത്തി.

ഭിന്ന ശേഷി വാരാചരണം

- പോസ്റ്റർ, ചിത്രരചനാ മത്സരങ്ങൾ നടത്തി

എയ്ഡ്‍സ് ദിനാചരണം

- Health Club ബോധവത്കരണം സൂസൻ ടീച്ചർ നടത്തി, വീഡിയോ പ്രദർശിപ്പിച്ചു.

X' mas

സംഘടനകൾ, ക്ലബ്ബുകൾ....

എസ്. പി. സി

ക്ലിക്ക് ചെയ്യുക

ഗൈഡിംഗ്

കൂടുതലറിയാൻ ക്ലിക്ക് ചെയ്യൂ...

റെഡ് ക്രോസ്

ക്ലിക്ക് ചെയ്യുക

അടൽ ടിങ്കറിംഗ് ലാബ്

ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌ക്കൂൾ പള്ളം "അടൽ ടി‍ങ്കറിംഗ് ലാബ് " വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കാവശ്യമായ കഴിവുകളുള്ളവരും സാങ്കേതിക വിദ്ധരുമാക്കി, ഇന്ത്യയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് സ്‌ക്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യൂ

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070 രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട് വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക ​എന്ന ലക്ഷ്യത്തോടെ ലിറ്റിൽകൈറ്റ്സ് 2018ൽ ആരംഭിച്ചു.

കൂടുതലറിയാൻ ....................ലിറ്റിൽ കൈറ്റ്സ് ക്ലിക്ക് ചെയ്യൂ......

കങ്ഫു പരിശീലനം

നല്ലപാഠം

കോവിഡ് മൂലം അടച്ചുപൂട്ടലിലായിരുന്നു കുറെക്കാലമെങ്കിലും കഴിഞ്ഞ ഒരു വർഷക്കാലം നല്ലപാഠം യൂണിറ്റിന് നന്നായി പ്രവർത്തിക്കാൻ സാധിച്ചു . കൊറോണ മൂലം കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചില്ല എങ്കിലും കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ചില പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ സാധിച്ചു എന്നത് അഭിമാനകരമായി തോന്നി. കുട്ടികൾക്ക് കൃഷിയെ കുറിച്ച് അവബോധം ഉണ്ടാക്കുവാൻ പച്ചക്കറി വിത്തുകളും വൃക്ഷത്തൈകളും വിതരണം ചെയ്യുകയും അവ നട്ടുവളർത്തുന്ന അതിൻ്റെ ദൃശ്യങ്ങൾ പകർത്തി നൽകുവാനും ആവശ്യപ്പെട്ടിരുന്നു . കുട്ടികളുടെ ഈ പ്രവർത്തനങ്ങളെ അധ്യാപകർ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തു . അതുപോലെതന്നെ കോവിഡ് രോഗത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി നല്ല പാഠം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കോവിഡ് കാല സുരക്ഷയെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകി അവ പ്രയോഗത്തിൽ വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തിരുന്നു . സ്കൂളിൽ എത്തിച്ചേരുവാൻ സാധിക്കാതിരുന്ന അവസരങ്ങളിൽ നല്ല പാഠത്തിൻ്റെ പ്രവർത്തനങ്ങൾ ഓൺലൈൻ ആയിട്ടാണ് നടത്തിയിരുന്നത് . കുട്ടികളുമൊത്ത് വിവിധ ദിനാചരണങ്ങളുമായി  ബന്ധപ്പെട്ട സംവാദങ്ങളിൽ ഏർപ്പെടാനും ഓൺലൈനിലൂടെ ക്രമീകരണം ചെയ്തിരുന്നു . കോവിഡിനൊപ്പവും അതിനു ശേഷവും നമ്മുടെ ജീവിതം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന ബോധ്യം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു .

കൗൺസലിംഗ് ക്ലാസ്സുകൾ

എല്ലാ ടേമിലും കുട്ടികൾക്കും മാതാപിതാക്കൾക്കും കൗൺസലിംഗ് ക്ലാസ്സുകൾ നടത്തുന്നു

സന്മാർഗ്ഗ പഠനക്ലാസ്സുകൾ

പാഠ്യേതരപ്രവർത്തനങ്ങൾ

ക്രമനമ്പർ ക്ലബ്ബുകൾ/ഒാർഗനൈസേഷൻ ടീച്ചർ-ഇൻചാർജ്
1 ജൂനിയർ റെഡ്ക്രോസ് ഷേർളിമോൾ കെ ജെ
2 ഗൈഡ്സ് സബിത തോമസ്
3 എസ്.പി. സി സോഫി സാം, ഷേർളിമോൾ കെ ജെ
4 ലിറ്റിൽ കൈറ്റ്സ് ബിന്ദു പി ചാക്കോ, റിൻസി എം പോൾ
5 ഗണിതക്ലബ്ബ് ഷീജ മറിയം കുര്യൻ, ജെസി ബെന്നി
6 സയൻസ് ക്ലബ്ബ് റിൻസി എം പോൾ, ലിസമ്മ റ്റി തോമസ്
7 സോഷ്യൽസയൻസ് ക്ലബ്ബ് ജെസം ആര്യാട്ട്
8 ലഹരി വിരുദ്ധ ക്ലബ്ബ് ഷീബ മേരി ചെറിയൻ
9 സ്കൂൾസുരക്ഷക്ലബ്ബ് സോഫി സാം
10 ഊർജ്ജ സംരക്ഷണ ക്ലബ്ബ് റിൻസി എം പോൾ
11 ഹെൽത്ത് ക്ലബ്ബ് സൂസൻ ജോർജ്
12 സ്പോർട്സ് ക്ലബ്ബ് സോഫി സാം
13 ആർട്സ് ക്ലബ്ബ്ക്ലബ്ബ് മഞ്ചൂ എം കുഞ്ഞ്
14 പരിസ്ഥിതി ക്ലബ്ബ് ജസിയമ്മ ആൻഡ്രൂസ്
15 വിദ്യാരംഗം കലാസാഹിത്യവേദി ലിസി ജോൺ, ഷേർളിമോൾ കെ ജെ
16 സ്കൂൾഗ്രന്ഥശാല ലൈലാമ്മ ഐസക്ക്
17 റിലീജിയസ് ക്ലബ്ബ് ഷീബ മേരി ചെറിയാൻ
18 ഹെറിറ്റേജ് ക്ലബ്ബ ഡയ്സി ജോർജ്
19 സ്ക്കൂൾസൊസൈറ്റി മാഗി പിജോൺ
20 എ.ടി.എൽ ബിന്ദു പി ചാക്കോ

ഗാലറി 20-21

ദിനാചരണങ്ങൾ ദിനാചരണങ്ങൾ 2019-20 ദിനാചരണങ്ങൾ 2019-20
യോഗാദിനം
ബുക്കാനൻ യോഗാദിനം 2019
ബുക്കാനൻ യോഗ2019
ലഹരിവിരുദ്ധദിനം
കൗൺസലിംഗ് ക്ലാസ്സുകൾ [[|thumb|]] [[|thumb|]] [[]]


--- == -