ഗണിത ക്ലബ് 2020-21

വിദ്യാർത്ഥികളിൽ ഗണിതശാസ്ത്രത്തിൽ താൽപര്യം സൃഷ്ടിക്കുന്നതിനും, താല്പര്യം നിലനിർത്തുന്നതിനും ഗണിത ശാസ്ത്രത്തിൻറെ പ്രായോഗിക ഉപയോഗത്തെക്കുറിച്ച് കുട്ടികൾക്ക് നന്നായി മനസ്സിലാക്കുന്നതിനും ഗണിത ക്ലബ്ബ് സ്കൂളിൽ അനിവാര്യമാണ്.

ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് സ്വയം പഠിക്കാനും സ്വതന്ത്രമായി പ്രവർത്തിക്കാനുമുള്ള ഒരു ശീലം വളർത്തുന്നു. ഒരു ക്ലാസ് റൂമിൽ ആവശ്യമായ ഏതെങ്കിലും പ്രത്യേക താല്പര്യമുള്ള കാര്യങ്ങൾ പ്രത്യേകം പരിഗണിക്കുന്നതിനുള്ള മികച്ച അവസരങ്ങൾ ഗണിത ക്ലബ് വാഗ്ദാനം ചെയ്യുന്നു. ഗ്രൂപ്പുകളായി പ്രവർത്തിക്കുമ്പോൾ പോൾ സഹവർത്തിത്വം, സഹിഷ്ണുത, തുറന്ന മനസോടെ ഉള്ള പെരുമാറ്റം തുടങ്ങിയ സാമൂഹിക ഗുണങ്ങൾ വിദ്യാർത്ഥികളിൽ സൃഷ്ടിക്കപ്പെടുന്നു . ഗണിത സിദ്ധാന്തങ്ങൾ പ്രായോഗിക തലത്തിലേക്ക് വിവർത്തനം ചെയ്യാനും ഒന്നും ദൈനംദിന ജീവിതത്തിൽ അത് പ്രയോജനപ്പെടുത്താനും ഗണിത ക്ലബ്ബ് വിദ്യാർഥികൾക്ക് അവസരം നൽകുന്നു.

ഗണിത ക്ലബ്ബ് മുന്നൊരുക്കം

കോവിടെന്ന മഹാമാരി സമൂഹത്തിലിറങ്ങി നിർത്തം ചവിട്ടുമ്പോൾ കുട്ടികൾക്ക് ആത്മവിശ്വാസം നൽകികൊണ്ടും, ഗണിത കൗതുകങ്ങൾ വരച്ചു കാണിച്ചും, 8, 9, 10 ക്ലാസ്സുകളിലെ കുട്ടികളെ ഓൺലൈനായി പങ്കെടുപ്പിച്ചു കൊണ്ട് 2020 ജൂലൈ 23 7pm ന് ഗൂഗിൾ മീറ്റ് ഉപയോഗപ്പെടുത്തി ഒരു യോഗം സംഘടിപ്പിച്ചു . യോഗത്തിൽ സ്കൂളിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ ഗണിത അധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സർ, നിയാസ് സർ, മറ്റു 8, 9, 10 ക്ലാസുകളിലെ അൻപതോളം കുട്ടികളും പങ്കെടുത്തു.

യോഗത്തിൽ ഗണിത അധ്യാപിക സ്മിത ടീച്ചർ സ്വാഗത ഭാഷണം നടത്തി. ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി അധ്യക്ഷ പ്രസംഗം അവസാനിച്ചു. ഗണിത ക്ലബ്ബിൻറെ ആവശ്യകതയെക്കുറിച്ചും ഗണിതത്തിൻ്റെ നിത്യജീവിതത്തിലുള്ള ഉള്ള പ്രായോഗിക തലങ്ങളെ കുറിച്ചും ഉൾപ്പെടുത്തി വിഷയാവതരണം റഷീദ് സർ നിർവഹിച്ചു. ഗണിത ക്ലബ്ബ് അംഗത്വം എന്ന തലക്കെട്ടോടു കൂടി ഒരു ഗൂഗിൾ ഫോം ഗ്രൂപ്പിൽ അയക്കുമെന്നും അതിൽ ഗണിതത്തിൽ താല്പര്യമുള്ള എല്ലാവരും പേരും അനുബന്ധ വിവരങ്ങളും നൽകി രജിസ്റ്റർ ചെയ്യണമെന്നും അറിയിച്ചുകൊണ്ട്  നിയാസ് സർ യോഗത്തിനു നന്ദി പറഞ്ഞ് യോഗം അവസാനിച്ചു.

ഗണിത ക്ലബ്ബ് രൂപീകരണം

nഗൂഗിൾ ഫോം വഴി  ശേഖരിച്ച, ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ മാത്രം ഉൾപ്പെടുത്തി ഓൺലൈൻ ആയി ഗൂഗിൾ മീറ്റ് ഉപയോഗപ്പെടുത്തി 2020 ജൂലൈ 27  7pm ന് ഗണിത അധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സർ, നിയാസ് സർ എന്നിവരുടെ നേതൃത്വത്തിൽ ഇതിൽ ഒരു യോഗം ചേർന്നു. സ്മിത ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. ഗണിത ക്ലബ്ബിൻറെ എക്സിക്യൂട്ടീവ് തസ്തികകൾ ആയ ചെയർമാൻ സെക്രട്ടറി, അസിസ്റ്റൻറ് സെക്രട്ടറി, ട്രഷറർ, എന്നിവരുടെ ചുമതലകൾ നിയാസ് സർ വിശദീകരിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പ്രക്രിയ യിലേക്ക് കടന്നു.

2020-21 അധ്യയനവർഷത്തിലെ ഗണിത ക്ലബ്ബ് ചെയർമാനായി മുഹമ്മദ് മുഹ്സിൻ കെ. എച് (10B), സെക്രട്ടറി ആയി മുഹമ്മദ് അജ്മൽ പി .എൻ (10A), അസിസ്റ്റൻറ് സെക്രട്ടറി ആയി മുഹമ്മദ് അജ്മൽ സി. എ (10B), ട്രഷററായി മുഹമ്മദ് ജാസിം (9B) എന്നിവരെ  കുട്ടികളുടെ പിന്തുണയോടെ തെരഞ്ഞെടുത്തു.തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ ഞാൻ മുഹമ്മദ് മുഹ്സിൻ കെ. എച്ച് യോഗത്തിന് നന്ദി പറഞ്ഞ് യോഗം അവസാനിച്ചു.

എക്സിക്യൂട്ടീവ് യോഗം -1

ഗണിത ക്ലബ് ചെയർമാൻ മുഹമ്മദ് മുഹ്സിൻ കെ. എച്ച് - ൻ്റെ അധ്യക്ഷതയിൽ ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗങ്ങളെ ഉൾപ്പെടുത്തി നിയാസ് സർ ,സ്മിത ടീച്ചർ റഷീദ് സാർ, എന്നീ ഗണിത അധ്യാപകരുടെ സാന്നിധ്യത്തിൽ ഇതിൽ ഓൺലൈനായി 2020 ജൂലായ് 29 7pm ഒരു യോഗം ചേർന്നു. 2020-21 അധ്യായന വർഷത്തെ ഗണിത ക്ലബ്ബ് ഉദ്ഘാടന പരിപാടി ഓഗസ്റ്റ് 4ന് ഓൺലൈൻ ആയി സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഉദ്ഘാടന പോസ്റ്റർ ഉണ്ടാക്കാനും, തുടർന്ന് ഉണ്ടാക്കിയ പോസ്റ്റർ എല്ലാ ക്ലാസ് ഗ്രൂപ്പിലേക്കും ഷെയർ ചെയ്യാൻ ഉള്ള നടപടി സ്വീകരിക്കാൻ  ട്രഷറർ മുഹമ്മദ് ജാസിമിനെ ചുമതലപ്പെടുത്തി.  യോഗം അവസാനിച്ചു.

ഗണിത ക്ലബ്ബ് (2020-21) ഉദ്ഘാടനം

അൽഫാറൂഖിയ്യ സ്കൂളിലെ 5 മുതൽ 10 വരെ ഉള്ള ഗണിത ക്ലബ്ബിൽ അംഗത്വമെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ഓൺലൈനായി 2020 ഓഗസ്റ്റ് 4 7pm ന് ഗണിത ക്ലബ്ബിൻറെ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു. മുഹമ്മദ് അജ്മൽ പി.എൻ സ്വാഗതവും മുഹമ്മദ് മുഹ്സിൻ കെ. എച് അധ്യക്ഷ സ്ഥാനവും വഹിച്ചു. ഗണിത ക്ലബ്ബിൻറെ മുഖ്യഅതിഥി HSST അധ്യാപിക ശ്രീമതി. സുമ ജെയിംസ്സ് ടീച്ചറായിരുന്നു. അദ്ദേഹം ഗണിത ത്തിൻറെ പ്രാധാന്യവും പ്രത്യേകതകളും വിശദീകരിച്ചുകൊണ്ട് ഉണ്ട് ഗണിത ക്ലബ്ബ് ക്ലബ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂളിലെ ഗണിത അധ്യാപിക ശ്രീമതി . സ്മിത ടീച്ചർ, നിയാസ് സർ, റഷീദ് സർ എന്നിവർ ആശംസകൾ അറിയിച്ചു. ഗണിത ക്ലബ്ബിൻറെ എൻറെ അസിസ്റ്റൻറ് സെക്രട്ടറി മുഹമ്മദ് അജ്മൽ സി.എ ഉദ്ഘാടന പരിപാടിക്ക് അ നന്ദി പറഞ്ഞുകൊണ്ട് ഉണ്ട് യോഗം അവസാനിച്ചു.

ഗണിത പ്രവർത്തനങ്ങൾ ഏകീകരിക്കൽ

2020 ആഗസ്റ്റ് 11 7PM മുഹമ്മദ് മുഹ്സിൽ K.H - ൻ്റെ അദ്ധ്യക്ഷതയിൽ ഗണിത അദ്ധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സാർ എന്നിവരുടെ സാനിദ്ധ്യത്തിൽ ഓൺലൈൻ ആയി ഒരു യോഗം കൂടി. 2020-21 അക്കാദമിക വർഷം നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ധാരണ ഉണ്ടാക്കി.ഗണിത ചിന്ത വളർത്തുന്നതിനും, ഗണിതം രസകരമാകുന്നതിനും, "ഗണിതം മധുരം" എന്ന പരിപാടി ഒന്നിടവിട്ട ശനിയായ്ചകളിൽ ഗണിത അധ്യാപകൻ റഷീദ് സാറിന്റെ നേതൃത്വത്തിൽ ഓൺലൈനായി നടത്താനും തീരുമാനിച്ചു..

ഓഗ്സ്റ്റ് 15 ന് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പതാക നിർമിക്കൽ മത്സരവും ഓണാഘോഷത്തിനോടനുബന്ധിച്ച് ഗണിത പൂക്കള മത്സരവും ഓൺലൈൻ ആയി നടത്താൻ തീരുമാനിച്ചു.

വിവിധ ജ്യാമിതീയ ചിത്രങ്ങൾ, Puzzles, still model , working model, Mathematical games എന്നിവ പരിചയപെടുത്തുന്ന രീതിയിൽ ഉള്ള വീഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിലേക്ക് share ചെയ്യാനും അവ നിർമിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ share ചെയ്യാനും മികച്ചത് തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകനും തീരുമാനിച്ചു. രാമാനുചൻ ഡെ, അദ്ധ്യാപകദിനം എന്നിവ ആഘോഷിക്കാൻ തീരുമാനിച്ചു

ഗണിത വിഷയത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട ചെറിയ ചെറിയ സഹായങ്ങൾ ഗണിത ക്ലബ്ലിന്റെ അഭിമുഖ്യത്തിൽ നൽകാൻ തീരുമാനിച്ചു.

2020 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ച്ച ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അതിൽ പതാക നിർമാണ മത്സരം ഓൺലൈനായി നടത്തി ഇരുപതോളം കുട്ടികൾ പങ്കെടുത്തു. ഒറ്റനോട്ടത്തിൽ 3:2 എന്ന അംശബന്ധത്തിൽ തോന്നിക്കുന്നതും ഭംഗിയുള്ള തുമായ പതാകകൾ തിരഞ്ഞെടുത്തു. ഫലപ്രഖ്യാപനത്തിന് ശേഷം പതാകയുടെ വീതി എന്നിവ തമ്മിലുള്ള ഉള്ള അംശബന്ധം 3:2 ആണ് എന്ന ഗണിത ആശയം കൂട്ടുകാരുമായി പങ്കുവെച്ച് പതാക നിർമ്മാണ മത്സരം അവസാനിച്ചു.

ഓണാഘോഷം 2020

2020 ആഗസ്റ്റ് 28ന്  ഓണാഘോഷത്തിൻ്റെ ഭാഗമായി ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓൺലൈനായി ഗണിത പൂക്കള മത്സരം നടത്തി. 5 മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾ  മത്സരത്തിൽ പങ്കെടുത്തു. വരകൾ കൊണ്ടും വൃത്തങ്ങൾ കൊണ്ടും ചാപങ്ങൾ ഉപയോഗിച്ചു മനോഹര ഓണപൂക്കളങ്ങൾ ജാമിതീയ ഉപകരണങ്ങളും, കളർ പെൻസിലുകളും കൊണ്ടു നിർമ്മിച്ച് ഗണിത അധ്യാപകരായ ഹായ് റഷ്യ സാറിനും സ്മിത ടീച്ചർക്കും പകർപ്പ് അയച്ചുകൊടുത്തു. രാഹുൽ കെ.ബി 8B, മുഹമ്മദ് ഫജർ 9B, ഫഹദ് 10B കുട്ടികളെ വിജയികളായി പ്രഖ്യാപിച്ചു.

അധ്യാപക ദിനം 2020 സെപ്റ്റംബർ 5

ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സെപ്തംബർ 5ന് അധ്യാപക ദിനത്തോടനുബന്ധിച്ച് ഗണിത ആശയങ്ങൾ ഉൾപ്പെടുത്തി അധ്യാപനം നടത്തുന്ന വീഡിയോ നിർമ്മാണ മത്സരം ഓൺലൈനായി നടത്തി. ഗണിതക്രിയകളിലെ എളുപ്പവഴികൾ കൾ ഉൾപ്പെടുത്തിയുള്ള ഉള്ള വീഡിയോകൾക്ക് പ്രാധാന്യം നൽകിയിരുന്നു. ഒരുപാട് കുട്ടികൾ വീഡിയോ നിർമ്മാണ മത്സരത്തിൽ പങ്കെടുത്തു. മുഹമ്മദ് ജാസിം .വി, അഞ്ജു വി .ആർ എന്നിവരെ വിജയികളായി പ്രഖ്യാപിച്ചു.

ഡിസംബർ 22 രാമാനുജൻ ദിനം.

ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ, മുഹമ്മദ് മുഹുസിൻ കെ.എച്ച് - ൻ്റെ അധ്യക്ഷതയിൽ  ഓൺലൈനായി 2020 ഡിസംബർ 22ന് രാമാനുജൻ ഡേ ആചരിച്ചു. രാമാനുജൻ എന്ന എന്ന ഇന്ത്യ കണ്ട മഹാപ്രതിഭയെ കുറിച്ചും, അദ്ദേഹം കണ്ടെത്തിയ പുതിയ മാന്ത്രിക ചതുരങ്ങൾ സിദ്ധാന്തങ്ങൾ ഞങ്ങൾ എന്നിവ ഉൾപ്പെടുത്തി സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ സാർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഗണിത അധ്യാപകരായ  സ്മിത ടീച്ചർ, റഷീദ് സാർ,  നിയാസ് സാർ തുടങ്ങിയവർ അവർ ആശംസകൾ  അർപ്പിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് 8, 9, 10 ക്ലാസുകളിലെ ചില കുട്ടികൾ പ്രസംഗം ഗണിത കവിതകൾ, ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള വിവരണങ്ങൾ എന്നിവ അവതരിപ്പിച്ചു. തുടർന്ന് എന്ന ഗണിത ക്ലബ്ബിൻറെ അസിസ്റ്റൻറ് സെക്രട്ടറി മുഹമ്മദ് അജ്മൽ സി. എ നന്ദി പറഞ്ഞ് യോഗം അവസാനിച്ചു.

ജാമിതീയ ചിത്രങ്ങളടങ്ങിയ ചാർട്ട് പേപ്പർ, ഗണിത ശാസ്ത്രജ്ഞൻമാരുടെ വിവരണങ്ങൾ, ലേഖനങ്ങൾ, ഗണിത കവിതകൾ, ഉപന്യാസങ്ങൾ, ഗണിത പാറ്റേണുകൾ എന്നിവ കുട്ടികൾ സംഭാവന ചെയ്തു. ആറാം ക്ലാസിലെ അഞ്ചു വി .ആർ അവതരിപ്പിച്ച  ഗണിത കാവ്യത്തിൻ്റെ അകമ്പടിയോടുകൂടി കുട്ടികൾ തയ്യാറാക്കിയ ജ്യാമിതീയ ചിത്രങ്ങൾ, ലേഖനങ്ങൾ,  ഉപന്യാസങ്ങൾ, ഗണിത പാറ്റേണുകൾ തുടങ്ങി യവയെല്ലാം ഉൾപ്പെടുത്തി ഒരു e- മാഗസിൻ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നിർമ്മിച്ചു.