(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലം പാലിക്കാം നല്ല നാളേക്കായ്
വുഹാനിൽ നിന്നും വിരുന്നിനെത്തി
ലോക മഹാമാരിയാം കൊറോണ നീ
ലോകജനതയെ വിറപ്പിച്ചു നീ
ലോകത്തിനു ഭീഷണിയായ് നീ
അനേകായിരം ജീവനുകൾ കവർന്നെടുത്തു
വിലസുന്നു ലോകത്തിൻ ഭീഷണിയായ്
ബാങ്കൊലിയില്ല ശംഖൊലി നാദമില്ല
പള്ളിമണികളില്ല നിൻ അട്ടഹാസങ്ങൾ മാത്രം
നിപ വന്നു പ്രളയം വന്നു
തകർന്നതില്ലയീ കേരള ജനത
ഭയപ്പെടില്ല നാമൊരിക്കലും
അകലം പാലിക്കാം നല്ല നാളേക്കായ്
കൈകൾ കഴുകി കൊണ്ടും വീട്ടിലിരുന്നും
തുരത്തിടാം കൊറോണ എന്ന ഭീകരനെ