ജി എം എൽ പി സ്കൂൾ കുഞ്ഞിമംഗലം/അക്ഷരവൃക്ഷം/അകലം പാലിക്കാം നല്ല നാളേക്കായ്‌

Schoolwiki സംരംഭത്തിൽ നിന്ന്
അകലം പാലിക്കാം നല്ല നാളേക്കായ്‌


വുഹാനിൽ നിന്നും വിരുന്നിനെത്തി
ലോക മഹാമാരിയാം കൊറോണ നീ
ലോകജനതയെ വിറപ്പിച്ചു നീ
ലോകത്തിനു ഭീഷണിയായ്‌ നീ
അനേകായിരം ജീവനുകൾ കവർന്നെടുത്തു
വിലസുന്നു ലോകത്തിൻ ഭീഷണിയായ്‌
ബാങ്കൊലിയില്ല ശംഖൊലി നാദമില്ല
പള്ളിമണികളില്ല നിൻ അട്ടഹാസങ്ങൾ മാത്രം
നിപ വന്നു പ്രളയം വന്നു
തകർന്നതില്ലയീ കേരള ജനത
 ഭയപ്പെടില്ല നാമൊരിക്കലും
അകലം പാലിക്കാം നല്ല നാളേക്കായ്‌
കൈകൾ കഴുകി കൊണ്ടും വീട്ടിലിരുന്നും
തുരത്തിടാം കൊറോണ എന്ന ഭീകരനെ


 

അൻഷാ ഫാത്തിമ
നാലാം തരം ഗവ.മാപ്പിള എൽ പി സ്കൂൾ, കുഞ്ഞിമംഗലം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കവിത