ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/ചരിത്രം
സ്‍കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ പട്ടിക്കാട് എന്ന സ്ഥലത്തുള്ള
ഒരു എയിഡഡ് വിദ്യാലയമാണ് ഡി.എം.എൽ.പി സ്‍കൂൾ .1979 ൽ ഡി.എം.എൽ.പി സ്‍കൂൾ സ്ഥാപിതമായി.കെ.ടി വീരാൻ ഹാജി സ്‍കൂളിൻറെ പ്രഥമ മാനേജറായി തെരഞ്ഞെടുക്കപ്പെട്ടു.വേങ്ങൂർ
സ്‍കൂൾ സഹാധ്യാപകനായി ജോലി ചെയ്തിരുന്ന പി.അബ്‍ദുൽ ഹമീദ് മാസ്റ്ററെ സ്‍കൂളിൻറെ പ്രഥമ ഹെഡ്‍മാസ്റ്ററായി നിയമിച്ചു. തുടക്കത്തിൽ 48 ആൺകുട്ടികളും 60 പെൺകുട്ടികളുമാണ് വിദ്യാലയത്തിലുണ്ടായിരുന്നത്. പാഠ്യപാഠ്യേതര രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്നു.വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ക്ലാസ് ലൈബ്രറി, സ്‍മാർട്ട് ക്ലാസ്റൂം,ഗണിത ലാബ്,എല്ലാ ക്ലാസുകളിലും സ്‍മാർട്ട് ടീ.വി. തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.നിലവിൽ
പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള16 ഡിവിഷനുകളിലായി(ഇംഗ്ലീഷ് ,മലയാളം മീഡിയം )
490 കുട്ടികൾ പഠിക്കുന്നു.
അക്കാദമിക രംഗത്തുള്ള പഠിതാക്കളുടെ അഭിരുചികൾ വളർത്തിയെടുക്കുന്നതിനായി ഗണിത ക്ലബ്ബ്,
ഇംഗ്ലീഷ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് ,ശാസ്‍ത്ര ക്ലബ്ബ്, എനർജി ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകൾ രൂപീകരിച്ചിരിക്കുന്നു.
ആധുനിക രീതിയിലുള്ള ഇരിപ്പിട സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികളും ടോയ്‍ലറ്റ് സംവിധാനവും വിശാലമായ കളിമുറ്റവുമെല്ലാം വിദ്യാലയത്തെ മികച്ചതാക്കി മാറ്റുന്നു.വിദ്യാലയത്തിൻറെ സർവ്വതോൻമുഖമായ വികസനത്തിനും ഉന്നതിക്കുമായി പി.ടി.എ, എം.ടി.എ, എസ്.എസ്.ജി തുടങ്ങിയ പിന്തുണ സംവിധാനങ്ങളും സജീവമായി പ്രവർത്തിക്കുന്നു.അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയം,ജൈവവൈവിധ്യ പാർക്ക്, പൂന്തോട്ടം എന്നിവയെല്ലാം വിദ്യാലയാന്തരീക്ഷതിന് പുത്തനുണർവ്വ് നൽകുന്നു.സബ്‍ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഡി.എം.എൽ.പി സ്‍കൂൾ.