ജി.യു.പി.എസ് ക്ലാരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19866 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആയുർവേദ നഗരിയായ കോട്ടക്കലിന്റെ ഓരത്ത് കാൽ പന്ത് കളിയുടെയും കോൽക്കളിയുടെയും നാടായ എടരിക്കോട് ആണ് ഈ വിദ്യാലയം.1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എടരിക്കോട് ടൗണിൽ നിന്ന് നൂറ് മീറ്റർ ദൂരത്തിൽ തിരൂർ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ദേവർപറമ്പിൽ കുഞ്ഞിമുഹമ്മദ് മൊല്ല സ്ഥാപിച്ച ഓത്തുപള്ളി പിന്നീട് പ്രാഥമിക വിദ്യാലയമായി മാറുകയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന എ. യു മേനോൻ ആണ് പിന്നീട് ആവശ്യമായ സ്ഥലം നൽകിയത്.എടരിക്കോട് പഞ്ചായത്തിന്റെ രൂപീകരണത്തോടെ മുൻ മന്ത്രി യു എ ബീരാൻ സാഹിബിന്റെയും പഞ്ചായത്ത് പ്രസിഡന്റ് പൂഴിക്കൽ ഇബ്രാഹിം ഹാജിയുടെയും ,പ്രദേശത്തെ വൈ എസ് സി ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് കരുത്തേകി. ജാതി മത ഭേദങ്ങൾക്കതീതമായി നാട്ടിൽ സാംസ്കാരിക ഔന്നിത്യം പ്രാപിച്ച ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.