ജി.എൽ.പി.എസ് അമരമ്പലം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിന്റെ ആരംഭം
റവന്യൂ വകുപ്പിൽ നിന്നു 1/7/2000 ത്തിൽ കൈമാറി കിട്ടിയ 2 ഏക്കർ 16 സെന്റ് സ്ഥലത്ത് 2000 ത്തിലെ ജനകീയാ സുത്രണ പദ്ധതിയിൽ അമരമ്പലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2 ക്ലാസ്സ് മുറികൾ നിർമ്മിക്കപ്പെട്ടു. തുടർന്ന് 2004 -05 വർഷത്തിൽ എസ്. എസ്. എ യുടെ ആഭിമുഖ്യത്തിൽ മൂന്ന് ക്ലാസ്സ് മുറികൾ കൂടി ലഭിച്ചതോടെ പഠനം തിർത്തും വാടകകെട്ടിടത്തിൽ നിന്നും മാറി സർക്കാർ വക സ്ഥലത്തായി പിന്നീട് വിവിധ ഘട്ടങ്ങളിലായി എസ്. എസ്. എ വകയായും പഞ്ചായത്ത് വകയായും ഒരു റൂമും, സ്റ്റേജും, ഓഡിറ്റോറിയവും, സ്റ്റോർ കം പാചകപ്പുരയും സ്കൂളിന് ലഭിച്ചു. പിന്നീട് 2018 -19 അധ്യയന വർഷത്തിൽ PTA യുടെ നേതൃത്വത്തിൽ ഒരു ക്ലാസ് മുറി കൂടി നിർമ്മിക്കപ്പെട്ടു .
2021 -22അധ്യയന വർഷത്തിൽ 123വിദ്യാർത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരനും ഇവിടെയുണ്ട് . അനംഗീകൃത സ്കൂളുകളുടെ കടുത്ത വെല്ലുവിളികൾക്കിടയിലും ഈ സ്ഥാപനം ഉയർന്ന പഠനനില പാരം പുലർത്തുന്നു.