അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

അഞ്ചരക്കണ്ടി എച്ച് എസ് എസിൽ ഈ വർഷം ആരംഭിച്ച എസ് . പി. സി യൂണിറ്റ് പ്രവർത്തനോദ്ഘടാനം ബഹു. രാജ്യസഭ എംപി ഡോ: വി ശിവദാസൻ നിർവഹിച്ചു. സി പി ഒ ആയി സി കെ ഷിജിത്തും, എ സി പി ഒ ആയി എം. വിജിനയും ചുമതല നിർവഹിക്കുന്നു. ലഹരി വിരുദ്ധ ക്ലാസ്, ട്രാഫിക് ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ ചിട്ടയായി നടത്തിവരുന്നു.

ഊർജ സംരക്ഷണ ദിനത്തിൽ സ്‌കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ നിർമൽ മധു ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം വിഷയമാക്കി ക്ലാസ് കൈകാര്യം ചെയ്തു.

ഊർജ സംരക്ഷണ ദിനം ക്ലാസ്
ഊർജ സംരക്ഷണ ദിനം ക്ലാസ്

സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയായ വിജേഷിന്‌ സ്‌കൂളിന്റെ കൂടി സഹായത്തോടെ സഹപാഠികൾ എടുത്തുനൽകിയ സ്നേഹവീടിന്റെ പരിസരത്ത് എസ് പി സി കുട്ടികൾ വൃക്ഷത്തൈകൾ നടുകയും , പൂന്തോട്ടം ഒരുക്കുകയും ചെയ്തു.


2021 ഡിസംബർ 30,31 തീയതികളിൽ ക്രിസ്മസ് ദ്വിദിന ക്യാമ്പ് നടന്നു. ക്യാമ്പ് ബഹു.ചക്കരക്കൽ SHO ശ്രീ സത്യനാഥൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളുടെ ക്ലാസ്സുകളും, കലാപരിപാടികളും നടന്നു.