എം.എ.ഐ.എച്ച്.എസ് മുരിക്കടി
ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായതേക്കടിയില് നിന്നും കേവലം 9 കി.മി. മാത്രം ദൂരത്തിലാണ്, പീരുമേട് താലൂക്കിലെ ഏറ്റവും പഴക്കമേറിയ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന മുരുക്കടി എന്ന ഗ്രാമം, സമുദ്രനിരപ്പില്‍ നിന്നും 1500 അടിയിലധികം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണ്
എം.എ.ഐ.എച്ച്.എസ് മുരിക്കടി | |
---|---|
വിലാസം | |
മുരിക്കടി ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | '''ഇടുക്കി''' |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
23-11-2016 | Maihsmurukady |
ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍ കുമളിഗ്രാമ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന മുരുക്കടി എം. എ. ഐ. ഹൈസ്കൂളിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.
ചരിത്രം
ആലപ്പുഴ മങ്കൊമ്പിലെ പ്രസിദ്ധമായ കിഴക്കേമഠത്തിലെ വിദ്യാസമ്പന്നനും പുരോഗമനതല്‍പരനുമായ ശ്രീ. എന്‍. വിശ്വനാഥ അയ്യര്‍- സ്കൂള്‍ മാനേജര്‍ 1928-ല്‍ മുരുക്കടിയില്‍ വന്നു. അക്കാലത്ത് എസ്റ്റേറ്റ് മാനേജരായിരുന്ന നടേശന് എന്നയാളില്‍നിന്നും എസ്റ്റേറ്റ് വിലയ്ക്കു വാങ്ങി. നടേശന്റെ ഭാര്യ മീനാംബികയുടെ പേരിലായിരുന്ന സ്ഥലം, പിന്നീട് മുരുകാടി(മുരുകന്റെ സ്ഥലം) എന്നറിയപ്പെടുകയും പില്ക്കാലത്ത് മുരുക്കടി ആയി മാറുകയും ചെയ്തു. 1942-ല്‍ എസ്റ്റേറ്റ് ഫാക്ടറിയോടുചേര്‍ന്ന ഒരു ഷെഡില്‍ ഒരാശാന്റെ ശിക്ഷണത്തില്‍ കുടിപ്പള്ളിക്കുടമായി ആരംഭിച്ചു. എന്നാല്‍ തൊഴിലാളികളുടെ കുട്ടികള്‍ക്ക് സ്കൂളില്‍ വരുവാനോ പഠിക്കുവാനോ താല്‍പ്പര്യം ഇല്ലായിരുന്നു. എസ്റ്റേറ്റ് ജീവനക്കാരെ ലയങ്ങളിലയച്ച് മിഠായിയും മറ്റ്ഭക്ഷണസാധനങ്ങളും നല്‍കിയാണ് കുട്ടികളെ ക്ലാസ്സില്‍ കൊണ്ടുവന്നിരുന്നത്. അങ്ങനെ താല്‍ക്കാലികമായി ആ ഷെഡില്‍ ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസ്സുള്‍ ആരംഭിച്ചു. ഈ കൊച്ചു സ്ഥാപനം പടിപടിയായി വളര്‍ന്ന് ഒരു ഹൈസ്കൂളായി മാറുകയും സ്വാമി ഈ സ്കൂളിന് തന്റെ പിതാവിന്റെ സ്മരണാര്‍ത്ഥം ' മങ്കൊമ്പ് ആണ്ടി അയ്യര്‍ ഹൈസ്കൂള്‍ ' (എം. എ. ഐ. ഹൈസ്കൂള്‍) എന്ന് നാമകരണം നടത്തുകയും ചെയ്തു. റിട്ടയേര്‍ഡ് ഡി. ഇ. ഓ ശ്രീ. നാരായണയ്യര്‍ ആയിരുന്നു സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകന്. തുടര്‍ന്ന് ശ്രീ. ഇ. ശങ്കരന്‍പോറ്റി പ്രധാനാദ്ധ്യാപകനായി. വണ്ടന്മേട്, വണ്ടിപ്പെരിയാര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും അക്കാലത്ത് കാല്‍നടയായി കുട്ടികള്‍ ഇവിടെ പഠിക്കുവാനെത്തിയിരുന്നു.
|