സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1965 മുതൽ തന്നെ ഒരു പ്രാഥമികവിദ്യാലയത്തിനു വേണ്ടിയുള്ള പ്രവർത്തനം തുടങ്ങി. 1967-ൽ ശ്രീ ജോസഫ് കുഴിവേലി ഏകാധ്യാപകൻ ആയി ഒരു കുട്ടിപ്പള്ളിക്കൂടം ആരംഭിച്ചു. പരപ്പ ജനതയുടെ കൂട്ടായ പ്രവർത്തന ഫലമായീ 1968-ൽ സ്വന്തം നാട്ടിലൊരു സർക്കാർ പ്രാഥമിക വിദ്യാലയം എന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ എൻ സുകുമാരപ്പണിക്കർ നിയമിതനായി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ 15 പെൺകുട്ടികളും 10 ആൺകുട്ടികളും അടങ്ങുന്ന ഒന്നാം ക്ളാസ് ഒരു താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.

         സ്കൂളിനാവശ്യമായ 1 ഏക്കർ സ്ഥലം നൽകിയത് ശ്രീ തലയന്റകത്ത് ഹംസ ആയിരുന്നു. സർവ്വ ശ്രീ ചാണ്ടി കുരിശുംമ്മൂട്ടിൽ ,പി .ജെ .ജോസഫ് പാഴൂത്തടം , ഹംസ തലയന്റകത്ത് ,മായിൻ പുതിയവളപ്പിൽ വി.സി . ജോസ് വരിക്കമാക്കൽ ,പി .ജെ കുര്യൻ പാഴൂത്തടം, ബത്താലി മായിൻ ,പൂമംഗലോരകത്ത് സാവാൻ ,കോട്ടാളകത്ത് അബ്ധുള്ള  , ചേളൻ ആലി ,തോമസ് കുഴിവേലി ,ഇബ്രഹിൻ ഹാജി തുടങ്ങിയ നിരവധിപ്പേരുടെ പ്രയത്നത്താൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കപ്പെട്ടു. സാമ്പത്തികമായും ശ്രമദാനമായും നിർലോഭമായ സഹകരണമാണ് ജനങ്ങൾ നൽകിയത് .
         1990-ൽ യു  പി സ്കുളായി ഉയർത്തപ്പെട്ടു. മറ്റുവിദ്യാലയങ്ങൾ 4 കി മീ  അകലെയാണ് . ഹൈസകൂൾ പഠനത്തിനായി കാർത്തികപുരം ജി എച്ച് എസ് എസ് , രയരോം ജി എച്ച് എസ് , ആലക്കോട് എൻഎസ് എസ്  എന്നീ വിദ്യാലയങ്ങളെ ആശ്രയിക്കുന്നു.
         ഗതാഗത- താമസസൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ സ്ഥിരമായി സേവനം അനുഷ്ഠിച്ച അധ്യാപകർ കുറവായിരുന്നു. 1971 മുതൽ 1999 -ൽ റിട്ടയർ ചെയ്യുന്നത് വരെ ശ്രീ എൻ കെ വിശ്വംഭരൻ മാസ്റ്ററുടെ ആത്മാർഥസേവനം സ്കുളിന് കൈത്താങ്ങായി.
        1968- മുതൽ നാളിതുവരെ സ്കൂളിനെ നയിച്ച ഹെഡ്മാസ്റ്റർമാർ - സർവശ്രീ എൻ സുകുമാരപ്പണിക്കർ ,ഭാസ്ക്കരൻ കർത്താ ,ഗർവാസിസ് വർക്കി ,നാരായണൻ നമ്പ്യാർ ,കെ വി നാരായണി ,എൻ മധുസൂദനൻ നമ്പൂതിരി ,അബ്ദുൽ ഖാദർ , കെ വി ഗോപാൻ നമ്പ്യാർ , കെ കോരൻ ,ശ്രീധരൻ നമ്പ്യാർ ,ഭാനുമതി ,കെ സഹദേവൻ ,എൻ കെ  വിശ്വംഭരൻ , പത്മാവതി ,ആന്റണി ,ത്രേസ്യ കെ സി ,ഗോപി ,കുര്യാക്കോസ് സത്യേന്ദ്രൻ ,ടോമി ജോസഫ് , വി ജെ പ്രകാശ് ,എം.സതീശൻ.
        1 മുതൽ 7 വരെ ക്ളാസ്സുകളിലായി 184 കുട്ടികൾ ഈ അധ്യയനവർഷം സ്കൂളിൽ പഠിക്കുന്നു .ഒന്ന് ,രണ്ട്  ക്ളാസ്സുകളിലായി ശിശുസൗഹ്രദ ക്ളാസുമുറികൾ ഒരുക്കിയിട്ടുണ്ട്. 20 .1 അനുപാതത്തിൽ ടോയ്ലറ്റുകൾ ലഭ്യമാണ്. ഉച്ചഭക്ഷണപരിപാടി കുറ്റമറ്റരീതിയിൽ നടത്തിവരുന്നു.തിളപ്പിച്ചാറ്റിയ കുടിവെള്ളം എല്ലാക്ളാസ്സുകളിലും നൽകിവരുന്നു. സുരക്ഷിതമായ ക്ളാസ്സ് മുറികൾ ,ചുറ്റുമതിൽ ,ഒരോ ക്ളാസ്സിലും ഫാൻ ,എ​ല്ലാ ക്ലാസ്സിലും അനൗൺസ്മെന്റ് സിസ്റ്റം ,ഹരിതാഭമായ സ്കൂൾ പരിസരം ,ചൈൽഡ് പാർക്ക് ,കമ്പ്യൂട്ടർ ലാബ് ,ഡോ.സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം , എൽ പി വിദ്യാർഥികൾക്കായി ഊട്ടുപുര ,പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,മത്സ്യക്കുളം ഇവയെല്ലാം സ്കൂളിന്റെ സവിശേഷതകൾ ആണ് .സ്കൂളിന്റെ സർവതോമുഖമായ പുരോഗതിയിൽ എസ് എസ് എ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഭൗതികസൗകര്യത്തിന് ഗ്രാമപഞ്ചായത്തിന്റെ പിന്തുണയും ലഭിച്ചുവരുന്നു
        ഹെഡ്മാസ്റ്റർ ,ഒഫീസ് അറ്റൻഡൻറ് ,2 യു പി എസ് എ ,4 എൽ പി എസ് എ ,2 ഭാഷാധ്യാപകർ (അറബി,ഹിന്ദി ) ഉൾപ്പെടെ ആകെ 10 തസതികകളാണ് അനുവതിക്കപ്പെട്ടിട്ടുള്ളത്.
        ഈ പ്രദേശത്തെ ​ഏകസ്ഥാപനം കാത്തുസംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ ജനങ്ങൾ സ്കൂൾ പ്രവർത്തനത്തിൽ സജീവമായി സഹകരിക്കുന്നു.പി .ടി .എ യുടെ പ്രവർത്തനം മാത്യകാപരമാണ്. 2015-ലെ ബെസ്റ്റ്  പി .ടി .എ അവാർഡ് ലഭിച്ചു.ഡയറ്റിന്റെ ശുചിത്വവിദ്യാലയ പുരസ്കാരവും ഹരിതനിധി പുരസ്കാരവും മികച്ച സീഡ് വിദ്യാലയ പുരസ്കാരവും ഹരിതനിധി പുരസ്കാരവും മികച്ച സ്വീഡ് വിദ്യാലയം മികച്ച നല്ല പാഠം വിദ്യാലയം   മികച്ച സീഡ് കോ - ഒർഡിനേറ്റർ എന്നിവക്കുള്ള പുരസ്ക്കാരങ്ങളും ലഭിച്ചുട്ടുണ്ട്.
         പി .ടി .എ പ്രസിഡണ്ട് -ശ്രി തോമസ്‌ എം.സി.,വൈസ് പ്രസിഡണ്ട് -   ശ്രി  .      
          മദർ പി .ടി .എ പ്രസിഡണ്ട് -ശ്രീമതി നിത്യ ഷാജി , വൈസ് പ്രസിഡണ്ട്  ശ്രീമതി -
         ഗ്രാമപഞ്ചായത്ത് മെമ്പർ - ശ്രീ ഫ്രാൻസിസ് മ്രാലയിൽ
          ഹെഡ്മാസറ്റർ -ശ്രീ എം.സതീശൻ .
       പ്രവർത്തനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നുണ്ടെങ്കിലും സ്ഥലസൗകര്യക്കുറവും കെട്ടിട സൗകര്യക്കുറവും കൂടുതൽ പുരോഗതിക്ക് തടസ്സമാകുന്നു.എങ്കിലും ഈ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുലമായ പങ്കുവഹിക്കുന്ന ഈ വിദ്യാലയം മികച്ച നേട്ടങ്ങളുമായി പ്രയാണം തുടരുന്നു .