കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവർത്തനങ്ങൾ 2019-2020

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ

പ്രവേശനോത്സവം

2019-2020 വർഷത്തെ തുടക്കം സ്‌കൂൾ പൂർവ്വീത്യാർത്ഥികൾ സാനിധ്യത്തിൽ പ്രവേശനോത്സവം ജൂൺ 6 തുടക്കം കുറിച്ച് .പുതിയ കൂട്ടുകാരെ പൂര്വവിദ്യാര്ഥികളോടൊപ്പം അധ്യാപരും വരവേല്പിന്റെ ഉത്സവമായിരുന്നു.പി ടി എ അംഗങ്ങളും അധ്യാപകരും ചേർന്ന് വർണ്ണക്കടലാസും സമ്മാനപൊതികളുമൊരുക്കി.വരഭത്തിൽ കാറ്റിലാടുന്ന തോരണങ്ങൾ വരവേല്പിന്നാണ് ഒരുക്കിയിരുന്നു.ആദ്യാക്ഷരം കുറിക്കുവാൻ എത്തിയവരെ പുതിയ അധ്യയനവർഷം വരവേറ്റത് പത്തരമാറ്റിണ്ടേ പകിട്ടേകി.ഭാവി തലമുറയെ ഉന്നതയിൽ എത്തിക്കാൻ ഉള്ള ചുവടു പടിയായിരുന്നു പ്രവേശന ഉത്സവത്തിനിടെ മുക്കിയ ലക്ഷ്യം.ഓരോ വർഷവും പ്രവർത്തനങ്ങളിൽ വരുത്തുന്ന ഉചിതമയമാറ്റങ്ങൾ കെ കെ എം എൽ പി സ്കൂളിലെ അധ്യാപകരുടെ നേട്ടങ്ങൾ തന്നെയാണ്.രാവിലെ പി ടി എ പ്രസിഡണ്ട് ശ്രീ.ദേവൻ അവർകൾ പ്രവേശന ഉത്സവത്തിനിടെ ഉത്കടന കർത്തവ്യം നിർവഹിച്ചു. പ്രീ പ്രൈമറി ,ഒന്നാം ക്ലാസ് പ്രവേശനം നേടിയ കുരുന്നുകളെ പുതു മോടിയോടെ അക്ഷര മുറ്റത്തിന്റെ അങ്ങത്തിലേക്കി അക്ഷര പൂക്കൾ നൽകിയും അക്ഷര ദീപം തെളിയിച്ചുമാണ് വരവേറ്റത്.അക്ഷര പൂക്കൾ ഏന്തി നിൽക്കുന്ന കുരുന്നുകൾ ഭാവി പ്രതിപകലെ വാർത്തെടുക്കാൻ ഉള്ള ഒരു തുടക്കമാണെന്ന് മനസിലാക്കാം.പഞ്ചായത് പ്രസിഡണ്ട് ശ്രീമതി .ജയശ്രീ അവർകൾ ആദ്യാക്ഷരം കുറിച്ചുകൊണ്ട് പ്രവേശനഉത്സവത്തെ ആവേശത്തിമിർപ്പിലാക്കി.വാർഡ് മെമ്പർ ശ്രീമതി .ധനലക്ഷ്മി അവർകൾ ,കെ കെ എം എൽ പി സ്കൂൾ വണ്ടിത്താവളം  പ്രധാനാധ്യപിക ശ്രീമതി.ചന്ദ്രകല.ഡി  അക്ഷരദീപം തെളിയിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ.ഫെമിൽ.കെ മാഷ് കുരുന്നുകൾക്ക് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.മുക്കിയ മന്ധ്രിയുടെ കുരുന്നുകൾക്കുള്ള കത്ത് ശ്രീമതി.റഹ്മത്തനീസ.കെ വായിച്ചു കേൾപ്പിച്ചു.കുരുന്നുകൾക്ക് ഏറെ സന്ദോശമായ പഠന കിറ്റ് ഉം ,പായസവും നൽകി.പ്രവേശനോത്സവത്തിന്റെ തലേ ദിവസം ജൂൺ 5 പരിസ്ഥിതിദിനം ആചരിച്ചു വൃക്ഷതൈകൾ വിതരണം ചെയ്തു.

അയ്യങ്കാളി ചരമദിനം

അയ്യങ്കാളി ചരമദിനമായ ജൂൺ 18ന്, സാമൂഹ്യ പരിഷ്കർത്താവായ അയ്യങ്കാളിയെക്കുറിച്ച് കെ എം എൽ പി സ്കൂൾ വണ്ടിത്താവളം ,കുട്ടികളെ ബോധവാന്മാരാക്കി. അദ്ദേഹം കേരളത്തിന് നൽകിയ മഹത്തായ സേവനങ്ങൾ വിലയിരുത്തുകയും മനസ്സിലാക്കുകയും ചെയ്തു.

വായനാദിനം

പി. എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. എല്ലാ ക്ലാസുകളിലെയും കുട്ടികൾ ചേർന്നുള്ള വായനാദിനാഘോഷം വളരെ ഉത്സാഹഭരിതമായിരുന്നു. പി. എൻ. പണിക്കരുടെ ജീവചരിത്രം, വായനാക്കുറിപ്പ്, പി. എൻ. പണിക്കരുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യങ്ങൾ എന്നിങ്ങനെയുള്ള വായനയുടെ അന്തസത്ത നിലനിർത്തുന്ന ഒരു ഗംഭീര വായനാദിനം ആയിരുന്നു ഈ വർഷം നടന്നത്.പി. എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. എല്ലാ ക്ലാസുകളിലെയും കുട്ടികൾ ചേർന്നുള്ള വായനാദിനാഘോഷം വളരെ ഉത്സാഹഭരിതമായിരുന്നു. പി. എൻ. പണിക്കരുടെ ജീവചരിത്രം, വായനാക്കുറിപ്പ്, പി. എൻ. പണിക്കരുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യങ്ങൾ എന്നിങ്ങനെയുള്ള വായനയുടെ അന്തസത്ത നിലനിർത്തുന്ന ഒരു ഗംഭീര വായനാദിനം ആയിരുന്നു ഈ വർഷം നടന്നത്.കെ എം എൽ പി സ്കൂൾ വണ്ടിത്താവളം  പ്രധാനാധ്യപിക ശ്രീമതി.ചന്ദ്രകല.ഡി  വായനാവാരത്തിൻറെ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്. കുരുന്നു കൂട്ടുകാർക്ക് എന്താണ് വായന എന്നും, ചെറിയ കുട്ടികൾ എങ്ങനെയാണ് വായിച്ചു തുടങ്ങേണ്ടത് എന്നും, വായനയുടെ പ്രാധാന്യം എന്താണെന്നും വളരെ ലളിതമായ രീതിയിൽ ഞങ്ങളുടെ കുരുന്നുകൾക്ക് പറഞ്ഞുകൊടുത്തു. ഓരോ ക്ലാസുകളിലെ കുട്ടികളും വളരെ ഉത്സാഹഭരിതമായിട്ടാണ് വായനാ ദിന ആഘോഷത്തിൽ പങ്കാളികളായത്. ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നുകൾ വായനയെ ജീവിതത്തിലുടനീളം മുറുകെ പിടിക്കണമെന്നും, വായന നമ്മുടെ നല്ല ചങ്ങാതിമാരായി മാറണമെന്നും ശ്രീ. ഫെമിൽ.കെ മാഷ് പറഞ്ഞു. തുടർന്ന് ശ്രീമതി. .റഹ്മത്തനീസ.കെ ടീച്ചർ വായനാദിനത്തിന്റെ പ്രാധാന്യങ്ങളെക്കുറിച്ച് ലളിതമായി പകർന്നു നൽകിക്കൊണ്ട് വായനാവാരത്തിന് തുടക്കംകുറിച്ചു.

ബുസ്തകം എന്റെ ചങ്ങാതി

വായനാവാരത്തിന്റെ ഭാഗമായി നടത്തിയ പുസ്തകപ്രദർശനം വളരെ രസകരമായിരുന്നു. എല്ലാവർഷവും പുസ്തക പ്രദർശനം നടത്തും.കെ എം എൽ പി സ്കൂൾ വണ്ടിത്താവളം  നാലാം ക്ലാസിലെ കുട്ടികളാണ് അനേകം പുസ്തകങ്ങളുടെ ഒരു വിസ്മയ പ്രദർശനം നടത്തിയത്. എല്ലാ കുട്ടികളെയും സ്കൂളിൽ ഉള്ള പുസ്തകങ്ങളെ പരിചയപ്പെടുത്താനും, നല്ല വായനക്കാരാക്കി മാറ്റാനുമുള്ള ഒരു ചുവടുവെപ്പായിരുന്നു കെ എം എൽ പി സ്കൂൾ വണ്ടിത്താവളം ഈ പുസ്തകപ്രദർശനം. ഒരു ക്ലാസ് മുറി നിറയെ വിവിധ പുസ്തകങ്ങൾ കൊണ്ട് ദൃശ്യവിസ്മയം തീർക്കുകയായിരുന്നു ഞങ്ങളുടെ കുരുന്നുകൾ. ഓരോ കുട്ടികൾക്കും വായനയുടെ പുതിയ അനുഭൂതി തന്നെ നൽകി എന്നതാണ് സത്യം. ശ്രീമതി.സരസ്വതി ടീച്ചറുടെ നേതൃത്വത്തിലാണ് പുസ്തക പ്രദർശനം നടത്തിയത്.

ആരോഗ്യം കാക്കും യോഗ

ജൂൺ 21 യോഗ ദിനത്തിന് വളരെ വലിയ പ്രാധാന്യം തന്നെ ഉണ്ടായിരുന്നു. .വണ്ടിത്താവളം കെ എം എൽ പി സ്കൂൾ എല്ലാ കുട്ടികളെയും യോഗയിലേക്ക് നടത്തിക്കൊണ്ടു പോവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.യോഗ മനസിനെ  യേഗികരിക്കാനും കൂർത്ത സൂഷ്മമായ ചിന്ത ശേഷിക്കും അനിയോജ്യമാണ്. യോഗ വളരെ നല്ല ഔഷധവും, അറിവും, വിദ്യയും ആണെന്ന സത്യം കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിലുള്ള ഒരു പരിപാടിയായിരുന്നു ഇത്. പ്രശസ്ത യോഗാ അധ്യാപകനായ ശ്രീ. പ്രവീൺ അവർകളാണ് യോഗാദിനം ഉദ്ഘാടനം ചെയ്തത്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാൽ, നമ്മെ കടന്നാക്രമിക്കുന്ന രോഗങ്ങളെ അകറ്റാനുള്ള ഭൂമിയിലെ ഏറ്റവും വലിയ ഔഷധമാണ് യോഗ എന്ന് പ്രവീൺ സാർ പറഞ്ഞു. മാത്രമല്ല വണ്ടിത്താവളം കെ എം എൽ പി സ്കൂൾ കുറച്ചു വർഷങ്ങളായി യോഗ സജീവമായി പഠിപ്പിക്കുന്നത് കൊണ്ട് യോഗയുടെ ചെറു പാഠങ്ങൾ ഇവിടത്തെ കുരുന്നുകൾക്ക് ഗ്രാഹ്യമായിരുന്നു. ഓരോ യോഗ മുറകളും എങ്ങനെയാണ് ചെയ്യേണ്ടതെന്നും അതു കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്നും ശ്രീ. പ്രവീൺ അവർകൾ പറയുമ്പോൾ, ശ്രീ. രാഹുൽ അവർകൾ യോഗാഭ്യാസങ്ങൾ ചെയ്തു കാണിച്ചു. കുരുന്നുകൾക്കും അതേപോലെ ചെയ്യാൻ അവസരം നൽകി. യോഗ എന്നത് ഒരിക്കലും അവസാനിക്കുന്ന ഒന്നല്ല. അത് ജീവിതത്തിലുടനീളം കൊണ്ടു പോയാൽ മാത്രമേ അതിൻറെ പരിപൂർണ്ണ ഫലം നമുക്ക് ലഭിക്കുകയുള്ളൂ എന്നും ശ്രീ.പ്രവീൺ അവർകൾ കുട്ടികൾക്ക് പകർന്നു കൊടുത്തു കൊണ്ട് യോഗാഭ്യാസങ്ങൾക്ക് തുടക്കം കുറിച്ചു.

ലഹരി വിരുദ്ധ ദിനം

ജൂൺ 26, ലോക ലഹരി വിരുദ്ധദിനത്തിന് മാതൃകാപരമായ ഒരു അസംബ്ലിയാണ് നടന്നത്. വണ്ടിത്താവളം കെ എം എൽ പി സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി..ചന്ദ്രകല.ഡി  അവർകൾ ഇന്നത്തെ തലമുറയിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും അവ ഉണ്ടാക്കുന്ന മാരകമായ അസുഖങ്ങളെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. ലഹരി വിരുദ്ധ പോസ്റ്റർ, പ്ലക്കാർഡ് എന്നിവ അസംബ്ലിയിൽ പ്രദർശിപ്പിച്ചു

ജൂലൈ

വായനാവാര സമാപനം

ഉദ്ഘാടനം- ബഷീർ ദിനം

വിദ്യാരംഗം

മലയാളം ക്ലബ്

പ്രീ പ്രൈമറി പാഠപുസ്തക വിതരണം

വായനാവാരത്തിൻറെ സമാപനവും, ബഷീർ ദിനവും സംയുക്തമായാണ് നടത്തിയത്. ജൂലൈ 5 വെള്ളിയാഴ്ച ശ്രീ.ഇബ്‌റാഹിം മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. ബഷീർ പഠിപ്പിച്ച മാനവികതയുടെ മൂല്യങ്ങൾ അദ്ദേഹം തൻറെ രചനകളിലൂടെ കുട്ടികൾക്ക് പകർന്നു നൽകി. ഇതോടൊപ്പം തന്നെ വിദ്യാരംഗം, മലയാളം ക്ലബ് ഇവയുടെ ഉദ്ഘാടനവും, പ്രീ പ്രൈമറി ക്ലാസുകളിലേക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ശാസ്ത്രീയമായി തയ്യാറാക്കിയ പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനവും അവർകൾ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ.ദേവൻ അവർകൾ അധ്യക്ഷനായിരുന്നു. കെ കെ എം എൽ പി സ്കൂൾ വണ്ടിത്താവളം ,പ്രധാനാധ്യപിക ശ്രീമതി.ചന്ദ്രകല.ഡി  ടീച്ചർ സ്വാഗതവും ശ്രീമതി.ഷെഫിനി ടീച്ചർ ആശംസകൾ അറയിച്ചു , സ്റ്റാഫ് സെക്രട്ടറി ശ്രീ.ഫെമിൽ.കെ മാഷ് നന്ദിയും പറഞ്ഞു. തുടർന്നു ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കവിതാലാപനം, ആസ്വാദനക്കുറിപ്പ്, പതിപ്പ് പ്രകാശനം, ബഷീർ കൃതിയായ പൂവമ്പഴത്തിന്റെ സ്കിറ്റ്, ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കരണം, തമിഴ്നാടിന്റെ അഭിമാന കവിയായ സുബ്രഹ്മണ്യ ഭാരതീയരെ പരിചയപ്പെടുത്തൽ, തമിഴ് കവിതാലാപനം എന്നിവ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് നല്ലൊരു അനുഭവമായിരുന്നു ഈ പരിപാടി എന്നതിൽ സംശയമില്ല .

ഇംഗ്ലീഷ് ക്ലബ്ബ് 2019-20 - ഉദ്ഘാടനം

കെ കെ എം എൽ പി സ്കൂൾ വണ്ടിത്താവളം സ്കൂളിലെ 2019- 20 വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് 12.7.19 വെള്ളി ശ്രീ.മുസാപ്പ അവർകൾ റീടൈർഡ് പ്രധാന അദ്ധ്യാപകൻ കെ കെ എം എൽ പി സ്കൂൾ വണ്ടിത്താവളംഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം. നാം ഉപയോഗിക്കുന്ന പല ഇംഗ്ലീഷ് വാക്കുകളും ഇംഗ്ലീഷ് അറിയാത്തവർ പോലും ഉപയോഗിക്കുന്നു. നാമറിയാതെതന്നെ അവ നമ്മുടെ ഭാഷയിൽ ഇടം പിടിച്ചിരിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയുടെ ജന്മദേശം, വ്യത്യസ്തമായ ശൈലികൾ, പ്രാദേശികഭേദങ്ങൾ, ഭാഷയുടെ സൗന്ദര്യം എന്നിവ ഉദാഹരണസഹിതം കുട്ടികൾക്ക് മനസിലാക്കിക്കൊടുത്തു. കുട്ടികളുമായുള്ള ഇടപെടലുകൾ എല്ലാം തന്നെ ഇംഗ്ലീഷിലായതിനാൽ രസകരമായ ക്ലാസ് അന്തരീക്ഷം സൃഷ്ടിക്കാനും കഴിഞ്ഞു. ആംഗ്യപ്പാട്ടുകൾ, വീഡിയോ പ്രദർശനം എന്നിവ കുട്ടികളെ ഏറെ ആകർഷിച്ചു. ഇംഗ്ലീഷിനെ ഭയമില്ലാതെ സമീപിക്കാനുള്ള ഒരു തുടക്കമിടൽ കൂടിയായിരുന്നു ഈ വേദി. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം പ്രകടിപ്പിക്കാനായി അവരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു ഇംഗ്ലീഷ് മാഗസിൻ പുറത്തിറക്കാൻ കുട്ടികളുടെ നിർദ്ദേശിക്കുകയും അതിനു ബ്ളൂമിംഗ് ബഡ്‌സ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി. ഷെഫിനി ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീ. ഫെമിൽ.കെ മാഷ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പരിപാടികളുടെ അവതരണവും ഉണ്ടായിരുന്നു.

ശാസ്ത്ര ക്ലബ് ഉദ്ഘാടനം, ചാന്ദ്രദിനം

മാനവരാശിയുടെ വൻകുതിച്ച് ചാട്ടത്തിന് 50 വയസ്സ്.....മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ ചരിത്രമുഹൂർത്തം ഓർമിച്ചുകൊണ്ട് ചാന്ദ്രദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിലെ ശാസ്ത്ര ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു. വണ്ടിത്താവളം കെ കെ എം എൽ പി എസിലെ പ്രധാനാധ്യപിക ശ്രീമതി.ചന്ദ്രകല .ഡി ടീച്ചറാണ് കുട്ടികൾക്ക് ശാസ്ത്രാവബോധം വളർത്തുന്നതിന്റെ അടിത്തറപാകി ശാസ്ത്ര ക്ലബ് ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് വൈവിധ്യമാർന്ന പരീക്ഷണ പ്രവർത്തനങ്ങൾ നടത്തി.കാറ്റിന് ഭാരം ഉണ്ട് ,കൃത്രിമ മഴ ഉണ്ടാക്കൽ,മെഴുകുതിരി ചൂടാകുമ്പോൾ ഉണ്ടാകുന്ന രസകരമായ മാറ്റത്തിനെയും, പൊട്ടാസ്യവും, ഗ്ലിസറിനും ചേർന്നാൽ തീ കത്തും എന്നിവയെ നിരീക്ഷിച്ചുകൊണ്ട് നടത്തിയ പരീക്ഷണത്തിലൂടെ നമ്മുടെ നിത്യജീവിതത്തിൽ സയൻസ് എത്രത്തോളം പ്രാധാന്യം അർഹിക്കുന്നുണ്ടെന്ന് ടീച്ചർ വ്യക്തമാക്കി. അതിനെക്കുറിച്ച് കുട്ടികൾക്ക് വിശദീകരണങ്ങൾ നൽകി. സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി .സ്മിത ടീച്ചറാണ് ഇതിന് നേതൃത്വം നൽകിയത്. ആദ്യ ചന്ദ്രയാത്ര സംഘത്തിലെ അംഗങ്ങളായ നീൽ ആംസ്ട്രോങ്ങ്, മൈക്കിൾ കോളിൻസ്, എഡ്വിൻ ആൽഡ്രിൻ തുടങ്ങിയവരുടെ വേഷമിട്ട് കുട്ടികൾ സ്വയം പരിചയപ്പെടുത്തി. ആ മഹാന്മാരെക്കുറിച്ച് കൂടുതലറിയാൻ ഇത് അവസരമൊരുക്കി. വിവിധ ക്ലാസ്സുകാർ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് പ്രകാശനം നടത്തി. അമ്പിളിമാമനെ കുറിച്ചുള്ള പാട്ടുകൾ, അപ്പോളോ 11 ന്റേയും, റോക്കറ്റിന്റേയും മാതൃകകൾ പ്രദർശനം, പ്രസംഗം, കടങ്കഥകൾ, ക്വിസ് തുടങ്ങിയവയും ഉണ്ടായിരുന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ.ഫെമിൽ.കെ സ്വാഗതവും, ശ്രീ.രഘുപതി സാർ നന്ദിയും പറഞ്ഞു. ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശനവും നടത്തി.

പി. ടി. എ ജനറൽബോഡി

ഈ വർഷത്തെ പി.ടി.എ ജനറൽബോഡി ഓഗസ്റ്റ് 7ബുധനാഴ്ച ഒരു മണിക്ക് സ്കൂളിൽ വച്ച് നടന്നു. കെ കെ എം എൽ പി വണ്ടിത്താവളം സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. സ്കൂളിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായ പങ്ക് ഇവിടത്തെ പി.ടി.എയ്ക്ക് ഉണ്ട്. ഈ വർഷം പി.ടി.എ ജനറൽബോഡി യോഗത്തിൽ ഏകദേശം മുന്നൂറ്റിഅമ്പതു രക്ഷിതാക്കളാണ് പങ്കെടുത്തത്. പ്രധാനാധ്യാപിക ശ്രീമതി.ചന്ദ്രകല.ഡി ടീച്ചർ യോഗത്തിൽ സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡണ്ട് ശ്രീ.വാസു അവർകളാണ്. രക്ഷിതാക്കൾ കുട്ടികളുടെ പഠന കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കണമെന്നും, രക്ഷിതാക്കളുടെ ടി.വി കാണൽ കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ടീച്ചർ പറഞ്ഞു. തുടർന്ന് എൽ. എസ്. എസ് പരീക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വിദ്യാലയങ്ങളിൽ നൽകി വരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വളരെ വ്യക്തമായി തന്നെ രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. പിന്നീട് ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള വരവ്, ചെലവ് കണക്കുകളും, റിപ്പോർട്ടും ടീച്ചർ അവതരിപ്പിച്ചു. തുടർന്ന് വിദ്യാലയത്തിന്റെ വികസനകാര്യങ്ങളിൽ നടത്തിയ ചർച്ചയിൽ രക്ഷിതാക്കൾക്ക് അഭിപ്രായം പറയാനുള്ള അവസരം നൽകി. കുറച്ച് രക്ഷിതാക്കൾ മക്കളുടെ പഠന സംബന്ധമായ കാര്യങ്ങളും, വിദ്യാലയത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ജനറൽബോഡി യോഗത്തിൽ പങ്കുവെച്ചു. പിന്നീട് പുതിയ പി.ടി.എ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം വൈസ് പ്രസിഡന്റ് ആയിരുന്ന ശ്രീ. ഹനീഫ അവർകളാണ്. പി.ടി.എ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീ. ദേവൻ അവർകളാണ്തിരഞ്ഞെടുക്കപ്പെട്ടത്.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീ. ഹനീഫ അവർകളും എതിരില്ലാതെ തിരഞെടുത്തു . തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു കൊണ്ട് പുതിയ പി.ടി.എയ്ക്ക് രൂപം നൽകി.

ഓഗസ്റ്റ്

ഹിരോഷിമ, നാഗസാക്കി ദിനാചരണം

വണ്ടിത്താവളം കെ കെ എം എൽ പി എസ് സ്കൂളിൽ ആഗസ്റ്റ് 6 ഹിരോഷിമ ദിനവും, ആഗസ്റ്റ് 9 നാഗസാക്കി ദിനവും ആചരിച്ചു. മനുഷ്യരാശിക്ക് വിനാശം വിതയ്ക്കുന്ന യുദ്ധങ്ങളെക്കുറിച്ചും, അതുകൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിന് ഈ ദിനാചരണങ്ങൾ അവസരമൊരുക്കുന്നു. ഇതിന്റെ ഭാഗമായി ഈ ദിനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രഭാഷണം നടത്തി. അണുബോംബ് വർഷിക്കുന്നതിന്റേയും, അത് നേരിട്ട് അനുഭവിച്ച ആളുകളുടെ ഇന്നത്തെ അവസ്ഥയും അവർ സ്വാനുഭവം വിവരിക്കുന്നതിന്റേയും വീഡിയോ പ്രദർശനം നടത്തി.ഇത് കുട്ടികൾക്ക് ഹൃദയസ്പർശിയായ ഒരു അനുഭവമായിരുന്നു. ആവേശകരമായ രീതിയിൽ നടത്തിയ ഹിരോഷിമ, നാഗസാക്കി ക്വിസിൽ തിതിക്ഷ 3B വിജയം കരസ്ഥമാക്കി. വിദുല 4A, ആദ്യ 3D എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹിരോഷിമ, നാഗസാക്കി എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും ഉൾപ്പെടുത്തി കുട്ടികൾ പതിപ്പുകൾ തയ്യാറാക്കി. പ്ലക്ക് കാർഡ് നിർമ്മിച്ചു.

സ്വദേശി ക്വിസ് മത്സരം

ഓഗസ്റ്റ് 8 വ്യാഴായ്ച്ച ന് കെ പി എസ് ടി എ യുടെ നേതൃത്വത്തിലുള്ള സ്വദേശി ക്വിസ് മത്സരം നടത്തി. രാഷ്ട്രപിതാവായ ഗാന്ധിജിയെ കൂടുതൽ മനസ്സിലാക്കുവാൻ ഇതുവഴി സാധിച്ചു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയ കുട്ടികൾക്ക് സമ്മാനം കൊടുത്തു.