ഗവ. എൽ പി എസ് വാരനാട്/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പരിസ്ഥിതി ക്ലബ്
പരിസ്ഥിതി ദിനത്തിൽ എല്ലാ വർഷവും ഓരോ കുട്ടിയും സ്കൂളിലും ഒപ്പം വീട്ടിലും വൃക്ഷ തൈകൾ നടുന്നു .വൃക്ഷ തൈയ്യുടെ മാറ്റങ്ങൾ നിരീക്ഷിച്ചു പരിസ്ഥിതി ദിന ഡയറി യിൽ രേഖപ്പെടുത്തുന്നു .പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കായൽ സന്ദർശനവും തുടർന്ന് കായൽ സംരക്ഷണ പ്രവർത്തനങ്ങളെ കുറിച്ചും കായൽ മലിനീകരണം ഏതെല്ലാം തരത്തിൽ കായലോര വാസികളെ ദുരിത പൂർണ്ണമാക്കുന്നുവെന്നും സമീപവാസികളോട് ചോദിച്ചു മനസിലാക്കി .തുടർന്ന് പൂർവ്വ വിദ്യാർഥിയും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനുമായ ശ്രീ പ്രിസു കുട്ടികൾക്ക് കായൽ സംരക്ഷണത്തെ കുറിച്ച് ക്ലാസ് എടുത്തു .

