പാനുണ്ട ബി.യു.പി.എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14365S (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1918 ൽ പാനുണ്ടയിലെ പ്രസിദ്ധ ആയുർവേദ ഭിഷഗ്വരനും ആയുർവേദ ശസ്ത്രക്രിയാ വിദഗ്ദനും സംസ്‌കൃത പണ്ഡിതനുമായിരുന്ന ശ്രീ തലക്കണത്ത് അച്യുതൻ വൈദ്യരാണ് " ഈ വിദ്യാലയം സ്ഥാപിച്ചത്.

1918 ൽ എൽ.പി. വിഭഗമായി ആരംഭിച്ച സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ  കെ.ആർ. ഗോപാലൻ നമ്പ്യാറായിരുന്നു. അധ്യാപകരുടെ അപര്യാപ്തത കെട്ടിടങ്ങളുടെ അഭാവം തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങ ളെയും അതിജീവിച്ചാണ് ശ്രീ. അച്യുതൻ വൈദ്യർ സ്കൂളിനെ മുന്നോട്ട് നയിച്ചത്.

പിന്നീട് 1951-52 ൽ യു പി വിഭാഗമായി ഉയർത്തപ്പെടുകയും പ്രീ ബേസിക്  ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. 1960 വരെ സ്കൂളിൽ മദ്രാസ് ഗവൺമെന്റിന്റെ . (എലി മെന്ററി സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ്)  ക്ലാസുകൾ നിലനിന്നിരുന്നു. വളർച്ചയുടെ പടവുകൾ താണ്ടി പുരോ ഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന സ്കൂളിൽ കുട്ടികളും ജീവനക്കാരും ക്രമാനുഗതമായി വർധിച്ചുവന്നു. ഇന്ന് 487 ഓളം കുട്ടികൾ പഠിക്കുന്ന വിദ്യലയമായി മാറിയിരിക്കുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം