മീത്തലെപുന്നാട് യു.പി.എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അതിനുശേഷം പരേതനായ ശ്രീ പുതുശേരി ചന്തു നമ്പ്യാർ , എം കെ കണ്ണൻ നമ്പ്യാർ , കെ പി കേളുനമ്പ്യാർ തുടങ്ങിയ പ്രമുഖർ നൽകിയ സ്ഥലങ്ങളിലും സ്കൂൾ മാറ്റേണ്ടി വന്നിട്ടുണ്ട് . പുന്നാട് ഗ്രാമത്തിന്റെയും മീത്തലെ പുന്നാട് യൂ പി എസ് ന്റെയും പുരോഗതിയുടെ ചിത്രം അവതരിപ്പിക്കുമ്പോൾ ഗണനീയമായ സ്ഥാനം ലഭിക്കുന്ന ആചാര്യ ശ്രേഷ്ഠനാണ് പരേതനായ ശ്രീ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ . 'ജ്ഞാനത്തിന്റെ അമൃത ധാര'യെ പുന്നാടിന്റെ ജനതയിലേക്ക് പകർന്ന് നൽകിയ ആചാര്യനായിരുന്നു അദ്ദേഹം . അനീതിയോട് പടപൊരുതി അദ്ദേഹം നടത്തിയ മുന്നേറ്റം നമ്മുടെ ഗ്രാമീണ ചരിത്രത്തിലെ സുവർണ കാലഘട്ടം ആണ് .

സവർണ മേധാവിത്വം കൊടികുത്തി വാണിരുന്ന അന്നത്തെ സമൂഹത്തിൽ അടിച്ചമർത്തലുകളെ അതിജീവിച്ചു കൊണ്ടാണ് അദ്ദേഹം വിജയം കൈവരിച്ചത് . സംസ്‌കൃത ഭാഷയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹം ജ്യോതിഷിയും ആയിരുന്നു . ഈ നിലകളിൽ പ്രശസ്തനായ ശ്രീ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ . 1920ൽ അംഗീകാരം ലഭിക്കുമ്പോൾ മാനേജർ പരേതനായ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കളും ഹെഡ്മാസ്റ്റർ കെ പി കേളുനമ്പ്യാരും ആയിരുന്നു . വൈകാതെ തന്നെ ശ്രീ നാൽപ്പാടി കണ്ണൻ എന്നവരുടെ സ്ഥലത്തു പ്രി കെ ഇ ആർ പ്രകാരം ആദ്യത്തെ സ്കൂൾ കെട്ടിടം പണി ആരംഭിച്ചു . അന്നത്തെ ഹെഡ് മാസ്റ്റർ പരേതനായ ശ്രീ എം നാരായണൻ നമ്പ്യാർ ആയിരുന്നു . 1957 ഇൽ ഇ എം എസ് മന്ത്രി സഭയിൽ വിദ്യാഭാസ മന്ത്രി ആയിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത് ഉത്തരവ് നൽകുകയും ചെയ്തു . പരേതനായ ശ്രീ പുത്തൻ വീട്ടിൽ ബാലൻ നമ്പ്യാർ ഇതിനു വേണ്ടി വളരെയധികം പരിശ്രമിച്ചിരുന്നു . 1959 ഇൽ കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ചരമംമടഞ്ഞപ്പോൾ മകനായ രാമർ മാസ്റ്റർ മാനേജർ പദവി അലങ്കരിച്ചു . 1989ൽ രാമർ മാസ്റ്ററുടെ മരണ ശേഷം സഹോദരനായ പി പി ശ്രീധരൻ മാസ്റ്റർ മാനേജർ സ്ഥാനം ഏറ്റെടുത്തു . ഇപ്പോഴത്തെ മാനേജർ ശ്രീ കെ കെ കൃഷ്ണൻ ആണ് .