ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

കെ.ജി.വിഭാഗം ഉൾപ്പെട്ട പ്രീപ്രൈമറിയും ഒന്നു മുതൽ നാലുവരെയുള്ള എൽ.പി വീഭാഗവും അഞ്ച് മുതൽ ഏഴു വരെയുള്ള യു.പി വിഭാഗവും ഉൾപ്പെട്ട പ്രൈമറി വിഭാഗം സ്കൂളിന്റെ അടിസ്ഥാനശിലയായി നിലനിൽക്കുകയാണ്.

ഒരു രാജ്യത്തിന്റെ നിലനിൽപ്പ് ഭാവി പൗരന്മാരെ ആശ്രയിച്ചാണ് എന്ന വസ്തുത മുഖവിലയ്ക്കെടുത്തുകൊണ്ടും ഒരു വ്യക്തിയെ വാർത്തെടുക്കേണ്ടത് ശൈശവത്തിലാണെന്നതിരിച്ചറിവ് ഉൾക്കൊണ്ടു കൊണ്ടും വ്യക്തമായ ആസൂത്രണത്തോടെ നടപ്പിലാക്കുന്ന പ്രവർത്തനപദ്ധതികളുമായി ഗവ.വി.എച്ച്.എസ്.എസ് വീരണകാവിലെ പ്രൈമറി വിഭാഗം ഒരു നാടിന്റെ ഭാവിവാഗ്ദാനമായി നിലകൊള്ളുന്നു.ഒരു കുടിപ്പള്ളിക്കൂടമായി സ്വാതന്ത്ര്യത്തിനുമുമ്പേ ആരംഭിച്ച ഈ സ്കൂളിന്റെ പാരമ്പര്യത്തിന്റെ തുടർച്ചയായി പ്രീപ്രൈമറി,എൽ പി വിഭാഗം കൊച്ചുകുഞ്ഞുങ്ങളുടെ പഠനനിലവാരം ഉറപ്പാക്കാനും അവരുടെ അന്തർലീനമായ കഴിവുകൾ തിരിച്ചറിയാനും തക്കവിധത്തിൽ മുന്നേറുകയാണ്.

ഭൗതികസാഹചര്യങ്ങൾ

ആവശ്യമായ കെട്ടിടങ്ങൾ

വായുസഞ്ചാരമുള്ളതും സ്ഥലസൗകര്യമുള്ളതും ചിത്രങ്ങളാൽ അലംകൃതവുമായ ശിശുസൗഹൃദ അന്തരീക്ഷമുറപ്പാക്കുന്ന രണ്ടു കെട്ടിടങ്ങളാണ് പ്രൈമറി വിഭാഗത്തിനായി മാറ്റിവച്ചിരിക്കുന്നത്.ഇതിൽ ഒന്നാമത്തെ കെട്ടിടത്തിൽ മൂന്നു മുറികളും രണ്ടാമത്തെ കെട്ടിടത്തിൽ രണ്ടു മുറികളുമാണ് ഉള്ളത്.കുഞ്ഞുങ്ങളെ ആകർഷിക്കുന്ന തരത്തിൽ ചുവരുകളിൽ ചിത്രങ്ങൾ വരച്ചിരിക്കുന്നത്.....................ആണ്.

ശുചിമുറികൾ

ശിശുസൗഹൃദമായ ശുചിമുറികളും ആവശ്യത്തിനുള്ള ജലസൗകര്യവും കുഞ്ഞുങ്ങളെ സഹായിക്കാനായുള്ള സഹായിയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനത്തിലുള്ള പ്രത്യേക ശ്രദ്ധയ്ക്ക് ഉത്തമോദാഹരണമാണ്.

കളിസ്ഥലം

കുഞ്ഞുങ്ങൾക്കുള്ള കളിസ്ഥലത്തിൽ ഊഞ്ഞാലും സീസോയും തുടങ്ങിയ സംവിധാനങ്ങൾ കോവിഡ്കാലത്തിന് മുമ്പ് ഭംഗിയായി പ്രവർത്തിച്ചിരുന്നു.

വിവിധ മൂലകൾ

വായനമൂല

ഗണിതമൂല

എൽ പി വിഭാഗം അധ്യാപകർ

ഡോ.ആശ

ശ്രീമതി.ജയകുമാരി

ശ്രീമതി.ബിന്ദു എസ്

ശ്രീമതി.ദീപ കരുണ

ശ്രീ.ഡേവിഡ്

ഇവരുടെ ആത്മാർത്ഥമായ ഇടപെടൽ എൽ പി വിഭാഗത്തെ മുന്നോട്ടു നയിക്കുന്നു.

കോവിഡ് കാലഘട്ടത്തിൽ കുഞ്ഞുങ്ങളെ വിരസതയിൽ നിന്നും രക്ഷിക്കാനും അതിജീവനത്തിന്റെ ആശയങ്ങൾ പകരാനുമായി ഓൺലൈൻ ക്ലാസുകളിലൂടെ അധ്യാപകർ പരിശ്രമിച്ചു.കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകൾ കുഞ്ഞുങ്ങളിലെത്തിയെന്ന് ഉറപ്പു വരുത്താനും അനുബന്ധ പരിശീലനത്തിൽ എല്ലാ കുഞ്ഞുങ്ങളും പങ്കെടുക്കുന്നുവെന്ന് ഉറപ്പു വരുത്താനും രക്ഷകർത്താക്കളുമായി ക്രിയാത്മകമായ ബന്ധം നിലനിർത്തികൊണ്ട് വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ നടത്തിയ ശ്രമം വിജയം കണ്ടു.തുടന്നുള്ള ഓഫ്‍ലൈൻ സ്കൂൾ ക്ലാസുകളിൽ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാനും പൊതുധാരയിലേയ്ക്ക് കൊണ്ടുവരുവാനും അധ്യാപകരുടെ തുടർച്ചയായ ഇടപെടൽ കാരണം സാധിച്ചു.

ഒന്നാം ക്ലാസിൽ 40 കുട്ടികളും രണ്ടാം ക്ലാസിൽ 36 കുട്ടികളും മൂന്നാം ക്ലാസിൽ 31 കുട്ടികളും നാലാം ക്ലാസിൽ 41 കുട്ടികളുമാണ് 2021-2022 അധ്യയനവർഷത്തിൽ എൽ പി വിഭാഗത്തിലുള്ളത്.

കുഞ്ഞുങ്ങളുടെ സമഗ്രമായ വളർച്ച ലക്ഷ്യം വച്ചുള്ള നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്.അവയിൽ പ്രധാനപ്പെട്ടവ താഴെ നൽകിയിരിക്കുന്നു.

ഓൺലൈൻ ക്ലാസുകൾ

ഓഫ്‍ലൈൻ ക്ലാസുകൾ

ദിനാചരണങ്ങൾ

പോഷകാഹാരം

കളിമുറ്റം

ഗണിതം മധുരം

അക്ഷരമൂല

വായനമൂല