ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അറബിക് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്

ഈ വർഷത്തെ ഇംഗ്ലീഷ് ക്ലബ് പ്രഥമാധ്യാപകൻ പി.എം ഹരിദാസൻ  ഉദ്ഘാടനം ചെയ്തു.ഐഫ അഷ്റഫ്,റീം നിലോഫർ, ജോയ്സ് സിബി,റസ് ലി ഫിദ,ബാസിമ എന്നിവർ സംസാരിച്ചു.അഞ്ജന ബിനു കവിത ആലപിച്ചു.നിബ.എം പുസ്തകം പരിചയം നടത്തി.ക്ലബ്ബിന്റെ ഭാഗമായി ലെറ്റ്സ് ബിൽഡ് വൊക്കാബുലറി പദ്ധതി ആരംഭിച്ചു.മിൻഹ നന്ദി പറഞ്ഞു.നവംബർ 26 ന് കാലിഗ്രാഫി മത്സരം സംഘടിപ്പിച്ചു.ശിഫ.പി.കെ,നിബ.എം എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.


അലിഫ് അറബിക് ക്ലബ്

സംസ്ഥാന കലോത്സവത്തിൽ മാറ്റുരച്ച് അറബിക് പ്രതിഭകൾ

വി.ഫഹ് മി നജാത്ത്, കെ.റീമ ഷെറിൻ,പി.കെ അഹമ്മദ് ഫർഹാൻ എന്നിവർ

2019 ൽ കാസർകോട്  നടന്ന സംസ്ഥാന തല സ്കൂൾ കലോത്സവത്തിലെ അറബിക് കലോത്സവത്തിലേക്ക് മൂന്നിനങ്ങളിൽ ഈ സ്കൂളിലെ പ്രതിഭകൾ മാറ്റുരച്ചു.അറബിക് പ്രശ്നോത്തരിയിൽ വി.ഫഹ് മി നജാത്ത്, അറബിക് പദ്യം ചൊല്ലലിൽ കെ.റീമ ഷെറിൻ,അറബിക് പോസ്റ്റർ രചനയിൽ പി.കെ അഹമ്മദ് ഫർഹാൻ എന്നിവരാണ് മൽസരിച്ചത്.മൂന്നു പേർക്കും എ ഗ്രേഡുകൾ ലഭിച്ചു.

അലിഫ് അറബിക് ക്ലബ് ചിത്രശാല

2021 ലെ അന്താരാഷ്ട്ര അറബിക് ദിനത്തിൽ നടത്തിയ അറബിക് കാലിഗ്രാഫി മൽസരത്തിലെ സമ്മാനാർഹമായ സൃഷ്ടികൾ