കെ ടി ടി എം എൽ പി എസ് ഇടമറ്റം‍‍/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

* ശാസ്ത്ര ക്ളബ് :

കുട്ടികളിലെ ശാസ്ത്രീയ അഭിരുചി കണ്ടെത്തി വളർത്തുവാൻ വിവിധ പരീക്ഷണ നിരീക്ഷണങ്ങൾക്കു അവസരം നൽകുന്നു. കുട്ടികളുടെ ശേഖരണ വാസന കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും ശാസ്ത്ര ക്ലബിന് കഴിയുന്നു.

* സാമൂഹ്യ ശാസ്ത്ര ക്ലബ് :

കുട്ടികളെ പൊതു വിജ്ഞാനത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തോട് കൂടി സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു. മഹാന്മാരുടെയും സാമൂഹ്യപരിഷ്കർത്താക്കളുടെയും ചരിത്രം, പൊതുവിജ്ഞാനം വര്ധിപ്പിക്കാനുതകുന്ന ചോദ്യോത്തരങ്ങൾ എന്നിവയ്ക്ക് പരിശീലനം നൽകുന്നു.

* ഗണിത ശാസ്ത്ര ക്ലബ് :

കുട്ടികളിൽ ഗണിതാഭിരുചി വർദ്ധിപ്പിക്കുവാൻ 'ഗണിതം മധുരം' പദ്ധതി നടപ്പിലാക്കുന്നു. ഗണിത കേളികൾ, ജാമ്യതീയ രൂപങ്ങൾ വരയ്ക്കൽ, നിർമ്മിക്കൽ, വിവിധ പാറ്റേണുകൾ, കലണ്ടർ നിർമ്മാണം, കാർഡുകളി എന്നിവ ഇതിൽ ഉൾപ്പെടുത്തുന്നു.

* പാരിസ്ഥിതി ക്ലബ് :

കുട്ടികളെ പരിസ്ഥിതിയുമായി യോജിപ്പിക്കത്തവിധം പൂക്കളെയും ചെടികളെയും അറിയുക എന്ന ലക്ഷ്യത്തോടെ സ്‌കൂൾ അങ്കണത്തിൽ പൂന്തോട്ടം നട്ടു വളർത്തുന്നു. പ്ലാസ്റ്റിക്ക് വിമുക്തവും ഹരിതശോഭ നിറഞ്ഞതുമായ സ്‌കൂൾ അന്തരീക്ഷം ഇതിലൂടെ ലക്‌ഷ്യം വയ്ക്കുന്നു.

* സർഗ്ഗവേദി :

കുട്ടികളിലെ സർഗാത്മകത പരിപോഷിപ്പിക്കാൻ പ്രസംഗം,സംഗീതം, നൃത്തം തുടങ്ങിയ കഴിവുകൾ പ്രകടിപ്പിക്കാൻ ഇതിലൂടെ അവസരം ലഭിക്കുന്നു. കുട്ടികൾ നയിക്കുന്ന അനുദിന അസംബ്ലിയും ദിനാചരനങ്ങളും ഇതിനു കൂടുതൽ അവസരങ്ങൾ നൽകുന്നു.