സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആൺകുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയമാണ് ത‍ൃശൂർ സി.എം.എസ്.ഹൈസ്ക്കൂൾ. ആർട്ട്സ് ക്ലബ്ബിന്റെ പ്രവർത്തനം ഏറെ ഭംഗിയായി മുന്നോട്ടു പോകുന്നു. ചിത്രകല, ഭരതനാട്ട്യം, കുച്ചുപ്പുടി, നാടോടി നൃത്തം, കവിതാ രചന, പദ്യം ചൊല്ലൽ, മിമിക്രി, മോണോ ആക്ട് തുടങ്ങി നിരവധി ഇനങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന കുട്ടികൾ ഈ വിദ്യാലയത്തിലുണ്ട്. ഏറെ കാലമായി വെസ്റ്റ് ഉപജില്ലാ മത്സരങ്ങളിൽ ജേതാക്കളായിട്ടുണ്ട്. ചിത്രകലയിൽ നീരജ്, നിര‍ഞ്ജൻ, ഇമ്മാനുവൽ എന്നീ കുട്ടികളുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. കൂടാതെ കമ്പ്യൂട്ടർ ഗ്രാഫിക്സ്, മലയാളം ടൈപ്പിങ്ങ് എന്നീ ഇനങ്ങളിലും പ്രത്യേകം പരിശീലനം കൊടുത്തുവരുന്നു. ജലച്ഛായം, എണ്ണച്ഛായം എന്നീ മീഡിയങ്ങളിലും പരിശീലനം നൽകി വരുന്നുണ്ട്. നിരവധി മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്. സമ്മാനവും നേടാറുണ്ട്. കോവി‍ഡ് കാലത്ത് കുട്ടികൾക്കായി സ്വാതന്ത്ര്യ സമര സേനാനികളുടെ ഒരു പോർട്രെയിറ്റ് മത്സരം ഓൺലൈനായി നടത്തുകയുണ്ടായി. അതിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു.


https://youtube.com/watch?v=_4kAvAZ2qS4&feature=share

ഗാന്ധിജയന്ധിയോടനുബന്ധിച്ച് നടത്തിയ പ്രച്ഛന്ന വേഷമത്സരത്തിൽ നിന്ന്

ഫാൻസി ഡ്രസ്സ് മത്സരത്തിൽ നിന്നും
അഭിരാജ് സി.ആർ
കൃഷ്ണാനന്ദ് എസ്.മേനോൻ
പ്രണവ് ഫെലിക്സ്
രജത് ജയറാം
ശ്രീനാഥ് കെ