എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അർജ്ജുനൻ കുന്ന് എന്ന പവിത്രമായ സ്ഥലത്ത് 1934 ൽ സ്ഥാപിതമായ ശ്രീ വാസുദേവാശ്രമത്തിൻ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണിത്. ഡോ എൻ കെ കൃഷ്ണൻ എന്നറിയപ്പെടുന്ന സ്വാമി പരമാനന്ദജിയാണ് സ്കൂളിൻറെ സ്ഥാപകൻ. കീഴരിയൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1964ൽ സ്കൂൾ തുടങ്ങിയത് ശ്രീ വാസുദേവാശ്രമ ഹാളിലാണ്.1965-66 വർ‍ഷത്തിലാണ് ഇപ്പോഴത്തെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്.ഈ സ്കൂളും കളിസ്ഥലവും അടങ്ങുന്ന 5 ഏക്കർ സ്ഥലം സംഭാവന ചെയ്തത് പ്രദേശത്ത്കാരനായ ശ്രീ ചെറിയാൻ ജോർജ് എന്ന മഹത് വ്യക്തിയാണ്.ആദ്യത്തെ വിദ്യാർത്ഥിനി എ ദാക്ഷായണി (അഡ്.നമ്പർ 1) ആണ്.തുടക്കത്തിൽ 104വിദ്യാർത്ഥികളാണ് ഇവിടെ ചേർന്ന് പഠിച്ചത്. ആദ്യത്തെ പ്രധാനാധ്യാപിക (ഇൻചാർജ്) എം കല്യാണിക്കുട്ടി ആയിരുന്നു.പ്രധാനാധ്യാപികയടക്കം മൂന്ന് പേരാണ് അധ്യാപകരായി ഉണ്ടായിരുന്നത്. 1976 ൽ പ്രധാനാധ്യാപകനായിരുന്ന കെ കെ രാമൻനായർ സംസ്ഥാന അധ്യാപക അവാർഡിനർഹനായി.