എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ആധുനിക ലോകത്തിൽ വിവര സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ മനസ്സിലാക്കുന്നതിന് ടെക്നോളജിയും, ആയതിനു ഉപയോഗിക്കുന്ന ശാസ്ത്ര സാങ്കേതിക ഉപകരണങ്ങൾ, അവയുടെ പ്രവർത്തനങ്ങൾ എന്നിവ പഠനപ്രക്രിയയ്ക്കും, വ്യക്തിജീവിതത്തിലും, സാമൂഹികജീവിതത്തിലും ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ അറിവുകൾ ലിറ്റിൽ കൈറ്റ്സ് സഹായത്തോടെ വിദ്യാർഥികൾക്ക് സാധ്യമാ ക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായുള്ള സമഗ്ര പോർട്ടൽ വിവക്ഷിക്കുന്ന സാങ്കേതിക വിദ്യാധിഷ്ഠിതവിദ്യാ ഭ്യാസം വിദ്യാർഥികൾക്ക് തങ്ങളുടെ ഭവനങ്ങളിലും സാധ്യമാക്കുന്നതിന് ഉപകരിക്കുന്ന സാങ്കേതിക പരിജ്ഞാനം ലിറ്റിൽ കൈറ്റ്സ്‍ന്റെ ഭാഗമായി കുട്ടികളെ പരിശീലിപ്പിക്കുന്നു. ലിറ്റിൽ കൈറ്റ്സ്‍ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി കളുടെ സാങ്കേതിക അറിവുകൾ പരിപോഷിപ്പിക്കുന്നതിന് ജില്ലാതല ത്തിൽ IT ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

പൊലിക