ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/ഗണിത ക്ലബ്ബ്
ഗണിതശാസ്ത്രത്തിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂളിൽ ഒരു ഗണിത ക്ലബ്ബ് രൂപീകരിച്ചു. കൊറോണക്കാലം ആയതുകൊണ്ട് ഓൺലൈൻ ആയിട്ടായിരുന്നു പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ഏകദേശം 72 അംഗങ്ങളുള്ള ഒരു ക്ലബ്ബാണ് രൂപീകരിച്ചത്. ഗണിതശാസ്ത്ര അധ്യാപകർ ഓൺലൈൻ ആയിട്ട് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുകയും അതിനോടനുബന്ധിച്ച് ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. ഗണിത താല്പര്യം ഉളവാക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ നൽകുകയും ഉത്തരങ്ങൾ നൽകുന്ന കുട്ടികളെ അനുമോദിക്കുകയും ചെയ്തു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്താംക്ലാസിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 10 കുട്ടികൾക്ക് രണ്ട് നോട്ട്ബുക്കുകളും ഒരു ഇൻസ്ട്രുമെൻസ് ബോക്സും വിതരണം ചെയ്തു. ജോമട്രിക്കൽ പാറ്റേൺ വരയ്ക്കാനുള്ള ക്ലാസുകൾ നൽകുകയും കുട്ടികളുടെ മികച്ച സൃഷ്ടികളെ കോർത്തിണക്കി ഒരു പ്രദർശനം നടത്തുകയും ചെയ്തു. ശ്രീനിവാസരാമാനുജന്റെ ജന്മദിനത്തോടനുബന്ധിച്ച് ഗണിതശാസ്ത്രജ്ഞരുടെ ജീവചരിത്രങ്ങൾ കുട്ടികളുടെ വായനക്കായി ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്തു