(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളേയ്ക്കായ്
പല വിധ പകർച്ചവ്യാധികളാൽ -
മാനവരാശി നശിക്കുന്നു.
കൊറോണ എന്നൊരു മഹാമാരി
ലോകമാകെ പടരുന്നു.
നമുക്കു നമ്മെ സൂക്ഷിക്കാം
ജാഗ്രതയോടെ പെരുമാറാം
കൈകൾ കഴുകി ശുചിയാക്കാം
വ്യക്തി ശുചിത്വം പാലിക്കാം
തമ്മിൽ അകലം പാലിച്ച്
പരസ്പര സ്നേഹം കാണിക്കാം
പരിസര ശുചിത്വം പാലിച്ച്
ഈച്ച കൊതുക് എന്നിവയെ -
പാടെ തുരത്തി ഓടിക്കാം
തിളപ്പിച്ചാറിയ വെള്ളവും
പോക്ഷഹാകാരവും ഭക്ഷിക്കൂ
ആരോഗ്യ പ്രവർത്തകർ തൻ
നിർദേശങ്ങൾ മടി കൂടാതെ പാലിക്കൂ
നമ്മെ തന്നെ കാത്തീടു.
നമ്മുടെ നാടിനെ രക്ഷിക്കൂ.
നല്ല നാളേയ്ക്കായ് പൊരുതീടു...